മദ്യലഹരിയിലായിരുന്ന ഗീതു മോഹൻദാസിന്റെ സംസാരം തുടങ്ങിയപ്പോൾ തന്നെ എവിടെ ചെന്നെത്തും എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. അവർ തന്നെ ദ്രോഹിക്കുകയാണ് യുവ സംവിധായകൻ പറഞ്ഞത്

44699

ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഗീതു മോഹൻദാസ്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയ ഗീതു മോഹൻദാസ് അടുത്തകാലങ്ങളിലായി ഒരു സംവിധായകയുടെ കുപ്പായം കൂടി അണിയുന്നുണ്ട്. യാഷ് നായകനായ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ഇതിന്റെ തിരക്കുകളിൽ നിലനിൽക്കുമ്പോഴും ഗീതു മോഹൻദാസിനെ കുറിച്ച് പഴയ ചില ആരോപണങ്ങള്‍  വീണ്ടും ശ്രദ്ധ നേടുകയാണ്‌ .

അടുത്ത ഒരു സമയത്ത് വളരെയധികം ശ്രദ്ധ നേടിയ വാർത്തയായിരുന്നു പടവെട്ട് സിനിമയുടെ സംവിധായകനെതിരെ എത്തിയ ഒരു പീഡനക്കേസ്. സംവിധായകനായ ലിജു കൃഷ്ണനെതിരെ ഒരു പെൺകുട്ടി ആരോപണവുമായി എത്തുകയായിരുന്നു ചെയ്തത്.

ADVERTISEMENTS
   

എന്നാൽ ഇതിനുപിന്നിൽ ഗീതു മോഹൻദാസ് ആണ് എന്നാണ് ആ സമയത്ത് നൽകിയ ഒരു വാർത്ത സമ്മേളനത്തിൽ പോലും ലിജു പറഞ്ഞിരുന്നത്. ഗീതു മോഹൻദാസ് തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണ് എന്നും, ഈ കാര്യം അന്വേഷിച്ച് തെളിയണം എന്നുമൊക്കെയായിരുന്നു ലിജു വാർത്ത സമ്മേളനത്തിൽ സംസാരിച്ചിരുന്നത്. 2019 ല്‍ ആണ് ഗീതുവിനോട് പടവേട്ടിന്റെ കഥ പറയുന്നത് അന്ന് അവര്‍ ചില തിരുത്തലുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിന്റെ തീരുമാനം താന്‍ തന്നെ എടുത്തോളാം എന്ന് താന്‍ ഉറപ്പിച്ചു പറഞ്ഞത് അവരുടെ ഈഗോയ്ക്ക് ഏറ്റ പ്രഹരമായിരുന്നു. അതിന്റെ ശത്രുത അവര്‍ക്കുണ്ടായിരുന്നു എന്ന് ലിജു അന്ന് പറഞ്ഞു.

അന്ന് പത്ര സമ്മേളനത്തില്‍ ലിജു പറഞ്ഞ കാര്യങ്ങള്‍ ..

ഒരു പിറന്നാൾ ഫംഗ്ഷനിടയിൽ വളരെ യാദൃശ്ചികമായാണ് താൻ ഗീതു മോഹൻദാസിനെ കണ്ടിട്ടുള്ളത് എന്നും, ഒരു മഴയുള്ള ദിവസമായിരുന്നു അന്ന് എന്നും ഒക്കെ ലിജു ഓർമ്മിച്ചെടുത്തിരുന്നു. മഴ നനയാൻ തനിക്ക് ഇഷ്ടമാണോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ആദ്യം ഗീതു മോഹൻദാസ് സംസാരിച്ചുതുടങ്ങിയത്. എന്നാൽ ആ സമയത്തും അവർ മദ്യലഹരിയിൽ ആയിരുന്നു എന്ന് താൻ മനസ്സിലാക്കുകയാണ് ചെയ്തത്.

അതിനാൽ തന്നെ അവർക്ക് പറയാനുള്ള കാര്യങ്ങളൊക്കെ താൻ കേട്ടിരിക്കുകയാണ് ചെയ്തത്. സംസാരം തുടങ്ങിയ നിമിഷം തന്നെ അത് എവിടെ ചെന്നു നിൽക്കുമെന്നും തനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. അതോടൊപ്പം താന്‍ സംസാരിച്ച കാര്യങ്ങൾ ഒന്നും തന്നെ പുറത്ത് പറയരുത് എന്ന് തരത്തിൽ തന്നോട് ഒരു ഭീഷണിയും ഗീതു മോഹൻദാസ് നടത്തിയിരുന്നു.

