രണ്ടാം പകുതിക്കു ശേഷം വരുന്ന ആ വേഷം മോഹൻലാൽ ഏറ്റെടുക്കുവോ എന്ന് ഫാസിൽ സംശയിച്ചു ലാലിന്റെ പ്രതികരണം ഇതായിരുന്നു

57191

മലയാളത്തിലെ എക്കാലത്തെയും വിസ്മയമാണ് മണിച്ചിത്രത്താഴ്. എത്ര കണ്ടാലും മതി വരാത്ത ചിത്രങ്ങളുടെ പട്ടികയിൽ മുന്നിലാണ് ഫാസിലിന്റെ ഈ സൂപ്പർ ഹിറ്റ് . സിനിമ ഇറങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സിനിമയിലെ ഒരു രംഗം എവിടെയെങ്കിലും കണ്ടാൽ സിനിമ തീരും വരെ എല്ലാവരും അത് കാണാൻ ശ്രമിക്കും. അതിനു പ്രധാന കാരണം മധുമുട്ടം എന്ന തിരക്കഥാകൃത്തും ഫാസിൽ എന്ന ജീനിയസും ചേർന്നൊരുക്കിയ ഒരു മാസ്റ്റർപീസ് ആയതാണ് .

റിലീസ് തീയതി തീരുമാനിച്ച് ചിത്രീകരണം ആരംഭിച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. അതുകൊണ്ട് തന്നെ ചിത്രം പൂർത്തീകരിക്കേണ്ട ഒരു നിശ്ചിത സമയം ഉണ്ടായിരുന്നു . അത് കൊണ്ട് തന്നെ രണ്ടു യൂണിറ്റുകളാണ് ആണ് മണിച്ചിത്രത്താഴ് ചിത്രീകരിച്ചത് ഫാസിൽ ഒരു യൂണിറ്റിന്റെ ചിത്രീകരണത്തിന് നേതൃത്വം നൽകിയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാരായ സിദ്ദിഖ് ലാൽ, പ്രിയദർശൻ, സിബി മലയിൽ എന്നിവർ രണ്ടാം യൂണിറ്റിന്റെ സംവിധായകരായിരുന്നു. രണ്ട് യൂണിറ്റുകളും ഒരേ സ്ഥലത്താണ് പ്രവർത്തിച്ചിരുന്നത്.

ADVERTISEMENTS
   

ഫാസിലിന് കീഴിൽ സിദ്ദിഖ് ലാൽ ടീമാണ് ചിത്രത്തിലെ ഹാസ്യ രംഗങ്ങൾ ചിത്രീകരിച്ചത്. ഇന്നസെന്റ്, ഗണേഷ്, കെപിഎസി ലളിത എന്നിവർ ഉൾപ്പെട്ട കോമഡി രംഗങ്ങളാണ് സിദ്ദിഖും ലാലും ചിത്രീകരിച്ചത്. ആ ദൃശ്യങ്ങൾ ഇന്നും ഏവരെയും പൊട്ടിച്ചിരിപ്പിക്കുന്നു.

ഇത്രയധികം സംവിധായകർ ചേർന്നൊരുക്കിയ ചിത്രമാണ് എങ്കിലും ഒരു സീൻ പോലും സിനിമയുടെ പൊതു സ്വഭാവത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നില്ല. കാരണം ഫാസിലിന്റെ മേക്കിംഗ് സ്‌റ്റൈൽ എല്ലാവർക്കും അറിയാമായിരുന്നു. അതോടൊപ്പം തന്നെ എല്ലായിടങ്ങളിലും അദ്ദേഹത്തിന്റെ കാണാനെത്തിയിരുന്നു . സിബി മലയിലിന്റെയും സിദ്ദിഖ് ലാലിന്റെയും ഗുരു ഫാസിൽ ആണ്. ഫാസിലിനെ തന്റെ മാനസ ഗുരുവായിട്ടാണ് പ്രിയദർശൻ കാണുന്നത്.

അതുകൊണ്ടു തന്നെ ഈ സംവിധായകർ തമ്മിലുള്ള ഈ മനസ്സിണക്കം സിനിമയ്ക്ക് നന്നേ ഗുണം ചെയ്തു . ചിത്രത്തിലെ ഓരോ രംഗവും ആരൊക്കെയാണ് ചിത്രീകരിച്ചതെന്ന് പോലും ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധം ഭംഗിയായി ആണ് ചിത്രീകരിച്ചത് .

ചിത്രത്തിലെ അതീവ നിർണായക വേഷമാണ് രണ്ടാം പകുതിയിൽ എത്തുന്ന സണ്ണി എന്ന മനോരോഗ വിദഗ്ധന്റെ വേഷം . രണ്ടാം പകുതിക്ക് ശേഷം മാത്രം വരുന്ന സണ്ണിയുടെ വേഷം മോഹൻലാൽ ഏറ്റെടുക്കുമോ എന്ന് ഫാസിലിന് സംശയമുണ്ടായിരുന്നു. എന്നാൽ തിരക്കഥ വായിച്ചപ്പോൾ തന്നെ മോഹൻലാൽ സമ്മതിച്ചു. മോഹൻലാൽ എത്തിയതോടെ സണ്ണി എന്ന കഥാപാത്രത്തെ അൽപ്പം വിപുലീകരിച്ച് ആദ്യപകുതി തീരുംമുമ്പ് തന്നെ കഥാപാത്രത്തിന് എൻട്രി കൊടുത്തിരുന്നു ഫാസിൽ .

ADVERTISEMENTS
Previous articleമമ്മൂക്ക ചെയ്തിട്ടുള്ള മഹത്തായ വേഷങ്ങൾ ഒന്നും എനിക്ക് ചെയ്യാൻ സാധിക്കില്ലെന്ന നല്ല ബോധ്യമുള്ളയാളാണ് ഞാൻ: മോഹൻലാൽ
Next articleഒരു പുരുഷനായിരുന്നെങ്കിൽ തീര്‍ച്ചയായും തമന്നയെ പ്രണയിച്ചേനെ: ശ്രുതി ഹാസൻ – കാരണം ഇതാണ്