മമ്മൂട്ടി നിർബന്ധിച്ചു കൂടെ കൂട്ടി പക്ഷേ അർദ്ധരാത്രി വഴിയിൽ ഇറക്കി വിട്ടു – വച്ച് നീട്ടിയ സൗഭാഗ്യം മനസിലായില്ല – സംവിധായകൻ പോൾസൺ

4682

മലയാള സിനിമയിലെ ഏറ്റവും സക്സസ്ഫുൾ ആയ നടന്മാരിൽ മുൻനിരയിൽ നിൽക്കുന്ന നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. നിരവധി താരങ്ങൾ മമ്മൂട്ടിയെ കുറിച്ചുള്ള അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ഉള്ള നല്ല അനുഭവങ്ങളും മോശ അനുഭവങ്ങളും പലരും പങ്കുവെച്ചിട്ടുണ്ട്. എങ്ങനെയാണെങ്കിൽ ഏവരും പറയുന്നത് മമ്മൂട്ടിക്ക് ആരോടും സ്ഥിരമായ ഒരു ശത്രുതയും ദേഷ്യമോ ഉള്ള ആളല്ല എന്നുള്ളതാണ് കാര്യങ്ങൾ പറയുമെങ്കിലും കുറച്ചു കഴിഞ്ഞ് തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അത് തിരുത്തി വളരെ സൗഹാർദമായി സംസാരിക്കുന്ന ആളാണ് മമ്മൂട്ടി എന്നാണ് അദ്ദേഹത്തിന് അടുത്തറിഞ്ഞവർ പറയുന്നത്.

നിരവധി സിനിമകൾ സഹ സംവിധായകനായി ജോലി ചെയ്തു പിന്നീട് മലയാളത്തിലെ പ്രമുഖ സംവിധായകനായി മുന്നോട്ടുപോയ പോൾസൺ എന്ന മുതിർന്ന സംവിധായകൻ തനിക്ക് മമ്മൂട്ടിയും ആയിട്ടുണ്ടായ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ്. ഒരേസമയം തന്റെ മനസ്സിനെ ഒരുപാട് സങ്കടപ്പെടുത്തുകയും എന്നാൽ നിരാശ തോന്നുകയും ചെയ്ത ഒരു അനുഭവം അദ്ദേഹം മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

ADVERTISEMENTS
   

മമ്മൂട്ടി നായകനായി അഭിനയിച്ച ഫാസിൽ സംവിധാനം ചെയ്ത മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിൽ സഹ സംവിധായകനായിരുന്ന സമയത്ത് നടന്ന ചില കാര്യങ്ങളാണ് പറയുന്നത്. ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞു തിരികെ പോകാനായി ഉള്ള തയ്യാറെടുക്കുന്ന സമയത്ത് പെട്ടന്ന് മമ്മൂക്ക വന്നു ഫാസിലിനോട് പറയുന്നു തനിക്ക് ഉടൻതന്നെ തിരുവനന്തപുരത്തേക്ക് പോകണം. താൻ ഈ രാത്രി തന്നെ പുറപ്പെടുകയാണ്. അപ്പോൾ തന്റെ കൂടെ ഒരു കൂട്ടിനായി പോൾസണെ തന്റെ കൂടെ അയക്കണമെന്ന് അദ്ദേഹംപറയുകയും ഫാസിൽ സമ്മതിക്കുകയും തന്നോട് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ ജോലികൾ പൂർണമായും പൂർത്തിയാകാത്തതിനാലും സാധനങ്ങൾ ഒന്നും പായ്ക്ക് ചെയ്യാതിരുന്നാലും താൻ താൽപര്യം പ്രകടിപ്പിച്ചില്ല എങ്കിലും മമ്മൂട്ടിയുടെയും ഫാസിലിന്റെയും നിർബന്ധത്തിനു വഴങ്ങി താൻ മമ്മൂട്ടിക്കൊപ്പം പോകാൻ തയ്യാറെടുക്കുകയായിരുന്നു എന്ന് പോൾസൺ പറയുന്നു.

