
ഒരുകാലത്ത് മലയാള സിനിമ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട താര ജോഡികൾ ആയിരുന്നു മഞ്ജു വാര്യരും ദിലീപും. പിന്നീട് സ്ക്രീനിലെ ആ താരജോഡികൾ ജീവിതത്തിലും ഒന്നായപ്പോൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് ആ വാർത്ത സ്വീകരിച്ചത്. ഇരുവരുടെയും ഒന്നിച്ചുള്ള ജീവിതവും അവരുടെ വിശേഷങ്ങൾ ആവേശത്തോടെയായിരുന്നു മലയാള സിനിമ പ്രേക്ഷകർ സ്വീകരിച്ചത്. അത്രമേൽ മഞ്ജുവിനെയും ദിലീപിനെയും ആരാധകർ ഇഷ്ടപെട്ടിട്ടുണ്ട്.
എന്നാൽ പിന്നീട് കാലത്തിൻറെ ഒഴുക്കിൽ പ്രേക്ഷകരുടെ ഈ പ്രീയ താര ജോഡികൾ വേർപിരിയുകയും രണ്ടുപേരും രണ്ട് ജീവിതവഴികളുടെ സഞ്ചരിക്കുകയും ചെയ്തപ്പോൾ അത് മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ഒരു വാർത്തയായിരുന്നു. പ്രണയിച്ചു വിവാഹിതരായി ഇരുവരും ഏകദേശം 14 വർഷത്തോളം സന്തോഷകരമായ ഒരു കുടുംബജീവിതം നയിച്ച് മുന്നോട്ട് പോയതിനുശേഷം ആണ് വേർപിരിഞ്ഞത്. ഇവർക്കും മീനാക്ഷി എന്ന ഒരു മകളും കൂടിയുണ്ട്. എന്തൊക്കെയായാലും ഇരുവരുടെയും വേർപിരിയാൽ വളരെ സമാധാനപരമായിരുന്നു. യാതൊരു തരത്തിലും പരസ്പരം പഴിചാരാതെയാണ് ഇരുവരും ഇതുവരെ മുന്നോട്ടുപോയത്.
എന്നിരുന്നാലും ഇവരുടെ വേർപിരിയലിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ ഇടങ്ങളിൽ മുറ തെറ്റാതെ ഇന്നും നടക്കുന്നുണ്ട്. 2015ലാണ് ഇരുവരും ഔദ്യോഗികമായി വിവാഹബന്ധം അവസാനിപ്പിച്ചത്. ആ സമയത്ത് മകൾ മീനാക്ഷി അച്ഛനോടൊപ്പം പോകാൻ താൽപര്യം കാണിച്ചത് ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയതും ഞെട്ടിക്കുന്നതുമായ വാർത്തയായിരുന്നു. ഇപ്പോൾ രണ്ടുപേരും അവരവരുടെ ജീവിത വഴികളിലാണ്. മഞ്ജു വാര്യർ ഇന്ന് മലയാളത്തിലെ മുൻനിര നായികയാണ്. ദിലീപ് നിരവധി ചിത്രങ്ങളിൽ തൻറെ നായികയായ കാവ്യ മാധവനെ വിവാഹം കഴിച്ചു ജീവിതത്തിൽ സന്തോഷകരമായി മുന്നോട്ടു പോവുകയാണ്.
എന്നാൽ ഇപ്പോൾ മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹമോചന സമയത്ത് ദിലീപിന്റെ മാനസികാവസ്ഥ എന്തായിരുന്നു എന്നും അദ്ദേഹം ആ വേർപിരിയലിനെ നേരിട്ടത് എങ്ങനെയായിരുന്നു പ്രമുഖ സംവിധായകനായ ജോസ് തോമസ് മുൻപ് ഗൃഹലക്ഷ്മിക്ക് നൽകിയ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്.
മായാമോഹിനി എന്ന ദിലീപു ചിത്രത്തിൻറെ സമയത്ത് ദിലീപ് മഞ്ജുവാര്യർ വേർപിരിയുന്നു എന്നുള്ള വാർത്തകൾ വളരെ സജീവമായി നിന്ന സമയമായിരുന്നു. എന്നാൽ ആ സമയത്ത് പലതവണ താൻ സിനിമയുടെ ഭാഗമായി ദിലീപിൻറെ വീട്ടിൽ പോയിട്ടുണ്ട് എന്നും, അന്നൊക്കെ ഇത്രയും സന്തോഷത്തോടെ ജീവിക്കുന്ന ഭാര്യ ഭർത്താക്കന്മാരെ താൻ കണ്ടിട്ടില്ല എന്നും, സന്തോഷത്തോടെയാണ് ഇരുവരും താൻ ചെല്ലുമ്പോൾ ഒക്കെ വീട്ടിൽ ഇടപഴകിയിരുന്നത് എന്നും അദ്ദേഹം ഓർക്കുന്നു
പിന്നീട് തന്നോടും ഇരുവരും വേർപിരിയുന്നു എന്ന കാര്യം സംസാരിക്കുന്ന എല്ലാവരോടും അതിനെക്കുറിച്ച് ഞാൻ പറയാറുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്നാൽ ശൃംഗാര വേലൻ എന്ന സിനിമയുടെ സമയത്താണ് ഇരുവരുടെയും ബന്ധം വശലാവുന്നതും വേർപിരിയലിൽ എത്തുന്നതും. എന്നാൽ ഈ വേർപിരിയൽ ഒരിക്കലും ദിലീപിനെ സംബന്ധിച്ച് വളരെ സുഖകരമായ ഒന്നായിരുന്നില്ല എന്നും അദ്ദേഹത്തെ ഇത് ശരിക്കും മോശമായി ബാധിച്ചിരുന്നു എന്നാണ് ജോസ് തോമസ് പറയുന്നത്.
അന്നു തന്നോട് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളും ജോസ് തോമസ് പറയുന്നുണ്ട്. എന്ത് സന്തോഷത്തോടെ ജീവിച്ചവരാണ് തങ്ങൾ ഇരുവരും. പിരിഞ്ഞു പോകുന്നതിനെ കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടോ ആഗ്രഹിച്ചിട്ടോ ഇല്ല എന്ന് ദിലീപ് പറഞ്ഞിരുന്നു. ഇതെല്ലാം തന്നെ തന്റെ സമയദോഷം കൊണ്ട് സംഭവിച്ചതാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു എന്ന് ജോസ് തോമസ് ഓർക്കുന്നു. അന്ന് ആ വേദന താങ്ങാൻ ആവാതെ ദിലീപ് പലപ്പോഴും തന്റെ മുന്നിലിരുന്ന് കരഞ്ഞിട്ടുണ്ട് എന്ന് ജോസ് തോമസ് പറയുന്നു.
അന്ന് അദ്ദേഹത്തിന് മുഖത്ത് മനസ്സിൽ ഉള്ള സങ്കടം ശരിക്കും അറിയാൻ കഴിയുമായിരുന്നു. പക്ഷേ അദ്ദേഹം ഒരിക്കൽ പോലും മഞ്ജുവിനെ തന്റെ മുമ്പിൽവെച്ചോ മറ്റു ആരുടെയും മുമ്പിൽവെച്ചോ കുറ്റം പറഞ്ഞതായി തനിക്കറിയില്ല എന്ന് ഇതെല്ലാം തന്റെ സമയദോഷം കൊണ്ട് സംഭവിച്ചു എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞിരുന്നത് എന്നും ജോസ് തോമസ് അഭിമുഖത്തിൽ പറയുന്നു.
വിവാഹമോചനത്തെക്കുറിച്ച് ദിലീപ് മഞ്ജു വാര്യർ ഇന്നേവരെ ഒന്നും സംസാരിച്ചിട്ടില്ല. അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം മഞ്ജുവാര്യർ മൗനം മാത്രമാണ് നൽകുന്ന ഭാവം. അത് ഇരുവരുടെയും സ്വകാര്യതയാണ് തന്റെ മാത്രമല്ല അദ്ദേഹത്തിന്റെയും അത് അങ്ങനെ തന്നെ പോകട്ടെ എന്നാണ് മഞ്ജു ഒരിക്കൽ പറഞ്ഞത്.
അത് മാത്രമല്ല വിവാഹമോചന ശേഷം ഇന്നേവരെ ദിലീപ് എന്ന വാക്ക് അങ്ങനെ ഒരു മൂന്ന് അക്ഷരം മഞ്ജുവാര്യർ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നത് വളരെ വ്യക്തമായ ഒരു സത്യമാണ്. മഞ്ജുവിന്റെ കൂടെ അഭിനയിക്കാൻ സാധ്യതയുണ്ടോ എന്നെങ്കിലും എന്നു ചോദിച്ചപ്പോൾ ദിലീപ് നൽകിയ മറുപടി ഒരു കഥാപാത്രത്തിന്റെ മഞ്ജു തന്നെ വേണം എന്നുള്ള അവസ്ഥയാണ് വരുന്നതെങ്കിൽ മഞ്ജുവിനോടൊപ്പം അഭിനയിക്കുന്നതിന് തനിക്ക് യാതൊരു എതിർപ്പുമില്ല എന്ന് തനിക്ക് മനുഷ്യനോട് യാതൊരു ദേഷ്യവും ഇല്ല എന്ന് ദിലീപ് ഇതിനുശേഷം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്നാൽ ദിലീപിനോടൊപ്പം അഭിനയിക്കാൻ താല്പര്യം ഉണ്ടോ ഇനി അല്ലെങ്കിൽ എന്നെങ്കിലും അഭിനയിക്കുമോ എന്ന് ചോദ്യം ചോദിക്കുമ്പോൾ തന്നെ വേണ്ട എന്ന് മറുപടി പറഞ്ഞു ആ ചോദ്യം തന്നെ അവസാനിപ്പിക്കുന്ന ഒരു രീതിയാണ് മഞ്ജുവിന് ഉള്ളത് അങ്ങനെ ഒരു അഭിമുഖത്തിൽ താരം പ്രതികരിക്കുകയും ചെയ്തിരുന്നു.