മോഹൻലാലുമൊത്തുള്ള ആ ചിത്രം പോയപ്പോൾ 17 മലയാളം സിനിമകളിൽ നിന്നും പുറത്താക്കി.വിദ്യ ബാലൻ ഭാഗ്യമില്ലാത്തവളായി

29740

മോഹൻലാലുമൊത്തുള്ള ആ ചിത്രം പോയപ്പോൾ 17 മലയാളം സിനിമകളിൽ നിന്നും പുറത്താക്കി.വിദ്യ ബാലൻ ഭാഗ്യമില്ലാത്തവളായി അതിന്റെ കലിപ്പ് മമ്മൂട്ടിയോട് തീർത്തു.

ഇന്ത്യൻ സിനിമ ലോകത്തെ ഏറ്റവും പ്രതിഭാധനരായ നടിമാരിൽ മുൻനിരക്കാരിയാണ് ഇന്ന് വിദ്യ ബാലൻ എന്ന നായിക. പാലക്കാട്ട്കാരി എന്ന് പൂർണ അർത്ഥത്തിൽ വിളിക്കാൻ പറ്റില്ല എങ്കിലും വിദ്യ ബാലന്റെ മാതാപിതാക്കൾ പാലക്കാട്ടു നിന്നുള്ളവരാണ്. എന്നാൽ വിദ്യ ബാലൻ കരിയറിൽ ഒരുപാടു പ്രതിസന്ധികളെ നേരിട്ടാണ് എത്തിയത് എന്ന് നമുക്ക് എത്ര പേർക്കറിയാം. മലയാള സിനിമ ലോകത്തെ അന്ധവിശ്വാസങ്ങളുടെ ഇര കൂടിയാണ് വിദ്യ ബാലൻ എന്ന ദേശീയ അവാർഡ്,പദ്മശ്രീ അടക്കം നേടിയ നടി.

ADVERTISEMENTS
   

2003 ൽ ഒരു ബംഗാളി ചിത്രത്തിലൂടെയാണ് വിദ്യ തന്റെ ഹിന്ദി സിനിമ ജീവിതം തുടങ്ങുന്നത്. അതിനു മുന്നേ നിരവധി തവണ പല സിനിമ മേഖലയിലും താരം തന്റെ ഭാഗ്യം പരീക്ഷിച്ചു പരാജയപ്പെട്ടിരുന്നു. മലയാളത്തില്‍ നിന്നാണ് വിദ്യ ബാലന് ഏറ്റവും വലിയ പ്രതി സന്ധി നേരിടേണ്ടി വന്നത്.

READ NOW:അവരുടെ കൂടെ കിടന്നാൽ അൻപതിനായിരം രൂപ രണ്ടു പേരിൽ ആരെയും തിരഞ്ഞെടുക്കാം ചാർമിളയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാന്‍ പ്ലാന്‍ ഇട്ട ‘ചക്രം’ എന്ന സിനിമയില്‍ നായികയായി എത്തിയത് വിദ്യ ബാലന്‍ ആയിരുന്നു. രണ്ടാഴ്ചയോളം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. എന്നാല്‍ ചിത്രത്തിലെ ആദ്യ സംവിധായകനും മോഹന്‍ലാലും തമ്മില്‍ ഉള്ള ചില പ്രശ്നങ്ങള്‍ ആണെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട് എന്ത് തന്നെയായാലും ചിത്രം നീട്നു പോവുകയും മുടങ്ങുകയും ചെയ്തു.

പൃഥ്വിരാജിനെയും മീരാ ജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ലോഹിതദാസ് പിന്നീട് ആ സിനിമ സംവിധാനം ചെയ്യുകയായിരുന്നു. മോഹന്‍ലാല്‍ നയനായി വന്നപ്പോള്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ദിലീപിനെയും നിശ്ചയിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ യാഥാർത്ഥ്യമായില്ല, പിന്നീട് വ്യത്യസ്തമായ അഭിനേതാക്കളെ വച്ച് ലോഹിതദാസാണ് ചിത്രം സംവിധാനം ചെയ്തത്.

