കാട്ടിൽ നിന്ന് ഇറങ്ങിയ കടുവയും നാട്ടുകാർ ഏർപ്പെടുത്തുന്ന വേട്ടക്കാരനും തമ്മിലുള്ള സംഘട്ടനവും അതിജീവനവുമൊക്കയാണ് മമ്മൂട്ടി ചിത്രമായ മൃഗയ പറയുന്നത്. മൃഗയ പുറത്തിറങ്ങിയിട്ട് 32 വർഷമായി. മൃഗയയിലെ വാറുണ്ണി ഇപ്പോഴും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് മൃഗയ.
അതിനിടെ, മൃഗയയിലെ കടുവ ഒറിജിനലല്ല ഡമ്മിയാണെന്നും മമ്മൂട്ടി ഡ്യൂപ്പിനെ വച്ച് അഭിനയിക്കുകയായിരുന്നു എന്നും സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അതിനിടെ,ഗോസ്സിപ്പുകളെ അസ്ഥാനത്താക്കി ഒറിജിനൽ പുലിയുമായി തന്നെയാണ് മമ്മൂട്ടി ഏറ്റുമുട്ടിയതെന്നു സംവിധായകൻ ഐ.വി.ശശി പറഞ്ഞിരുന്നു.
ഇതേ സംഭവവുമായി ബന്ധപ്പെട്ട് നടൻ ജയറാമിന്റെ പ്രസ്താവനയും ശ്രദ്ധിക്കപ്പെട്ടു. മൃഗയയിലെ യഥാർത്ഥ കടുവയുമായി മമ്മൂട്ടി ഏറ്റുമുട്ടിയെന്നാണ് ജയറാം പറയുന്നത്. സംവിധായകൻ സിദ്ദിഖ് അവതാരകനായ ഒരു ചാനൽ പരിപാടിയിലാണ് മൃഗയയെക്കുറിച്ച് ജയറാം സംസാരിച്ചത്.
ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം സെറ്റിൽ വെച്ചാണ് മമ്മൂട്ടി പുലിയെ കാണുന്നത്. അനുസരണയുള്ള കടുവയാണെന്നും ഒന്നും ചെയ്യില്ലെന്നും അതിന്റെ പരിശീലകൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. റാണി എന്നായിരുന്നു കടുവയുടെ പേര്. ഒന്നും ചെയ്യില്ലെന്ന് പറഞ്ഞപ്പോൾ മമ്മൂട്ടി പറഞ്ഞു എങ്കിൽ അതിനെ ഒന്ന് പുറത്തിറക്കി കാണിക്കൂ എന്ന് പറഞ്ഞു മമ്മൂട്ടി ഒരു സൈഡിലേക്ക് മാറി നിന്നു എന്നാൽ, കൂട്ടിൽ നിന്ന് പുറത്തിറങ്ങിയ കടുവ സമീപത്ത് കെട്ടിയിട്ടിരുന്ന ആടിനെ കൊന്നു. ഇത് കണ്ട മമ്മൂട്ടി ഈ പണി എന്നെ കൊണ്ട് പറ്റില്ല എന്റെ പട്ടി അഭിനയിക്കും എന്ന് പറഞ്ഞ് സ്ഥലം വിട്ടെന്നും ജയറാം തമാശയായി പറഞ്ഞു.
മനുഷ്യനുമായി ഇണങ്ങാത്ത പുലിയെ ആണ് ആദ്യം കൊട്നു വന്നത് എന്ന് മുൻപ് ഐ വി ശശി പറഞ്ഞിരുന്നു. ജയറാമിന്റെ വാക്കുകൾ ഇത് ശരിവയ്ക്കുന്നു. . പിന്നീട് മനുഷ്യനുമായി ഇണങ്ങിയ ഒരു പുലിയെ കൊണ്ട് വന്നു ബാക്കി രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു മമ്മൂട്ടിയും പുലിയും തമ്മിലുള്ള സംഘട്ടനങ്ങൾ ഒന്നും ഡ്യൂപ്പിനെ വച്ചുള്ളതല്ലായിരുന്നു എല്ലാ രംഗങ്ങളും ഒറിജിനൽ ആയിരുന്നു.