നടൻ കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ എന്നും വൈറലായ ഒരു കുടുംബമാണ്. അദ്ദേഹത്തിൻറെനാലു പെൺമക്കൾ സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ താരങ്ങളാണ്. അതിൽ അഹാന കൃഷ്ണകുമാർ മലയാളത്തിലെ മുൻനിര നായക നടി കൂടിയാണ്. കൃഷ്ണകുമാറിന്റെ ഓരോ മക്കളും സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. എല്ലാവർക്കും യൂട്യൂബും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഉണ്ട്. അതിലൂടെ തന്നെ അവർ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഓരോ മകൾക്കും വലിയ രീതിയിലുള്ള ഫാൻ ബേസും സോഷ്യൽ മീഡിയയിൽ ഉണ്ട്.
സിനിമയിൽ അവസരം ലഭിച്ചിട്ടില്ല എങ്കിലും കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്. ഓസി എന്ന പേരിലാണ് താരം സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. യൂട്യൂബ് വീഡിയോകളിലൂടെ വളരെയധികം പ്രശസ്തയാണ് താരം. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ദിയാ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
പ്രണയവും പ്രണയ നഷ്ടങ്ങളും എല്ലാം താരം തുറന്നു സംസാരിക്കാറുണ്ട്. വളരെ ഓപ്പണായി സംസാരിക്കുന്ന കൂട്ടത്തിലുള്ള ഒരു പെൺകുട്ടിയാണ് ദിയ കൃഷ്ണ. ഇപ്പോൾ തന്റെ ദീർഘകാല സുഹൃത്തായ അശ്വിനുമായുള്ള പ്രണയവും വിവാഹ ആലോചനയും ഒക്കെയുള്ള വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.ദിയയും അശ്വിനും തമ്മിലുള്ള പ്രണയത്തിന് ആദ്യം കൃഷ്ണകുമാറിന്റെ കുടുംബത്തിൻറെ ഭാഗത്തുനിന്നും വലിയ പിന്തുണ ഇല്ല എന്നുള്ള രീതിയിൽ പ്രചാരണങ്ങൾ ഉണ്ടായിരുന്നു എങ്കിലും തന്റെ ഇഷ്ടങ്ങൾക്കാണ് തന്റെ കുടുംബം പ്രാധാന്യം നൽകുന്നത് സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കുവെച്ച് വീഡിയോയിലൂടെ ദിയ കൃഷ്ണ പറയുന്നു. തന്റെ വിവാഹം അടുത്ത സെപ്റ്റംബറിൽ ഉണ്ടാകുമെന്നും പറയുന്നു;’അമ്മ സിന്ധു കൃഷ്ണകുമാർ മറ്റൊരു വീഡിയോയിലൂടെ അത് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ പെണ്ണുകാണൽ ചടങ്ങ് അടക്കമുള്ള കാര്യങ്ങൾ ഒഫീഷ്യലായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു എന്നുള്ള വിവരമാണ് താരം പങ്കുവെച്ചിരിക്കുന്നത്. രണ്ട് കുടുംബവും ഒന്നിച്ചിരുന്ന് കാര്യങ്ങൾ സംസാരിച്ചു ഉറപ്പിച്ചു എന്നും അത്തരത്തിലുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം ദിയ പങ്കുവെച്ചിരുന്നു. അതുകൂടാതെ ഒരു അൺ ഒഫിഷ്യൽ പെണ്ണുകാണൽ എന്ന രീതിയിൽ ടൈറ്റിലോട്ടു കൂടിയ ഒരു ബ്ലോഗും താരം പങ്കുവെച്ചിട്ടുണ്ട്. കാര്യങ്ങളൊക്കെ നേരത്തെ മുൻകൂട്ടി തീരുമാനിച്ചിരുന്നതാണെന്ന് തങ്ങളുടെ ഇരുവരുടെയും എൻഗേജ്മെൻറ് നേരത്തെ കഴിഞ്ഞതാണെന്നും അശ്വിൻ തന്നെ പ്രൊപ്പോസ് ചെയ്ത സമയത്ത് തന്നെ തന്റെ വിരലിൽ ഒരു മോതിരം ഇട്ടുവെന്നും അത് ആണ് തങ്ങളുടെ എൻഗേജ്മെന്റ് എന്നും ഇനി എൻഗേജ്മെന്റിനെ കൂടുതൽ പൈസ കളയാനില്ല എന്നും പറയുന്നു ദിയ കൃഷ്ണ പറയുന്നു. അതുകൂടാതെ അശ്വിന്റെ കുടുംബ ആദ്യമായിട്ടാണ് തന്റെ വീട്ടിലേക്ക് വരുന്നത് എന്നും താരം ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് കുറിക്കുന്നുണ്ട്.