തന്റെ ആദ്യ ചിത്രത്തിന് ശേഷം വിദ്യയ്ക്ക് മങ്ങിയ കാലഘട്ടമായിരുന്നു. അവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 17 ഓളം സിനിമകൾ റിലീസ് ചെയ്തില്ല. അവളെ ഭാഗ്യമില്ലാത്ത നായികയായി മുദ്രകുത്തി. വിദ്യ നായികയായാൽ സിനിമ ഇറങ്ങില്ലെന്ന് ചിലർ പറഞ്ഞു. ആ ചിത്രങ്ങളില്‍ നിന്നെല്ലാം അവരെ പുറത്താക്കി. എന്നിരുന്നാലും, തനിക്കെതിരായ ആ പ്രചാരണങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാൻ അവൾക്ക് കഴിഞ്ഞു. ‘ഡേർട്ടി പിക്ചർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരങ്ങളിൽ പോലും അവർ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ 40 ഓളം ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ വർഷത്തിൽ ഒരു സിനിമ മാത്രമാണ് വിദ്യ ബാലന്‍ ചെയ്യുന്നത്.

ഹിന്ദി ചിത്രമായ പിങ്കിന്റെ റീമേക്കായ ‘നേർകൊണ്ട പർവൈ’ എന്ന തമിഴ് ചിത്രത്തിലൂടെ ദക്ഷിണേന്ത്യൻ സിനിമയിലേക്ക് വിദ്യാ ബാലൻ വരുന്നു എന്ന് പറഞ്ഞിരുന്നു എങ്കിലും അതുണ്ടായില്ല. ജന്മം കൊണ്ട് മുംബൈക്കാരി ആണെങ്കിലും അവളുടെ വേരുകൾ കേരളത്തിലും തമിഴിലുമാണ്. തമിഴിൽ സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, തന്റെ ‘പാലക്കാട് തമിഴിനെ’ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നതും അവർ പലപ്പോഴും ആശങ്ക പറഞ്ഞിട്ടുണ്ട്.

READ NOW:വസ്ത്രങ്ങളുടെ അളവെടുക്കാൻ എന്ന വ്യാജേന അടിവസ്ത്രം മാത്രം ഇടീച്ചു നിർത്തും,ആ കോലത്തിൽ റാമ്പ് വാക്ക് ചെയ്യിക്കും തുറന്നു പറഞ്ഞു ലക്ഷ്മി റായ്

നേരത്തെ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ സിനിമയാക്കാൻ പ്ലാൻ ചെയ്തപ്പോൾ വിദ്യയെയായിരുന്നു നായികയായി തിരഞ്ഞെടുത്തത്. എങ്കിലും സിനിമയിൽ നിന്ന് പിന്മാറേണ്ടി വന്നു. തുടർന്ന് നടി മഞ്ജു വാര്യരാണ് മാധവിക്കുട്ടിയായി വേഷമിട്ടത്. പൃഥ്വിരാജ് നായകനായ ‘ഉറുമി’ എന്ന ചിത്രത്തിലും അവർ നേരത്തെ അതിഥി വേഷത്തിൽ എത്തിയിരുന്നു.

സത്യത്തിൽ മലയാളം സിനിമ ലോകം വിദ്യ ബാലന് കരിയറിലെ ഏറ്റവും മോശപ്പെട്ട ഓർമകൾ സമ്മാനിച്ച ഒരിടമാണ് അതുകൊണ്ടു തന്നെ മലയാളത്തോട് താരം അതൃപ്തയാണ് എന്ന് പലപ്പോഴും അവരുടെ പ്രസ്താവനകളിൽ തോന്നിയിട്ടുണ്ട്. ആ അരിശം ഒരിക്കൽ അവർ നടന്ന മമ്മൂട്ടിയോട് തീർത്തിട്ടുമുണ്ട്. മമ്മൂട്ടിക്കെതിരെ വളരെ വിവാദപരമായ ഒരു പ്രസ്താവന വിദ്യ നടത്തിയിട്ടുണ്ട്. ഒരു ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ ആണ് വിദ്യ ബാലൻ ആ പ്രസ്താവന നടത്തിയത്. ആ വാർത്ത വായിക്കാം ക്ലിക്ക് ചെയ്യുക.

 

ADVERTISEMENTS
Previous articleപ്രീയപ്പെട്ട മോദിജിക്ക് നിറയെ ഉമ്മകൾ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ഹരീഷ് പേരടിയുടെ പോസ്റ്റ് വൈറൽ
Next articleമലയാളത്തിന്റെ  മാമുക്കോയ (76) വിടവാങ്ങി