ഇതുപോലെ മത്തങ്ങ മോന്തയുള്ള ഒരാളെ സിനിമയിൽ അഭിനയിപ്പിക്കാൻ സാധിക്കുമോ- അന്ന് ആ നിർമ്മാതാവ് പറഞ്ഞു

2723

മലയാളികൾക്ക് എന്നും നടനവിസ്മയമായി മാറിയ നടനാണ് മോഹൻലാൽ. ഇന്ത്യയിലെ തന്നെ മികച്ച അഞ്ചു നടന്മാരെ എടുത്താൽ അതിൽ ഒരാളായി മോഹൻലാലിന്റെ പേരുണ്ടായിരിക്കും. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ലാലേട്ടൻ എന്ന പേര് ഹൃദയത്തോടെ ചേർത്തുവച്ചിരിക്കുകയാണ്. ഒരു വില്ലനായി തുടങ്ങി ഇന്ന് ആർക്കും എത്തിപ്പിടിക്കാൻ സാധിക്കാത്ത അത്രയും ഉയരത്തിൽ മലയാള സിനിമയുടെ ഏട്ടനായി മാറിയിരിക്കുകയാണ് മോഹൻലാൽ.

ഒരുപാട് നഷ്ടങ്ങൾ സഹിച്ചിട്ടുള്ള പല സംവിധായകരുടെയും നിർമ്മാതാക്കളുടെയും തലവര മാറ്റിയിട്ടുള്ളത് മോഹൻലാലാണ്. പലരെയും സഹായിക്കാൻ വേണ്ടി മാത്രം കഥകൾ പോലും കേൾക്കാതെ ചില ചിത്രങ്ങൾ മോഹൻലാൽ ചെയ്തിട്ടുണ്ട്. എന്നാൽ മോഹൻലാൽ എന്ന നടന്റെ വില മനസ്സിലാക്കാത്ത ചില സംവിധായകരും നിർമ്മാതാക്കളും ഉണ്ട്. അത്തരത്തിലുള്ള ഒരു നിർമാതാവിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും കലാസംവിധായകനും ആയ രാധാകൃഷ്ണൻ.

ADVERTISEMENTS
   

മോഹൻലാലിനെ അദ്ദേഹത്തിന്റെ സിനിമയിൽ നായകനാക്കാൻ തീരുമാനിച്ചപ്പോൾ തന്റെ നിർമാതാവ് അനുവദിച്ചില്ല എന്നാണ് രാധാകൃഷ്ണൻ പറയുന്നത്.. മാത്രമല്ല മോഹൻലാലിന്റെ രൂപത്തെ അയാൾ മോശമാക്കിആക്ഷേപിച്ചു പറയുകയും ചെയ്തു. മാസ്റ്റർബീൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ ഒരു കാര്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയമാണ്, മോഹൻലാലിനെ അങ്ങനെ കൂടുതൽ ആളുകൾ അറിഞ്ഞു വരുന്ന സമയമാണ് . അങ്ങനെ തന്റെ സിനിമയിലേക്ക് നായകനായി മോഹൻലാൽ എത്തട്ടെ എന്ന് താൻ തീരുമാനിച്ചു. എന്നാൽ നിർമാതാവ് അതിന് അനുവാദം നൽകിയില്ല. മോഹൻലാലിനെ എല്ലാവർക്കും പരിചയപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ നിർമ്മാതാവ് തന്നെ വിളിച്ചു മാറ്റിനിർത്തി സംസാരിച്ചു.

വ്യക്തിപരമായി അദ്ദേഹം എന്നോട് പറഞ്ഞ കാര്യം എന്നെ തന്നെ വല്ലാതെ വിഷമിപ്പിച്ചു. നിങ്ങൾ ഒരു കലാകാരനല്ലേ ഇതുപോലെ മത്തങ്ങ മോന്തയുള്ള ഒരുത്തനെ എങ്ങനെ സിനിമയിൽ നായകനായി അഭിനയിപ്പിക്കാൻ സാധിക്കുമെന്നു അന്ന് അദ്ദേഹം എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു എല്ലാവരും സുന്ദരൻ ആവണമെന്നില്ലല്ലോ എന്ന്. ആ സമയത്ത് പ്രിയദർശൻ സിനിമയിലേക്ക് കടന്നു വന്നിട്ട് പോലും ഇല്ല.

വില്ലനായാണ് മോഹൻലാൽ കൂടുതലും ആ സമയത്ത് അഭിനയിക്കുകയും ചെയ്യുന്നത്. ഒരുനായക നടൻ ആകും മോഹൻലാൽ എന്ന് ഞാൻ ആ സമയത്ത് കരുതിയിട്ട് പോലുമില്ല. നടൻ അടൂർ ഭാസിക്ക് ഒക്കെ മുകളിലെത്തുന്ന ഒരു നടൻ ആകുമെന്ന് വിശ്വാസമുണ്ടായിരുന്നു. നിർമ്മാതാവ് അങ്ങനെ എന്നോട് പറഞ്ഞപ്പോൾ അത് എനിക്ക് പോലും വലിയമാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയ സംഭവമാണ്. പക്ഷേ മോഹൻലാൽ നായകനായി തെളിയിച്ചു കാണിച്ചു. പിന്നീട് മോഹൻലാലിന്റെത് മത്തങ്ങ മുഖമാണ് എന്ന് പറഞ്ഞ ആൾ തന്നെ അദ്ദേഹത്തെ വെച്ച് സിനിമകൾ ചെയ്യുകയും ചെയ്തിരുന്നു

ADVERTISEMENTS
Previous articleഎന്റെ ചിത്രങ്ങൾ അവൻ മോർഫ് ചെയ്തു സ്‌കൂളിൽ എല്ലാവർക്കും കൊടുത്തു – രണ്ടു പേരെയും സസ്‌പെൻഡ് ചെയ്യാൻ പറഞ്ഞു – സംഭവം പറഞ്ഞു പാർവതി
Next articleഒരു സൂപ്പർസ്റ്റാർ ആണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ഓർമിക്കണം- അന്ന് വിദ്യ ബാലൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞത്