മലയാള സിനിമയിലെ അതുല്യ നടനാണ് ശ്രീനിവാസൻ.തിരക്കഥ കൃത്ത്,നടൻ,സംവിധായകൻ,ഡബ്ബിങ് ആർട്ടിസ്‌റ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ അദ്ദേഹം തന്റെ കയ്യൊപ്പു പതിപ്പിച്ചിട്ടുണ്ട്. ശാരീരികമായ അസ്വസ്ഥതകൾ മൂലം അദ്ദേഹം ആശുപത്രിയിൽ പ്രവേശിച്ചതിനെ തുടർന്നുണ്ടായ ഒരു കൂട്ടം ആളുകളുടെ പ്രതികരണവും അതിനു അദ്ദേഹം നൽകിയ രസകരമായ മറുപടിയും ശ്രദ്ധേയമാണ് .
മലയാള നടന്മാർ എന്തിനെങ്കിലും വേണ്ടി ആശുപത്രിയുടെ പരിസരത്തു പോയാലും അവർ മരിച്ചു എന്ന് വിധി എഴുതുകായും സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ നേരുകയും ചെയ്യുന്നത് ഇപ്പോൾ പതിവായിട്ടുണ്ട് .ഈ കൂട്ടത്തിൽ നിരവധി നടന്മാർക്കൊപ്പം മോഹൻലാൽ വരെ ഉൾപ്പെട്ടിരുന്നു.
നടൻ ശ്രീനിവാസനെ കുറിച്ചുള്ള പല വാർത്തകളും ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരുന്നത് അദ്ദേഹം ആശുപത്രിയിലാണ് എന്നും ഗുരുതരാവസ്ഥയിലാണ് എന്നുമുള്ള ഒരു വ്യാജ വാർത്തയായിരുന്നു. ഇതിനെതിരെ പലരും രംഗത്ത് വരികയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ തന്നെ ചിലർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് വരെ പങ്കുവെച്ചിരുന്നു ..ഇതിനു മറുപടിയായി എത്തിയിരിക്കുകയാണ് ഇപ്പോൾ നിർമ്മാതാവും തിരക്കഥാകൃത്തുമായ മനോജ് റാംസിങ്. രാത്രിയിലാണ് താൻ ശ്രീനിയേട്ടനോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. അപ്പോൾ ആദരാഞ്ജലി വാർത്തകളെക്കുറിച്ചും പറഞ്ഞിരുന്നു. അപ്പോൾ ശ്രീനിയേട്ടൻ ചോദിച്ചത് ആദരാഞ്ജലികളെ പുച്ഛിക്കാൻ താനാരാണ് എന്നായിരുന്നു.
അതൊരു സ്നേഹത്തിന്റെ പ്രകടനമാണ് എന്നും മരണപ്പെടുന്നതിനു മുൻപേ നമുക്ക് ചിലർ അത് നൽകുന്നുവെങ്കിൽ അതിനർത്ഥം അവർക്ക് നമ്മളോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പി ഒഴുകുകയാണ് എന്നാണ് മനസ്സിലാക്കേണ്ടത് എന്നുമായിരുന്നു. എനിക്ക് ആദരാഞ്ജലികൾ ഇഷ്ടമാണ് .മനോജിന് ജീവിച്ചിരിക്കുമ്പോൾ ആദരാഞ്ജലികൾ ലഭിക്കാതിരിക്കുന്നതിന്റെ അസൂയയാണ് എന്നോട് കാണിക്കുന്നത്. ഞാനപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ പോയി പരമാവധി ആദരാഞ്ജലികൾ സംഘടിപ്പിച്ചുകൊണ്ട് തിരികെ വരൂ എന്നായിരുന്നു ശ്രീനിയേട്ടൻ പറഞ്ഞത്. മാത്രമല്ല അത്തരത്തിൽ ആദരാഞ്ജലികൾ ഇടുന്നവരെ തടയുന്ന തരത്തിലുള്ള ഒരു പോസ്റ്റ് പോലും ഇടരുത് എന്ന് ശ്രീനിയേട്ടൻ പറയുകയും ചെയ്തിരുന്നു.
പരമാവധി ആദരാഞ്ജലികൾ എനിക്ക് വേണം നിനക്ക് അത് മനസ്സിലായോ എന്നായിരുന്നു എന്നോട് ചോദിച്ചിരുന്നത്. ആൾക്കാർ ആദരവോടെ എനിക്ക് നൽകുന്നതാണ് അതൊന്നും പാഴാക്കേണ്ട കാര്യമില്ല എന്നും ആ ലഭിക്കുന്ന ആദരാഞ്ജലികൾ എല്ലാം തന്നെ എനിക്ക് തന്നെ പൂർണമായും തന്നേക്കുവേന്നും കൂടുതലാവുകയാണെങ്കിൽ അതിൽ കുറച്ച് മനോജിന് നൽകാമെന്നുമായിരുന്നു ശ്രീനിയേട്ടൻ ആ സമയം തന്നോട് പറഞ്ഞത് എന്ന് മനോജ് ഓർമിക്കുന്നു. ജീവിതത്തെ വളരെ തമാശയോടെ കാണുന്ന ഒരു വ്യക്തിയാണ് ശ്രീനിവാസൻ എന്ന് ഈ ഒരു വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നാണ് പലരും പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടങ്ങളിലൂടെ പോയ സമയത്താണ് ഇത്തരത്തിൽ അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ ലഭിച്ചത് അക്കാലത്ത് പോലും വളരെ പോസിറ്റീവായി ആണ് ജീവിതത്തെ അദ്ദേഹം കണ്ടിരുന്നത് .