ലാലേട്ടാ നിങ്ങൾ ഇനിയെങ്കിലും സ്ഫടികം പോലെയുള്ള പഴയ കാല ഗോഷ്ഠികൾക്ക് പുനർജന്മം നൽകരുത് സംവിധായകന്റെ ഫേസ് ബുക്ക് കുറിപ്പ്.

24070

മോഹൻലാലിൻറെ സ്ഫടികം റീ റിലീസ് ചെയ്തിരിക്കുകയാണ്. പൂർണമായും 4k സാങ്കേതിക വിദ്യയിൽ റീ മാസ്റ്റർ ചെയ്താണ് ചിത്രം ഇറങ്ങിയിരിക്കുന്നത്. ചിത്രത്തിന് വൻ സ്വീകരണം ആണ് ആരാധകരുടെയും പ്രേക്ഷകരുടെയും ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ഒരുകോടി രൂപ മുടക്കിയാണ് സ്ഫടികത്തിന്റെ 4k വേർഷൻ പുറത്തിറക്കിയത്. ഇപ്പോൾ സംവിധായകനും അദ്ധ്യാപകനുമായ ജോൺ ടിറ്റോയുടെ ഫേസ് ബുക്ക് കുറിപ്പാണു വിവാദമായിരിക്കുന്നത്. സ്ഫടികം ആണ് കൊമേഴ്സ്യൽ ചിത്രങ്ങൾ ആയാൽ പോലും നിലവാരമുണ്ടായിരുന്ന മലയാള സിനിമയെ തെലുങ്ക് സിനിമയുടെ നിലവാരത്തിലേക്ക് എത്തിച്ചിരിക്കുന്നത് എന്ന് ജോൺ ടിറ്റോ തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ ആരോപിച്ചിരുന്നു.

അതോടൊപ്പം സംവിധായകൻ ഭദ്രനും അദ്ദേഹം ചില നിർദേശങ്ങൾ നൽകുന്നുണ്ട്. ഭദ്രൻ സാർ സ്ഫടികം എന്തോ മഹാ സംഭവം എന്ന് കരുതിയാണ് ഇപ്പോഴും ഇരിക്കുന്നത് എന്നും താൻ എങ്ങനെ നോക്കിയിട്ടും ഒട്ടും നിലവാരമില്ലാത്ത കഥാപാത്രമായാണ് സ്ഫടികത്തിലെ ആടുതോമയെ തോന്നിയിട്ടുളളത് എന്നും അദ്ദേഹം പറയുന്നു.

ADVERTISEMENTS
   

മോഹൻലാലിനെ അടുത്തിടെ നല്ലവനായ ഗുണ്ടയായി ചിത്രീകരിച്ച അടൂരിന്റെ വാക്കുകളെയും ജോൺ ടിറ്റോ ന്യായീകരിക്കുന്നുണ്ട്. വലിയ വയലൻസ് ഉള്ള ചിത്രമായി ആണ് ജോൺ സ്ഫടികത്തെ കാണുന്നത് . കെ പി എ സി ലളിത ,തിലകൻ പോലുള്ള മുൻനിര അഭിനേതാക്കളുടെ പ്രകടനം കൊണ്ട് മാത്രമാണ് പിന്നെയും സ്ഫടികം കണ്ടിരിക്കാൻ കൊള്ളവുന്ന ചിത്രമായി കരുതുന്നത് എന്നും സംവിധായകൻ തന്റെ ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു.

ഇപ്പോളും സ്ഫടികത്തെ മഹാ സംഭവമായി ആണ് അതിന്റെ സംവിധായകൻ ഭദ്രൻ കാണുന്നത് എന്നും അതിന് അദ്ദേഹത്തോട് സഹതാപം മാത്രമേ ഉള്ളു എന്നും ജോൺ ടിറ്റോ തന്റെ കുറിപ്പിൽ പറയുന്നു. സ്ഫടികത്തിന്റെ ബാലെ, തുള്ളൽ , ഡാൻസ് വേർഷനും ഇറക്കിയാൽ ഭദ്രന് അതും പറഞ്ഞു ഒരു 50 കൊല്ലം ആഘോഷിക്കാം എന്നും ജോൺ ടിറ്റോ കുറിപ്പിൽ പറയുന്നു.

അതെ പോലെ തന്നെ അടൂരിന്റെ നല്ലവനായ ഗുണ്ടാ പ്രയോഗത്തിന് അദ്ദേഹത്തെ അപമാനിച്ചവർ എന്തിനാണ് അങ്ങനെ ചെയ്യുന്നത്. വളരെ ശരിയായ ഒരു പ്രയോഗമാണ് അത് എന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ മോഹൻലാലിനും അദ്ദേഹം ചില ഉപദേശം നൽകുന്നുണ്ട്. ഇതേപോലെയുള്ള പഴയ കാലത്തേ ഗോഷ്ടികൾ ആയ ചിത്രങ്ങൾക്ക് ഡിജിറ്റൽ പുനർജന്മം നൽകരുത് എന്നും വേണമെങ്കിൽ കിരീടം,ദശരഥം പോലെയുള്ള ചിത്രങ്ങൾ റീ റിലീസ് ചെയ്താൽ ലാലേട്ടാ നിങ്ങൾ ഒരു അസാധ്യ നടനാണ് എന്ന് 90s, 2000s കിഡ്സ് മനസ്സിലാക്കട്ടെ എന്നും ജോൺ ടിറ്റോ തന്റെ ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു.

ജോൺ ടിറ്റോ സിനിമ തിരക്കഥ കൃത്തും സംവിധായകനുമാണ്. അടിയന്തിരാവസ്ഥയെ ആസ്പദമാക്കി സഹപാഠി 1975 എന്ന ഒരു ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരുന്നു. പൂക്കളുമായി എന്ന അദ്ദേഹത്തിന്റെ കവിത സമാഹാരത്തിനു 2007 ലെ ദുർഗാദത്ത പുരസ്ക്കാരം ലഭിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം എഴുപുന്ന സെന്റ് റാഫേല്‍സ് ഹൈസ്‌കൂളില്‍ മലയാളം അധ്യാപകനായി ജോലി ചെയ്യുന്നു

Sphadikam Malayalam movie, Sphadikam Re release

ADVERTISEMENTS
Previous articleതന്റെ ആദ്യ പ്രണയത്തെക്കുറിച്ചും ഇന്ത്യ-ചൈന യുദ്ധം തന്റെ പ്രണയം തകർത്തത് എങ്ങനെ എന്ന് വിശദീകരിച്ചു ബിസിനസ്സ് കിംഗ് രത്തൻ ടാറ്റ
Next articleലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചു കൊണ്ട് ‘ട്വിറ്ററിന്റെ പുതിയ സിഇഒ’യുടെ ചിത്രം പങ്കുവെച്ച് എലോൺ മസ്‌ക്, നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കുന്ന ഒന്നായിരിക്കില്ല കാണുക