തങ്ങളുടെ ആദ്യ പ്രൊപ്പോസൽ സമയത്ത് തന്നെ തങ്ങളുടെ എൻഗേജ്മെൻറ് കഴിഞ്ഞതാണെന്ന് വിരലിൽ മോതിരം ഉണ്ടെന്ന് ഇനി താൻ നേരെ കല്യാണത്തിലേക്കാണ് പോകുന്നത് എന്നും താരം പങ്കുവെക്കുന്നതിനോടൊപ്പം, അങ്ങനെയൊക്കെ ശരിയാണോ ചെയ്യുന്നത് എന്ന് ചോദിക്കുന്നവരോടും താരം മറുപടി പറയുന്നത് ഇങ്ങനെയൊക്കെയാണ് തൻറെ ശരി എന്നാണ്.
കല്യാണത്തിന് മുൻപ് ഹണിമൂണിന് പോയോ എന്നുള്ള തരത്തിലുള്ള കമന്റുകളും ദിയ നേരിട്ടിരുന്നു ഇപ്പോൾ അത്തരത്തിലുള്ള കമന്റിന് കിടിലൻ മറുപടിയുമായിട്ടാണ് താരം മുന്നോട്ടു എത്തിയിരിക്കുന്നത്. നിങ്ങളുടെ ഒന്നും ഒരു അശ്ലീല കമന്റുകളും എൻറെ രോമത്തെ പോലും ബാധിക്കില്ല എന്നും പക്ഷേ തന്റെ ഭർത്താവിൻറെ കുടുംബത്തിൻറെ സ്വകാര്യത മാനിക്കുന്നുണ്ട് അവരെ അതൊന്നു മോശമായി ബാധിക്കേണ്ട എന്നും കരുതിയാണ് താൻ അത്തരം അശ്ലീല കമൻറുകൾ ഡിലീറ്റ് ചെയ്യുന്നത് എന്നും താരം പറയുന്നു.
കല്യാണത്തിന് മുമ്പ് താൻ ഹണിമൂൺ പോയോ എന്ന് ചോദിച്ചാൽ പോയി എന്ന് തന്നെയാണ് ഉത്തരം എന്നും ഇനിയും താൻ അതിൻറെ വീഡിയോകൾ ഒക്കെ പങ്കുവെക്കുമെന്നും താരം പറയുന്നു. നമ്മൾ വിവാഹം കഴിക്കാൻ പോകുന്ന ആളെക്കുറിച്ച് പൂർണമായും നേരത്തെ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ എന്നാണ് അതിനെക്കുറിച്ച് താരം പറയുന്നത്. പരസ്പരം അറിഞ്ഞ് ഒന്നിക്കുന്നതാണ് ശരി എന്നാണ് താരം പറയുന്നത്. അങ്ങനെ വിവാഹം കഴിക്കുന്നതാണു നല്ലതെന്നും ദിയ പറയുന്നു. അങ്ങനെ പോയെങ്കിൽ തന്നെ എന്താണ് തെറ്റൊന്നും താരം ചോദിക്കുന്നുണ്ട്.
തന്റെ ശരികൾ അനുസരിച്ച് മാത്രമേ താൻ ജീവിതത്തിൽ മുന്നോട്ടു പോവുകയുള്ളൂ അതിൽ ആർക്കും മാറ്റം വരുത്താൻ ആകില്ല എന്നും ദിയ പറയുന്നു. അടുത്ത സെപ്റ്റംബറിൽ തന്നെയാകും തൻറെ കല്യാണം എന്നും എന്നാൽ ഡേറ്റ് ഇതുവരെ ദിയ കൃഷ്ണ പുറത്തുവിട്ടിട്ടില്ല കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാനയുടെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല ചേച്ചി നിൽക്കുമ്പോൾ അനിയത്തിയുടെ വിവാഹം നടത്തുന്നത് ശരിയാണോ എന്ന് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്