യാത്രയിൽ മമ്മൂട്ടിയും താനും ഡ്രൈവർ സോമനും ആണ് ഉള്ളത്. പക്ഷേ സോമൻ വണ്ടിയുടെ പുറകിൽ കിടന്ന് ഉറങ്ങുകയാണ്. മമ്മൂട്ടിയുടെ ഡ്രൈവർക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. വണ്ടി ഓടിക്കുന്നത് മമ്മൂട്ടി തന്നെയാണ്. അത് അദ്ദേഹം ആർക്കും വിട്ടു നൽകുകയില്ല. അത് എത്ര രാത്രിയാണെങ്കിലും കൂടി അദ്ദേഹം തന്നെയായിരിക്കും വണ്ടി ഓടിക്കുന്നത്. അങ്ങനെ യാത്ര തുടർന്നുകൊണ്ടിരുന്ന സമയത്ത് എന്നോട് തൻറെ പഴയകാല അനുഭവങ്ങളും സിനിമയിൽ വന്ന കാര്യങ്ങൾ ഒക്കെ സംസാരിക്കുകയാണ്. തന്റെ വ്യക്തിപരമായ കാര്യങ്ങളും അദ്ദേഹം ചോദിച്ചിരുന്നു. അപ്പോഴാണ് താൻ വാടകവീട്ടിലാണ് താമസിക്കുന്നത് സ്വന്തമായി വീടില്ല എന്നുള്ള കാര്യം മമ്മൂട്ടിക്ക് മനസ്സിലാകുന്നത്. എന്താണ് വീട് വെക്കാത്തത് എന്നുള്ള കാര്യം ചോദിച്ചപ്പോൾ അതിനുള്ള പൈസ ആയിട്ടില്ല അതിനുള്ള പൈസ സ്വരുകൂട്ടിക്കൊണ്ടിരിക്കുന്നതേയുള്ളൂ എന്നുള്ള മറുപടിയാണ് താൻ നൽകിയത് എന്ന് സംവിധായകൻ പറയുന്നു. മമ്മൂട്ടിക്ക് അത് വലിയ വിഷമം ഉണ്ടാക്കി. അങ്ങനെ അദ്ദേഹം മുന്നിൽ ഒരു ഉപാധി വെക്കുകയാണ്.

മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ഷൂട്ട് ചെയ്യുന്ന സമയത്ത് അദ്ദേഹം സൂപ്പർ സ്റ്റാർ ഒന്നുമല്ല പക്ഷേ തന്റെ ഭാവിയെക്കുറിച്ച് മമ്മൂട്ടിക്ക് കൃത്യമായ വീക്ഷണം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു ഈ സിനിമ ഉൾപ്പെടെ അടുത്ത 5 ചിത്രങ്ങൾ എൻറെ ഏറ്റവും മികച്ച ചിത്രങ്ങൾ ആയിരിക്കും. അത് കഴിഞ്ഞാൽ ഞാനൊരു സൂപ്പർസ്റ്റാർ ആയിരിക്കും.

അപ്പോൾ താൻ മമ്മൂട്ടിക്ക് അതിന് ആശംസകൾ നൽകുകയും ചെയ്തു. അങ്ങനെയാവട്ടെ അപ്പോൾ സൂപ്പർസ്റ്റാർ ഒപ്പം ഞാൻ യാത്ര ചെയ്തിട്ടുണ്ടല്ലോ എന്ന് എനിക്ക് പറയാമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ മമ്മൂക്ക പറഞ്ഞു എഡോ അതല്ല ഞാൻ ഉദ്ദേശിച്ചത്. ഞാൻ ഈ അഞ്ചു പടങ്ങൾ കഴിഞ്ഞ് സൂപ്പർസ്റ്റാറായി നിൽക്കുന്ന സമയത്ത് ഞാൻ തനിക്ക് എൻറെ അടുത്ത അഞ്ചു പടങ്ങളുടെ ഡേറ്റ് തരും. എനിക്ക് ഒരു പടത്തിന് 25000 രൂപ വെച്ച് അഡ്വാൻസ് തരണം. അപ്പോൾ മൊത്തം ഒന്നേകാൽ ലക്ഷം രൂപ ഇത് കേട്ട് താൻ ശരിക്കും ഞെട്ടിപ്പോയെന്ന് പോൾസൺ പറയുന്നു.

