മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നടന്മാരാണ് ഫഹദ് ഫാസിലും ദുൽഖർ സൽമാനും മലയാളത്തിലെ യങ് സൂപ്പർ സ്റ്റാറുകൾ എന്ന രീതിയിൽ വിശേഷിപ്പിക്കാം ഇരുവരെയും.
ഇരുവരും താര കുടുംബങ്ങളിൽ നിന്നും വന്നിട്ടുള്ളവരാണെങ്കിലും സ്വന്തം കഴിവും പ്രയത്നം കൊണ്ട് കരിയറിൽ മുന്നോട്ടുപോയി വലിയ ഉയരങ്ങൾ കീഴടക്കിയവരാണ്. ദുൽഖറും ഫഹദും അടുത്ത സുഹൃത്തുക്കളുമാണ്. അതേപോലെതന്നെ ഇരുവരുടെ കുടുംബവും വളരെ അടുത്ത ബന്ധം പുലർത്തുന്നതാണ്. ദുൽഖറിന്റെ ഭാര്യ അമാലും ഫഹദ് ഫാസിലിന്റെ ഭാര്യ നസ്രിയയും അടുത്ത സുഹൃത്തുക്കൾ ആണ് . ഇരുവരും യാത്രകൾ പോവുകയും മറ്റും ചെയ്യാറുള്ളതാണ് ഇതിൻറെ ചിത്രങ്ങൾ പലപ്പോഴും മാധ്യമങ്ങൾ വരാറുമുണ്ട്.
ഒരു കുടുംബങ്ങൾ പോലെ താമസിക്കുന്ന ഇരു താരങ്ങളും പലപ്പോഴും ഒത്തുചേരുമ്പോളും മറ്റും എടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗം ആകാറുണ്ട്. ദുൽഖറിന്റെ ഭാര്യ അമാൽ ഫാഷൻ ഡിസൈനർ കൂടി ആണ്
കുറച്ചുനാൾ മുമ്പ് ഏതോ ഒരു ചടങ്ങിൽ എല്ലാവരും ഒന്നിച്ചപ്പോൾ എടുത്ത ഒരു ഫാമിലി ചിത്രത്തിനു താഴേ വന്ന ചില സദാചാര കമെന്റുകളും അവയ്ക്കുള്ള മറുപടിയും വൈറൽ ആയിരുന്നു.
ദുൽഖരും ഫഹദും ഭാര്യമാർക്കൊപ്പം ഒന്നിച്ചു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ അതിൻറെ താഴെ വന്ന് ചില സദാചാര കമന്റുകളാണ് അവയ്ക്ക് കിട്ടിയ മറുപടികളാണ് ഇപ്പോൾ വൈറൽ ആകുന്നത്.
താരങ്ങളുടെ ചിത്രത്തിന് മതത്തിന്റെയും ജാതിയുടെയും അതിരുകൾ തിരിച്ച് ഉള്ള ചിലരുടെ കമന്റുകളാണ് ആരാധകരെ പ്രകോപനം കൊള്ളിച്ചത് .ഇരു താരങ്ങളുടെയും ഭാര്യമാർ മുടി മറക്കാതെ നിന്ന് ഫോട്ടോ എടുത്തത് ചില സദാചാരക്കാരെ പ്രകോപിപ്പിക്കുകയും അവരുടെ ചിത്രങ്ങൾക്ക് താഴെ രൂക്ഷ വിമർശനമാണ് നടത്തിയത്.
അതിൽ വൈറലായി ഒരു കമൻറ് ആണ് ചുവടെ കൊടുക്കുന്നത് ..
“നന്നായിട്ടുണ്ട് പക്ഷേ ഒരു പോരായ്മ രണ്ട് സുന്ദരിമാരും തല മറിച്ചിരുന്നുവെങ്കിൽ ഇതിലും നന്നായേനെ” വളരെ രസകരങ്ങളായ മറുപടികളാണ് അതിൻറെ താഴെയായി വന്നുകൊണ്ടിരിക്കുന്നത്.
അതിന്റെ സ്ക്രീൻഷോട്ട് കാണാം.
സ്വൊന്തം കാര്യങ്ങൾ ശ്രദ്ധിക്കാതെ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ മറ്റുള്ളവർ ജീവിക്കണം എന്ന് ശാഠ്യം പിടിക്കുന്ന കുറച്ചു പേരാണ് ഈ സമൂഹത്തിന്റെ ശാപം.
ഏത് തരാം വിശ്വാസമായാലും അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് എന്ന ബോധ്യത്തോടെ വേണം നാം സമൂഹത്തിൽ സഹകരിക്കാൻ. മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിൽ കയറി അവരുടെ അനുവാദമില്ലാതെ അഭിപ്രായം പറയാൻ നമുക്ക് സ്വാതന്ത്ര്യമില്ല എന്ന് നാം മനസിലാക്കണം.