താൻ ആഴുപത്രിയിലാണ്,സീരിയസ്സാണ് എന്ന വാർത്തയോട് പ്രതികരിച്ചു നടൻ സുരേഷ് ഗോപി

537

 

നടൻ സുരേഷ് ഗോപി ആശുപത്രിയിലാണ് എന്നും അല്പം സീരിയസ്സാണ് എന്നുമൊക്കെ ഉള്ള വാർത്ത കാട്ടുതീ പോലെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നടന്റെ ആയുരാരോഗ്യത്തിന് നിരവധിപേർ പ്രാർത്ഥനകളും അത്തരം പോസ്റ്റുകൾക്ക് ചുവട്ടിൽ അർപ്പിച്ചിരുന്നു.

ADVERTISEMENTS
   

ഇപ്പോൾ നടൻ സുരേഷ് ഗോപി തന്നെ ആ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ്. തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ എല്ലാം വ്യാജമാണ് എന്നും താൻ ആശുപത്രിയിൽ അഡ്മിറ്റാണ് എന്ന രീതിയിലുള്ള വാർത്തകൾ വിശ്വസിക്കരുത് എന്നും താൻ പൂർണമായും ആരോഗ്യവാനായി ഇരിക്കുന്നു. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ഗരുഡന്റെ ലൊക്കേഷനിൽ ഷൂട്ടിംഗ് തിരക്കുകളിൽ ആണ് താൻ എന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആലുവ യു സി കോളേജിൽതാൻ ഷൂട്ടിംഗ് തിരക്കുകളിൽ ആണ് എന്നാണ് നടൻ പറയുന്നത്. തന്റെ ആരോഗ്യ കാര്യത്തിൽ വ്യാകുലത കാണിച്ച എല്ലാ ആരാധകർക്കും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ നല്ല മനസുകളോടും അദ്ദേഹം നന്ദി അറിയിക്കുന്നുണ്ട്.

READ NOW  പട്ടി കുരയ്ക്കുമ്പോൾ കൂടെ കുരച്ചാൽ നമ്മൾ ആണ് നമ്മുടെ എനർജി വേസ്റ്റ് ചെയ്യുന്നത് - കലിപ്പിൽ മാധവ് സുരേഷ് പറഞ്ഞത്.

മുൻപും പല താരങ്ങളും ആശുപത്രിയിൽ ആണെന്നും മരണപ്പെട്ടു എന്നും പല  രീതിയിൽ നിരവധി വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. സലിം കുമാറിനെ ഇത്തരത്തിൽ ഉള്ള വ്യാജ വാർത്തകളിൽ പല തവണ കൊന്നിട്ടിട്ടുണ്ട് എന്നുള്ളതും ലജ്ജാകരം ആണ്.

https://www.facebook.com/ActorSureshGopi/posts/794261632068856

 

ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. നിരവധി കഴിവുറ്റ മഹാ പ്രതിഭകൾ ആരോങ്ങൊഴിഞ്ഞിരിക്കുന്ന ഒരവസരമാണ് മലയാള സിനിമയിൽ ഇപ്പോൾ . ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ആ സാഹചര്യത്തിൽ ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് വളരെ മ്ലേച്ഛമായ പ്രവർത്തിയാണ്.

നടനും രാഷ്ട്രീയ പ്രവർത്തകനും എം പി യുമായ സുരേഷ് ഗോപി തന്റെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഒരു പിടി മികച്ച ചിത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്കായി നൽകിയിട്ടുണ്ട്. നിരവധി ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

READ NOW  ശങ്കറിന്റെ സൂപ്പർ സ്റ്റാർ പദവി ഇല്ലാതാക്കിയതിൽ അയാൾക്ക് പങ്കുണ്ട് -ഒപ്പം .. മുകേഷിന്റെ വെളിപ്പെടുത്തൽ
ADVERTISEMENTS