മമ്മൂക്ക ഇതിനൊക്കെയുള്ള നിർമാതാക്കളെ ഞാൻ എങ്ങനെ കണ്ടുപിടിക്കും. ഇത്രയും പണം എങ്ങനെ എന്നൊക്കെയുള്ള തന്റെ ആശങ്ക മമ്മൂട്ടിയുടെ അറിയിച്ചുവെന്ന് പോൾസൺ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു ഹാൻ ആദ്യം ഞാൻ പറയുന്നത് കേൾക്ക്. ഞാൻ സൂപ്പർസ്റ്റാറായി നിൽക്കുന്ന സമയത്ത് തീർച്ചയായിട്ടും മറ്റുള്ളവർ പുതിയ പ്രോജക്ടുമായി എൻറെ അടുത്ത് വരും. അപ്പോൾ ഞാൻ അവരോട് പറയും എൻറെ അടുത്ത പടത്തിന്റെ ഡേറ്റ് കൊടുത്തതാണ് പോൾസനാണ്. പക്ഷേ അയാൾക്ക് സിനിമയൊന്നും ആയിട്ടില്ല കഥയൊന്നും ആയിട്ടില്ല എന്ന് തോന്നുന്നു ഒരു ലക്ഷം രൂപ അഡ്വാൻസ് തന്നിട്ടുണ്ട് നിങ്ങൾ എന്തെങ്കിലും കൂട്ടിക്കൊടുത്താൽ ഒരുപക്ഷേ ഡേറ്റ് അയാൾ നിങ്ങൾക്ക് തന്നേക്കും. അങ്ങനെ തന്റെ അഞ്ചു പടത്തിന്റെ ഡേറ്റിലൂടെ തനിക്ക് നല്ലൊരു തുക സമ്പാദിക്കാനും അതുവഴി താൻ ഒരു വീട് വെച്ച് താനും കുടുംബവും സുഖമായിട്ട് ജീവിക്കും എന്നതാണ് മമ്മൂട്ടി തന്റെ മുന്നിലേക്ക് വച്ച് വളരെ നല്ല ഒരു ഓഫർ ഇന്ന് പോൾസൺ പറയുന്നു.

മമ്മൂട്ടി തന്റെ ഹൃദയ വിശാലത കൊണ്ട് പറഞ്ഞതാണ്. പക്ഷേ അന്നത്തെ തന്റെ ജീവിത സാഹചര്യത്തിൽ ഒന്നേകാൽ ലക്ഷം രൂപ സംഘടിപ്പിക്കുക എന്ന് പറഞ്ഞാൽ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം കുടുംബത്തെ വെറുപ്പിച്ചിട്ടാണ് താൻ ഭാര്യയെ വിവാഹം കഴിപ്പിച്ചത്. ഇനി എങ്ങനെയെങ്കിലും ഭാര്യയുടെ സ്വർണവും മറ്റുമൊക്കെ എടുത്ത് വിറ്റ് പൈസ ഉണ്ടാക്കിയാൽ എന്ന് ഞാൻ ചിന്തിച്ചു. എങ്കിലും പെട്ടെന്ന് അതിൻറെ മറ്റൊരു വശവും ഞാൻ ആലോചിച്ചു.

അപ്പോൾ ഞാൻ മമ്മൂക്കയോട് പറഞ്ഞു മമ്മുക്ക ഇനീ ഒരു പക്ഷേ ഞാനീ ഇത്രയും പൈസ ഒക്കെ മുടക്കി ഇങ്ങനെ ചെയ്തിട്ട് അതിൽ എന്തെങ്കിലും ഒരു പാളിച്ച വന്നാൽ എന്റെ കൈയിലുള്ള പൈസ എല്ലാം പോകില്ലേ എന്നുള്ള രീതിയിൽ സംശയിക്കുന്ന രീതിയിൽ ഒരു കാര്യം പറഞ്ഞു.

ആ ചോദ്യം മമ്മൂട്ടിയെ ശരിക്കും പ്രകോപിതനാക്കി. സ്വാഭാവികമായും താനൊരു സഹായം ചെയ്യാൻ എന്നുള്ള ചിന്ത എതിരെ നിന്ന് ആള് അതിനെ പോസിറ്റീവായി എടുക്കുന്നില്ല എന്ന് തോന്നലുണ്ടാകാം പെട്ടെന്ന് തന്നെ അദ്ദേഹം ദേഷ്യത്തോടെ ഓടിക്കൊണ്ടിരിക്കുന്ന വണ്ടി ചവിട്ടി നിർത്തി, തന്നോട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. അപ്പോൾ ഞാൻ പറഞ്ഞു മമ്മൂക്ക ഞാൻ രണ്ടു വശവും പറഞ്ഞതാണ് എന്ന്. പക്ഷേ മമ്മൂട്ടി ഒടുവിൽ വഴക്കുപറഞ്ഞു തന്നെ വണ്ടിയിൽ നിന്ന് ഇറക്കി താൻ ഇറങ്ങി. സമയം അർധരാത്രിയാണ് താൻ റോഡിലെ നിന്ന് കരയുകയാണ്.

