സാറ ടെണ്ടുൽക്കറും ശുഭ്മാൻ ഗില്ലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വ്യാജ ചിത്രം വൈറലാകുന്നു- സത്യമിതാണ്

129

ഡീപ് ഫേക്ക് ടെക്‌നോളജി ലോകത്തെ പിടിച്ചുലച്ചു. നിരവധി സെലിബ്രിറ്റികൾ AI ദുരുപയോഗം മൂലമുള്ള കുറ്റകൃത്യങ്ങൾക്ക് ഇരായിക്കൊണ്ടിരിക്കുകയാണ് . അവരുടെ വ്യാജ ചിത്രങ്ങൾ നിർമ്മിക്കുകയും ഇന്റർനെറ്റിൽ ഉടനീളം പങ്കിടുകയും ചെയ്തിട്ടുണ്ട്. ശുഭമാൻ ഗില്ലിന്റെയും സച്ചിൻ ടെണ്ടുൽക്കറുടെയും മകൾ സാറയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ ഇരയായി.

ഇരുവരും ഒരു ചിത്രം പോസ്റ്റ് ചെയ്ത തങ്ങളുടെ പ്രണയ ബന്ധം ഔദ്യോഗികമാക്കിയെന്ന് ആരാധകരും ആഘോഷമാക്കിയതോടെ ആണ് ചിത്രം വൈറലായത് . എന്നാൽ കുറച്ച് അന്വേഷണത്തിനൊടുവിൽ ചിത്രം മോർഫ് ചെയ്തതാണെന്ന് കണ്ടെത്തി. ചിത്രത്തിൽ ഗില്ലിന് പകരം അർജുൻ ടെണ്ടുൽക്കറുടെ മുഖമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നിരുന്നാലും, AI-യുടെ ശക്തിയിലൂടെ ഗില്ലിന്റെ മുഖം അർജുന്റെ മുഖത്തേക്ക് മോർഫ് ചെയ്തു ചേർക്കുകയായിരുന്നു.

ADVERTISEMENTS
   

ഇതുപോലുള്ള സംഭവങ്ങൾ കേന്ദ്ര ഐടി മന്ത്രാലയത്തെ അന്വേഷണത്തിന് പ്രേരിപ്പിക്കുകയും അവയിൽ AI, ഡീപ് ഫേക്ക് എന്നിവയുടെ സ്വാധീനം ചെലുത്തിയ ചിത്രങ്ങൾ നീക്കംചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അടുത്തിടെ നിരവധി ബോളിവുഡ് നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

നേരെയത്തെയും സാറ ടെണ്ടുൽക്കറും ശുഭമാൻ ഗില്ലും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ ഉയർന്നിരുന്നു . എന്നാൽ ഇരു താരങ്ങളും ഇത് നിഷേധിക്കുകയാണ് ഉണ്ടായത്. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങളും ഇത് പോലെ പ്രചരിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് ഇത്ര വ്യക്തമായ രീതിയിൽ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തു ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചിരുന്നത്.

2023 ഏകദിന ലോകകപ്പിൽ ശുഭ്മാൻ ഗില്ലിന്റെ പ്രകടനത്തെക്കുറിച്ച് പറയുമ്പോൾ, സ്റ്റാർ ബാറ്റർ മികച്ച ഫോമിലാണ്. ടൂർണമെന്റിന്റെ ഇതുവരെയുള്ള ആറ് മത്സരങ്ങളിൽ നിന്ന് 219 റൺസ് നേടിയ ഗിൽ, ഇന്ത്യൻ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളും ടോപ്പ് ഓർഡറിലെ ഒരാളുമാണ് .

കൂടാതെ, ലോകകപ്പിൽ ഇതുവരെ തോൽവിയറിയാതെയാണ് മെൻ ഇൻ ബ്ലൂ മുന്നോട്ട് പോകുന്നത് . ടൂർണമെന്റിൽ എട്ട് മത്സരങ്ങൾ കളിച്ച ഇന്ത്യക്ക് എല്ലാ മത്സരങ്ങളിലും വിജയങ്ങൾ രേഖപ്പെടുത്താൻ കഴിഞ്ഞു,അങ്ങനെ 16 പോയിന്റുകൾ നേടി പട്ടികയിൽ ഒന്നാമതെത്തി . ആതിഥേയർ പോയിന്റ് പട്ടികയിൽ മുകളിൽ ആണ്. ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടങ്ങളിലേക്ക് സുഖകരമായി യോഗ്യത നേടുകയും ചെയ്തു.

അടുത്ത മത്സരത്തിൽ നെതർലൻഡ്‌സിനെതിരെയാണ് ടീം ഇറങ്ങുന്നത്. നവംബർ 12 ഞായറാഴ്ച ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടൂർണമെന്റിലെ 45-ാം മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടും.

ADVERTISEMENTS