മലയാളത്തിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഇപ്പോൾ ഏറ്റവും മുൻ നിലയിലാകും ഫഹദിന്റെ സ്ഥാനം . ഓരോ ചിത്രം കഴിയുമ്പോളും മാസ്സ് അഭിനയമെന്നോ നാച്ചുറൽ ആക്ടിങ് എന്നോ അങ്ങനെ ഓരോ സവിശേഷതകൾ ആണ് ഫഹദിന് ആരാധകരും സിനിമ നിരൂപകരും ചാർത്തിക്കൊടുക്കുന്നത്. ഇപ്പോൾ വളരെക്കാലം മുൻപ് ഫഹദ് നൽകിയ ഒരു അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചാപ്പാ കുരിശ് എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗത്തെക്കുറിച്ചായി അവതാരകയുടെ ചോദ്യം. ഇന്റിമേറ്റ് രംഗം ചെയ്യുന്നത് റിസ്‌കാണെന്ന അവതാരകയുടെ പരാമര്‍ശത്തിന് ഫഹദ് നല്‍കിയ മറുപടി ഇന്റിമേറ്റ് സീനിന് റിസ്‌ക്കുണ്ടോ? എന്ന മറു ചോദ്യമായിരുന്നു . പിന്നാലെ ആ രംഗത്തെക്കുറിച്ച് ഫഹദ് വിശദമായി വിവരിച്ചു.
ഫഹദിന്റെ വാക്കുകൾ ഇങ്ങനെ .. ഒരു സിനിമ കാണുമ്പോൾ ആ സിനിമ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. അത് കാഴ്ചക്കാരുടെ താല്പര്യത്തിനും വീക്ഷണത്തിനുമനുസരിച്ചാണ്. അതുപോലെ സിനിമയിലൂടെ എന്ത് പറയണം എന്നുള്ളത് ആ ചിത്രത്തിന്റെ സംവിധായകന്റെ താല്പര്യമാണ് അല്ലെങ്കിൽ ഇഷ്ടമാണ് അതുമല്ലെങ്കിൽ സ്വാതന്ത്ര്യമാണ് . ഞാനതിനെ ബഹുമാനിക്കുന്നു. സമീര്‍ ആ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ ഞാന്‍ സമീറിനോട് ചോദിച്ചിരുന്നു, ആ മൊബൈല്‍ ഫോണിലെ കണ്ടന്റ് വളരെ പ്രധാനപ്പെട്ടതല്ലേയെന്ന്. അത് എന്താണെന്ന് അറിഞ്ഞാല്‍ മാത്രമേ ആ സിനിമയ്‌ക്കൊരു റീസണ്‍ ഉണ്ടാവൂ.
അതുകൊണ്ടാണ് അത്രയും ഇന്റിമേറ്റ് ആയ ആ സീന്‍ ചെയ്തത്. അതില്ലായിരുന്നുവെങ്കില്‍ ചാപ്പാ കുരിശ് ചിലപ്പോൾ വെറുമൊരു സാധാരണ സിനിമയായി മാറിയേനെ. എന്നായിരുന്നു ഫഹദ് പറഞ്ഞത്. ഇതിൽ നിന്ന് തന്നെ സിനിമയുടെ പൂര്ണതയ്ക്ക് വേണ്ടി അതല്ലേൽ ഒരു സന്ദർഭം വ്യക്തമാക്കാൻ ആവശ്യമായത് എന്താണോ അത് ചിലപ്പോൾ ഓർ ഇന്റിമേറ്റ് സീൻ ആയാലും ചെയ്യുന്നതിൽ തെറ്റില്ല എന്നതാണ് തന്റെ പക്ഷം എന്ന് ഫഹദ് വ്യക്തമാക്കുന്നു