പിന്നെ ഞാൻ ചിന്തിച്ചു കയ്യിൽ പൈസ ഉണ്ടല്ലോ ഏതെങ്കിലും വണ്ടി വരുമ്പോൾ അതിൽ കയറി പോകാം. മമ്മൂട്ടി തന്നെ റോഡിൽ ഇറക്കി നിർത്തിയിട്ട് മുന്നോട്ടു ഓടിച്ചു പോയി. അൽപ സമായം കഴിഞ്ഞപ്പോൾ അതേ വണ്ടി തന്നെ തിരികെ വന്നു എന്നിട്ട് തന്നോട് കയറാൻ ആവശ്യപ്പെട്ടു. തന്നെ വണ്ടിയിൽ നിന്ന് ഇറക്കിവിട്ടത് കൊണ്ട് തന്നെ താൻ കേറില്ല എന്ന് പറഞ്ഞു.

പക്ഷേ ഒടുവിൽ മമ്മൂക്ക ഇറങ്ങിവന്ന് നിർബന്ധപൂർവ്വം തന്നെ വണ്ടിയിൽ പിടിച്ചു കയറ്റിയിട്ട് കൊണ്ടുപോവുകയായിരുന്നു. അന്നങ്ങനെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് അവിടെനിന്ന് കുളിച്ചു ഭക്ഷണം ഒക്കെ കഴിച്ച് തിരികെ തന്റെ വീട്ടിലേക്ക് പോയതെന്നും പറയുന്നു. അത് സംഭവം തന്നെ വല്ലാതെ വിഷമിപ്പിച്ചു.

എങ്കിലും അന്ന് നമ്മുക്ക് പറഞ്ഞ ആ ഓഫർ സ്വീകരിക്കാതിരുന്നത് വലിയ തെറ്റായിപ്പോയി പിന്നീട് തനിക്ക് തോന്നിയിട്ടുണ്ട് എന്ന് പോൾസൺ പറയുന്നു. കാരണം 5 ചിത്രങ്ങളുടെ ഡേറ്റ് അദ്ദേഹം തന്നിട്ടുള്ളത് നാലെണ്ണം മറ്റുള്ളവർക്ക് കൊടുത്തിട്ട് ഒരെണ്ണമെങ്കിലും താൻ സംവിധാനം ചെയ്തിരുന്നെങ്കിൽ ഇന്ന് മലയാളത്തിലെ ഏറ്റവും അറിയപ്പെടുന്ന സംവിധായകരിൽ ഒരാളായി താൻ മാറിയേനെ എന്ന് പോൾസൺ നിരാശയോടെ ഓർക്കുന്നു. തന്നെ സഹായിക്കാനാണ് മമ്മൂക്ക അങ്ങനത്തെ കാര്യം ചെയ്തത് എങ്കിലും അന്നത്തെ അവസ്ഥ കൊണ്ടാണ് താൻ അങ്ങനെ രണ്ടുവശം ചിന്തിച്ചത് എന്ന് പോൾസൺ പറയുന്നു.

പിന്നീട മമ്മൂക്കയിൽ നിന്ന് ഒന്ന് രണ്ടു വര്ഷം താൻ ഒഴിഞ്ഞു മാറി നടന്നു എങ്കിലും പിന്നീട അദ്ദേഹം തന്നെ മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് സെറ്റിലേക്ക് തന്നെ വിളിക്കുകയും ഒക്കെ ചെയ്തിരുന്നു എന്നും പോൾസൺ പറയുന്നു. അന്ന് താൻ തന്നെ സഹായിക്കാൻ മമ്മൂക്ക ഒരുക്കിയ ആ മാർഗ്ഗം നശിപ്പിച്ചു കളയരുതായിരുന്നു എന്നും താണ വലിയ മണ്ടത്തരമാണ് ചെയ്തത് എന്ന് ഇന്നും ഇടക്ക് ഓർക്കുമെന്നും പോൾസൺ പറയുന്നു.

ADVERTISEMENTS
Previous articleദേവാസുരം മമ്മൂട്ടി നായകനാകേണ്ടിയിരുന്ന സിനിമയാണ് അത് നടക്കാത്തതിന്റെ കാരണം ഇത്: സംവിധായകൻ ഹരിദാസ്
Next articleഇതൊരു പുതിയ വഴിത്തിരിവായിരിക്കും. ഇനി ഞാൻ നോ പറയില്ല മേതിൽ ദേവിക