മലയാള സിനിമയിലെ ഒരു അദ്വിതീയ പ്രതിഭയാണ് മഞ്ജു വാര്യർ. തന്റെ അഭിനയ മികവുകൊണ്ട് ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടി. ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലൂടെ മഞ്ജുവിനെ സംവിധാനം ചെയ്ത ടി.കെ. രാജീവ് കുമാർ, ഒരിക്കൽ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മഞ്ജുവിന്റെ അഭിനയത്തെക്കുറിച്ച് പങ്കുവെച്ച അനുഭവങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.
ഒരു അതുല്യ പ്രതിഭ
രാജീവ് കുമാറിന്റെ വാക്കുകളിൽ, മഞ്ജു അന്ന് ഇരുത്തം വന്ന നടിയും ഒപ്പം തന്നെ ഒരു കുട്ടിത്തവുമുള്ള ആളായിരുന്നു. ഓരോ സീനും പക്വതയോടെ അവതരിപ്പിച്ച മഞ്ജുവിന്റെ അഭിനയം സെറ്റിലെ എല്ലാവരെയും അമ്പരിപ്പിച്ചു. പ്രത്യേകിച്ചും, നടൻ തിലകൻ പറഞ്ഞ ഒരു വാക്യം രാജീവ് കുമാറിന്റെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. “നിങ്ങൾ ഈ സിനിമയിൽ ഞാനില്ലാത്തപ്പോൾ ഈ പെങ്കൊച്ചിന്റെ ഒരു ഷോട്ട് പോലും എടുക്കരുത് . കാരണം ഇവൾ എങ്ങനെ അഭിനയിക്കുമെന്ന് മുൻകൂട്ടി പറയാൻ പറ്റില്ല .” തിലകനെ പോലെ ഒരു അതുല്യ പ്രതിഭയാണ് അത് പറയുന്നത് എന്ന് ഓർക്കണം.
കണ്ണെഴുതി പൊട്ടും തൊട്ട് സെറ്റിലെ അനുഭവങ്ങൾ.
‘കണ്ണെഴുതി പൊട്ടും തൊട്ട്’ സെറ്റിൽ മഞ്ജുവിന്റെ പ്രൊഫഷണലിസം എടുത്തുപറയേണ്ടതാണ്. ചിത്രത്തിൽ അല്പം ഇന്റിമേറ്റ് സീനുകളും മറ്റുമുണ്ട് അതുകൊണ്ടു തന്നെ ചില സീനുകൾ മഞ്ജുവിന്റെ പ്രായക്കുറവ് മൂലം മഞ്ജുവിനോട് പറയാൻ മടിയുണ്ടായിരുന്നെങ്കിലും, മഞ്ജു തന്നെയാണ് സംവിധായകനോട് കൃത്യമായി ഇത് പറഞ്ഞാലേ എനിക്ക് മനസ്സിലാവൂയെന്ന് പറഞ്ഞത്. ഒരു നല്ല അഭിനേത്രി എങ്ങനെയായിരിക്കണമെന്നതിന് മഞ്ജു തന്നെയായിരുന്നു ഉദാഹരണം. മുതിർന്ന മറ്റു താരങ്ങൾ പോലും തങ്ങൾക്ക് ഷൂട്ട് ഇല്ലാതിരിക്കുമ്പോൾ പോലും മഞ്ജു എന്ന കൊച്ചു പെൺകുട്ടിയുടെ അഭിനയം കാണാൻ എത്തുമായിരുന്നു എന്നും രാജീവ് കുമാർ പറയുന്നു.
ആ സിനിമ ഷൂട്ട് ചെയ്യുന്നിടത്തു രണ്ട് കരയുണ്ട്. അക്കരെ മുഴുവൻ ഷൂട്ടിംഗ് കാണാൻ വരുന്ന ആളായിരിക്കും. അവരെ മാറ്റുക എന്നത് പ്രൊഡക്ഷൻ ആളുകൾക്ക് എളുപ്പമല്ല നടക്കില്ല എന്ന് തന്നെ പറയാം . അത് മാത്രമല്ല വെള്ളത്തിലോ മറ്റോ കേറി അപ്പുറത്തു പോയി വേണം പറയാൻ . പിന്നെ കണ്ടെത്തിയ ഒരു മാർഗ്ഗം മാറാൻ പറയൂയെന്ന് മഞ്ജുവിനോട് ആവശ്യപ്പെടുക എന്നതാണ് ,അത് പറഞ്ഞപ്പോൾ തന്നെ ചേട്ടൻമാരെ ഒന്ന് മാറൂ എന്ന് മഞ്ജു കൈ കാണിച്ചു. അപ്പോൾ തന്നെ രണ്ടായിരും മൂവായിരം പേർ ഒറ്റയടിക്ക് മാറി. അതാണ് ഒരു താരത്തിന്റെ സ്വാധീനം എന്നും രാജീവ് കുമാർ പറഞ്ഞു. ആ ചെറിയ കരിയർ കാലയളവിൽ തന്നെ ആളുകൾക്കിടയിൽ മഞ്ജു അത് നേടിയെടുത്തു.
സിനിമയിലെ ഒരു പുതിയ അധ്യായം
മഞ്ജു വാര്യർ മലയാള സിനിമയിൽ ഒരു പുതിയ അധ്യായം എഴുതിച്ചേർത്തു. തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മഞ്ജു, ഇന്ന് മലയാള സിനിമയുടെ അഭിമാനമാണ്. ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലൂടെ മഞ്ജുവിന്റെ അഭിനയം കണ്ട് പ്രേക്ഷകർ അമ്പരന്നുപോയ പ്രേക്ഷകരെ വേദനിപ്പിച്ചു കൊണ്ടാണ് മഞ്ജു കരിയറിന്റെ ഉയരത്തിൽ നിൽക്കുമ്പോൾ അഭിനയം അവസാനിപ്പിച്ചത് . മഞ്ജുവിന്റെ തിരിച്ചുവരവിനായി നീണ്ട കാലം കാത്തിരുന്ന ആരാധകർക്ക് പിന്നീട് വർഷങ്ങൾക്കിപ്പുറം മഞ്ജുവിന്റെ തിരിച്ചു വരവ് വലിയ ആഘോഷമായിരുന്നു. അവരുടെ തിരിച്ചു വരവ് ചിത്രം വലിയ വിജയവുമായിരുന്നു. ഇന്ന് സിനിമ ലോകത്തും സോഷ്യൽ മീഡിയയിലും എല്ലാം മഞ്ജുവാണ് താരം മലയാളം സിനിമയുടെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ പട്ടവും ആരാധകർ നൽകി