എന്നാൽ തന്നോട് ചെയ്ത ദ്രോഹങ്ങളെ കുറിച്ചൊക്കെ താൻ പുറത്തു പറയും എന്നാണ് അപ്പോൾ ധൈര്യപൂർവ്വം പറഞ്ഞത്, അതോടെ അവളുടെ സ്വരം മാറി. എന്നെ പോലെ ഒരു തുടക്കകാരനെ ഈ സിനിമ മേഖലയില്‍ നിന്നും ഇല്ലാതാക്കുമെന്ന് അവള്‍ പറഞ്ഞു  എന്നും വാർത്താസമ്മേളനത്തിൽ ലിജു പറയുന്നുണ്ട്. തന്റെ അധികാരമുപയോഗിച്ച് ഒരു തുടക്കക്കാരനായ തന്നെപ്പോലെ ഒരാളെ ഈ രംഗത്ത് നിന്നും തുടച്ചുനീക്കാൻ സാധിക്കുമെന്ന വിശ്വാസം അവർക്ക് ഉണ്ടായിരുന്നുവെന്നും ലിജു പത്രസമ്മേളനത്തിൽ പറയുന്നുണ്ട്. എനിക്ക് ഞാന്‍ സംവിധാനം ചെയ്ത സിനിമയില്‍ വിശ്വാസം ഉണ്ട്. അവള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഞാന്‍ ഒരു പുഞ്ചിരിയോടെ കേട്ടിരുന്നതെഉള്ളു ലിജു പറയുന്നു. താനും ഗീതുവും അന്ന് സംസാരിച്ചത് ഒരുപാട് പേര്‍ കണ്ടിരുന്നു പക്ഷെ ദൂരെ നിന്നായത്‌ കൊണ്ട് ആരും ഞങ്ങള്‍ സംസാരിച്ചത് കേട്ടില്ല ലിജു പറയുന്നു.

ഈ പീഡനക്കേസിന്റെ യഥാർത്ഥ കാര്യം തെളിയട്ടെ എന്നാണ് ലിജു പറയുന്നത്. അന്വേഷിച്ച് കണ്ടെത്തുക തന്നെ വേണം ഈ കാര്യത്തെക്കുറിച്ച് എന്നും ലിജു അന്ന് പറഞ്ഞിരുന്നു. ഈ സംഭവത്തിന്‌ ശേഷം പ്രതികാര നടപടികളാണ് തന്റെ നേരെ ഉണ്ടായതു എന്നും ഇതിന്റെ പിന്നില്‍ ഗീതു മോഹന്‍ദാസ്‌ ആണോ എന്ന് അന്വോഷിക്കണം എന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

തിരക്കഥയും സംവിധാനവും ലിജു കൃഷ്ണ നിർവഹിച്ചു തീയറ്ററിൽ എത്തിയ പടവെട്ട്‌ മികച്ച പ്രേക്ഷക നിരൂപക പ്രതികരണം നേടിയ ചിത്രമാണ്. ചിത്രത്തിന്റെ തിരക്കഥയിലുൾപ്പടെ തന്റെ വിലയേറിയ നിർദേശങ്ങൾ ഉണ്ടായിരുന്നു എന്നും അതിന്റെ എല്ലാം ക്രെഡിറ്റ് തട്ടിയെടുത്തു സംവിധായകൻ ക്രെഡിറ്റ് തട്ടിയെടുക്കുന്നത് തന്നോട് ചെയ്യുന്ന നീതികേടാണ് എന്ന് പീഡന ആരോപണം നടത്തിയ പെൺകുട്ടി പറഞ്ഞിരുന്നു അതിനാൽ അയാളെ ചിത്രം പുറത്തിറക്കാൻ അനുവദിക്കരുത് എന്ന് കാണിച്ചു യുവതി നൽകിയ ഹർജി കോടതി തള്ളിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് പെൺകുട്ടി ലിജുവിനെതിരെ പരാതി നൽകിയത് 2020 മുതൽ ലിജു തന്നെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞാണ് പരാതി നൽകിയത് അതിൽ കണ്ണൂരിൽ വച്ച് ലിജുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ADVERTISEMENTS
Previous articleനടിമാർക്കൊപ്പം ഒരു രാത്രി കഴിയണമെങ്കിൽ 3000 ഡോളർ. ഇന്ത്യയിലെ പ്രമുഖ നടിമാരെ ലഭിക്കുന്ന വേശ്യാലയം ഒടുവിൽ സംഭവിച്ചത് -ഞെട്ടിക്കുന്ന വിവരങ്ങൾ
Next articleഒന്ന് ഉച്ചവെച്ച് സംസാരിക്കുക പോലും ഉണ്ടായിരുന്നില്ല വേർപിരിഞ്ഞു എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി. സാമന്ത നാഗചൈതന്യ ബന്ധത്തെ കുറിച്ച് മുരളി മോഹൻ.