ആ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ മമ്മൂട്ടിക്ക് വലിയ ടെൻഷനായിരുന്നു രഞ്ജിത് വെളിപ്പെടുത്തുന്നു

7368

മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ രഞ്ജിത് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്. 2010ൽ പുറത്തിറങ്ങിയ പ്രാഞ്ചിയേട്ടന് വലിയ വരവേൽപ്പാണ് ലഭിച്ചത് ഈ ചിത്രം സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.

ഈ ചിത്രത്തിൽ പ്രാഞ്ചിയേട്ടനായുള്ള മമ്മൂട്ടിയുടെ വേഷ പകർച്ച അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത് . സിനിമയിൽ അദ്ദേഹം ഉപയോഗിച്ച തൃശൂർ സ്ലാംഗും ഏറെ പ്രശംസ പിടിച്ചുപറ്റി.

ADVERTISEMENTS
   

എന്നാൽ ഇപ്പോൾ സംവിധായകൻ രഞ്ജിത് പറയുന്നത് സിനിമയുടെ തുടക്ക സമയത്തു അതിൽ തൃശൂർ സ്ലാങ് പഠിക്കുന്ന കാര്യത്തിൽ മമ്മൂട്ടി വലിയ ടെൻഷനിൽ ആയിരുന്നു എന്നാണ് . ഒടുവിൽ ടെൻഷൻ കൂടി സ്ലാംഗ് പഠിപ്പിക്കാൻ മമ്മൂട്ടി ഒരാളെ ഏർപ്പാടാക്കി. എന്നാൽ മിമിക്രി പോലെ സ്ലാങ്ങ് പഠിക്കാൻ പറ്റാത്തത് കൊണ്ട് താൻ അയാളെ സെറ്റിൽ നിന്നും പറഞ്ഞു വിട്ടിരുന്നു എന്നും രഞ്ജിത് വെളിപ്പെടുത്തുന്നു .

ചിത്രത്തിൽ മറ്റു താരങ്ങളായ ടിനി ടോം, ഇന്നസെന്റ്, രാമു തുടങ്ങി നടന്മാരെല്ലാം തൃശ്ശൂരുകാരാണെന്നതും മമ്മൂട്ടിയുടെ ടെൻഷനായിരുന്നു. എന്നാൽ ഡബ്ബിംഗിൽ എല്ലാം ശരിയാക്കാമെന്ന് രഞ്ജിത്ത് മമ്മൂട്ടിയോട് പറഞ്ഞു. അങ്ങനെ ഡബ്ബിംഗിൽ പ്രാഞ്ചിയേട്ടന്റെ തൃശൂർ സ്ലാങ് ശെരിയാക്കിയതായും രഞ്ജിത് പറയുന്നു .

ഏകദേശം പന്ത്രണ്ടു ദിവസത്തോളമെടുത്താണ് മമ്മൂട്ടി ഡബ്ബിങ് പൂർത്തിയാക്കിയത് എന്ന് രഞ്ജിത്ത് പറയുന്നു. മമ്മൂട്ടിയെ അല്ലാതെ മറ്റാരെയും പ്രാഞ്ചിയേട്ടനായി താൻ ഇതുവരെ സങ്കൽപ്പിച്ചിട്ടില്ലെന്നും നമ്മൾ നൽകുന്ന ഇമേജുകളെ തകർത്തഭിനയിക്കാനുള്ള കഴിവുള്ള ചുരുക്കം നടന്മാരിൽ ഒരാളാണ് മമ്മൂട്ടി എന്നും രഞ്ജിത് പറയുന്നു .

പച്ചമനുഷ്യനായി ഒട്ടും കോൺഷ്യസായി അഭിനയിക്കാനുള്ള കഴിവ് ഒരു നാടിന്റെ സ്ലാങ്ങ് വളരെ ഭംഗിയായി ചെയ്യാനും അതിന്റെ പൂർണതയ്ക്കായി കഠിനാധ്വാനം ചെയ്യാനും മമ്മൂട്ടി തയ്യാറാണെന്നും രഞ്ജിത്ത് പറയുന്നു.

ADVERTISEMENTS
Previous articleഎല്ലാം കേട്ടതിനു ശേഷം അൽപ നേരം മിണ്ടാതിരുന്നതിനു ശേഷം മോഹൻലാൽ ചോദിച്ചു വില്ലൻ വേഷം ചെയ്യുന്നതാരാ – പിന്നീട് ആ ചിത്രത്തിന് സംഭവിച്ചത്
Next articleനീങ്ക മമ്മൂട്ടി ഫാനാ പ്രഭു ചോദിച്ചു ,അവർ എന്നുടെ അപ്പ ,ദുൽഖറിനെ മറുപിടി കേട്ട് പ്രഭുവും മകനും ഞെട്ടി