മലയാള സിനിമയിൽ മികച്ച ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് കമൽ. വളരെ മികച്ച ചിത്രങ്ങളാണ് കമലിന്റെ സംവിധാനത്തിൽ പുറത്തു വന്നിട്ടുള്ളതെല്ലാം. ഇപ്പോൾ ഒരു അഭിമുഖത്തിൽ എത്തിയ കമൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ജോൺ ബ്രിട്ടാസ് അവതാരകനായി എത്തിയ പരിപാടിയിലായിരുന്നു കമൽ അതിഥിയായി എത്തിയത്. ഈ പരിപാടിയിൽ കമൽ പറയുന്നത് സംയുക്ത വർമ്മയെ കുറിച്ചും ബിജു മേനോനെ കുറിച്ചുമാണ്. ഇവരുടെ പ്രണയം താൻ മനസ്സിലാക്കിയതിനെ കുറിച്ചാണ് കമൽ സംസാരിക്കുന്നത്. സെറ്റിൽ വന്നാൽ ഇവർ പരസ്പരം സംസാരിക്കാറില്ല.
അപ്പോൾ ഞാൻ ഒരു ദിവസം ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിനായി തയ്യാറെടുക്കുകയാണ് ഒരു ബസിലുള്ള യാത്രയാണ് ഷൂട്ട് ചെയ്യുന്നത്. ബിജു മേനോന്‍ സംയുക്തയുടെ അരികില്‍ ഒരു സീറ്റില്‍ ഇരിക്കുകയാണ് . സാധാരണ നടീനടന്മാര്‍ ഷൂട്ട് തുടങ്ങുന്നതിനു മുന്പ് എന്തെങ്കിലും സംസാരിക്കും ഞാന്‍ നോക്കുമ്പോള്‍ ഇവര്‍ രണ്ടുപേരും ഒന്നും സംസാരിക്കുന്നില്ല മസിലുപിടിച്ചു ഇരിക്കുകയാണ്. ഞാന്‍ ബിജു മേനോനോട് ചോദിച്ചു ബിജു നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്.
ഇല്ല ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല എന്താണ് അങ്ങനെ ചോദിച്ചത് എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു അല്ല നിങ്ങൾ ഭയങ്കര ഗൗരവത്തിലാണ് ഇരിക്കുന്നത്. അത് എന്താണ് എന്ന് അറിയാൻ വേണ്ടി ചോദിച്ചതാണ് എന്ന്. അപ്പോൾ തങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല എന്നാണ് അവർ പറഞ്ഞത്.താന്‍ എന്തോ ആലോച്ചിച്ചു ഇരുന്നുപോയതാണ് എന്ന് പരിഭ്രമത്തോടെ ബിജു മേനോന്‍ പറഞ്ഞു അപ്പോൾ തന്നെ എനിക്ക് ഒരു സംശയം തോന്നിയിരുന്നു. എന്റെ അടുത്ത് നിന്ന അസിസ്ടന്റ്റ് അപ്പോള്‍ എന്നോട് പറഞ്ഞു സര്‍ ഇത് എന്തിന്റെയോ ഒക്കെ തുടക്കമാണ് എന്ന്.
അത് കഴിഞ്ഞ് മധുരനൊമ്പരക്കാറ്റ് എന്ന സിനിമയുടെ അവസാനഭാഗം ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങൾ കാറ്റ് അടിപ്പിക്കുകയാണ്. സംയുക്ത ആ പൊടിക്കാറ്റിനുള്ളില്‍നിന്നാണ് അഭിനയിക്കുന്നത്.ആ സമയത്ത് പൊടിയൊക്കെ അടിച്ചു കുറച്ചു നേരത്തേക്ക് ഒന്നും കാണാന്‍ പറ്റുന്നില്ല. ശേഷം സംയുക്ത വർമ്മ അവിടെ പെട്ടെന്ന് വീണു കിടക്കുകയാണ്. അപ്പോൾ ഞങ്ങൾ എല്ലാവരും അവിടേക്ക് ഓടിക്കൂടി ഒപ്പം വലിയ പരിഭ്രാന്തിയോട് തന്നെ ബിജുവും ഓടി വരുന്നുണ്ട്. പൊടിമൂക്കില്‍ അടിച്ചു കയറി സംയുക്തക്ക് ശ്വാസം കിട്ടുന്നില്ല. പിന്നെ സെറ്റിലുള്ള ഒരു പയ്യന്റെ കയ്യില്‍ നിന്ന് ഇന്ഹെയിലര്‍ വാങ്ങി അടിച്ചു
പൊടി അടിച്ചതു കൊണ്ടാണ് സംയുക്ത സംഭവിച്ചത് പിന്നെ അവസാനം സംയുക്തയെ ആശുപത്രിയിൽ ഒക്കെ കൊണ്ടുപോകേണ്ടതായി വന്നു. സംയുക്ത ആശുപത്രിയിൽ അഡ്മിറ്റ് ആണ്. വൈകുന്നേരം ഞങ്ങൾ സംയുക്തയെ കാണാൻ വേണ്ടി പോയി. സ്യൂട്ട് റൂം ആണ് അപ്പോൾ സംയുക്തയുടെ അമ്മ അരികിലുണ്ട്. ഒപ്പം തന്നെ സംയുക്തയുടെ അച്ഛൻ ഇപ്പുറത്തിരിക്കുന്നു അവിടെ അച്ഛന്റെ അരികിൽ ബിജുവും ഉണ്ട്.
ഞങ്ങളെ കണ്ടപ്പോൾ പെട്ടെന്ന് പതറി. ഉടനെ ബിജു പറഞ്ഞു ഞാനിപ്പോൾ ഇങ്ങോട്ട് വന്നതേയുള്ളൂ എന്ന് ഞാൻ അതിനൊന്നും ചോദിച്ചില്ലല്ലോ അതിന് എന്താണ് സംയുക്ത കാണാൻ വന്നതല്ലേ എന്ന് ഞാൻ ചോദിച്ചു. ബിജുവിന്റെ ആ പതർച്ചയിൽ തന്നെ എല്ലാം ഉണ്ടായിരുന്നു. സംയുക്തയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്തെങ്കിലും പറ്റിയോ എന്നൊക്കെയുള്ള ഒരു ഭയമായിരുന്നു ബിജുവിന്റെ മുഖത്ത് ആ നിമിഷം.