ഞങ്ങളുടെ ആ നായകന്‍ സൂപ്പര്‍താരമാവുമെന്ന് കരുതി, പക്ഷേ, വിധി മറ്റൊന്നായിരുന്നു സംവിധായകൻ സിദ്ദിഖ് വെളിപ്പെടുത്തുന്നു

81016

മലയാള സിനിമ ലോകത്തു തന്നെ പകരം വെക്കാനില്ലാത്ത ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് സായ് കുമാർ. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തെളിയിച്ചിരുന്നു അദ്ദേഹം. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ പിന്‍ഗാമിയായാണ് മകനും മകളും കൊച്ചുമക്കളുമൊക്കെ അഭിനയ രംഗത്തേക്ക് എത്തിയത്. സ്വഭാവിക വേഷവും വില്ലത്തരം നിറഞ്ഞ കഥാപാത്രങ്ങളുമൊക്കെയായി സജീവമാണ് സായ് കുമാര്‍. റാംജി റാവ് സ്പീക്കിംഗിലെ കഥാപാത്രത്തിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് റാംജി റാവ് സ്പീക്കിംഗ്. ഫാസിലും സ്വര്‍ഗചിത്ര അപ്പച്ചനും ചേര്‍ന്നായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചത്. സായ് കുമാര്‍, മുകേഷ്, രേഖ, ഇന്നസെന്റ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമ വന്‍വിജയമായി മാറിയതോടെയായിരുന്നു മാന്നാര്‍ മത്തായി സ്പീക്കിംഗ് എത്തിയത്. റാജി റാവ് സ്പീക്കിംഗിനെക്കുറിച്ചും നായകന്‍മാരിലൊരാളായ സായ് കുമാറിനെക്കുറിച്ചുമൊക്കെ വാചാലനായെത്തിയിരിക്കുകയാണ് സംവിധായകനായ സിദ്ദിഖ്.

സായ്കുമാർ എന്ന നടൻ ഞങ്ങളുടെ സിനിമയിലൂടെ വന്നപ്പോൾ അദ്ദേഹത്തിൻ്റെ പ്രകടനം കണ്ടു വല്ലാതെ വിസ്മയിച്ചു നിന്നിട്ടുണ്ട്. ഒരു പുതുമുഖ നടനിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്ന ഒരു മാക്സിമമുണ്ട്. അതിനപ്പുറമായിരുന്നു സായ് കുമാർ. സിനിമ തുടങ്ങിയപ്പോൾ കണ്ട സായ്കുമാറിനെയല്ല ഒരോ സീനും ഡെവലപ് ചെയ്തപ്പോൾ ഞങ്ങൾ കണ്ടതെന്ന് സിദ്ദിഖ് പറയുന്നു.ഒരോ സീനിലെയും സായ്കുമാറിൻ്റെ പെർഫോമൻസ് അത്രത്തോളം ഞെട്ടിക്കുന്നതായിരുന്നു. സായ്കുമാർ എവിടെയോ എത്തുമെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. പക്ഷേ നിർഭാഗ്യവശാൽ എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചില്ല. സിനിമയിലെ ഒരോ ഇമോഷണൽ രംഗങ്ങളും അഭിനയിച്ചപ്പോൾ അഭിനയത്തിൽ വർഷങ്ങളുടെ പരിചയ സമ്പത്തുള്ള ഒരാളെ പോലെയായിരുന്നു സായ് കുമാറിൻ്റെ പ്രകടനമെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്.

ADVERTISEMENTS
   

നായകനായാണ് കരിയര്‍ ആരംഭിച്ചതെങ്കിലും ഇടക്കാലത്ത് ട്രാക്ക് മാറ്റുകയായിരുന്നു സായ് കുമാര്‍. വെള്ളിത്തിരയെ വിറപ്പിക്കുന്ന വില്ലന്‍മാരിലൊരാളായി മാറുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയ താരങ്ങളുടെയെല്ലാം ചിത്രങ്ങളില്‍ പ്രധാന വില്ലനായെത്തിയിരുന്നു അദ്ദേഹം. വില്ലത്തരത്തില്‍ നിന്നും മാറി അച്ഛന്‍ കഥാപാത്രങ്ങളിലേക്ക് മാറുകയായിരുന്നു പിന്നീട് അദ്ദേഹം. അഭിനയത്തില്‍ ഡബ്ബിംഗിലും കഴിവ് തെളിയിച്ചിരുന്നു അദ്ദേഹം.

ADVERTISEMENTS