ജയ ജയ ജയ ഹേ ഒരു ഫ്രഞ്ച് സിനിമയുടെയും കോപ്പി അല്ല കോപ്പിയടി വിവാദത്തിനെതിരെ തെളിവ് നിരത്തി സംവിധായകൻ

214

മറ്റു ഭാഷ ചിത്രങ്ങളിലെ രംഗങ്ങളോ ഗാനങ്ങളോ കഥയോ അങ്ങനെ പലതും അതെ പടി കോപ്പിയടിക്കുന്ന പ്രവണത എല്ലാ ഭാഷകളിലെയും സിനിമ മേഖലകളിൽ ഉള്ള ഒരു കാര്യമാണ്. മലയാളത്തിൽ അത്തരത്തിലുള്ള പല സംഭവങ്ങളും മുൻപ് രക്ഷപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ചില സമയങ്ങളിൽ വളരെ മര്യാദയോടെ അതിന്റെ യഥാർത്ഥ സൃഷ്ടാവിനു ക്രെഡിറ്റ് നൽകിക്കൊണ്ട് ഒരു പ്രചോദനം എന്ന രീതിയിൽ പല സിനിമ സംവിധായകരും രംഗങ്ങളോ കഥയോ ഒക്കെ എടുക്കാറുമുണ്ട്. പക്ഷേ ക്രെഡിറ്റ് നല്കാതെയുള്ള പ്രവർത്തി ക്രീയേറ്റീവ് മേഖലയിലെ വലിയ രീതിയിലുള്ള ഒരു ക്രൈം ആയി ആണ് കാണുന്നത്.

എന്നാൽ ചിലപ്പോൾ നമ്മുടെ അതെ ചിന്താരീതികൾ പോലെ തന്നെ ലോകത്തിന്റെ മറ്റേതെങ്കിലും കോണിലുള്ളവർ ചിന്തിച്ചു കൂടായ്‌കയില്ല എന്നൊന്നും നമുക്ക് പറയാൻ ആകില്ല. അത്തരത്തിൽ ഒരു കാര്യമാണ് ‘ജയ ജയ ജയ ഹേ’ സംവിധായകൻ വിപിൻ ദാസിന് സംഭവിച്ചത്. ഇപ്പോൾ താരത്തിനെതിരെ ഒരു കോപ്പിയടി വിവാദമുണ്ടായിരിക്കുകയാണ്. കുങ്ങ്ഫു സോഹ്ര എന്ന ഫ്രഞ്ച് ചിത്രത്തിന്റെ കോപ്പിയടിയാണ് എന്നാണ് ആരോപണം. അതിനു അദ്ദേഹം തെളിവ് സഹിതം ഉത്തരം നല്കുന്നുമുണ്ട്.

ADVERTISEMENTS
   

വിപിൻ ദാസിന്റെ വളരെ വലിയ വിജയം നേടിയ ചിത്രമാണ് ‘ജയ ജയ ജയ ഹേ’. ഇന്നത്തെ സമൂഹത്തിൽ ഒരുപാടു പേരുടെ കണ്ണ് തുറപ്പിക്കുന്ന ഒരു സിനിമാറ്റിക് അനുഭവം തന്നെയാണ് എ ചിത്രം . ഇപ്പോളത്തെ സാമൂഹിക സാഹചര്യത്തിൽ സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്കുമെല്ലാം വളരെ നല്ല ഒരു പരിഹാരം നിർദേശിച്ചു കൊണ്ട് പുറത്തിറങ്ങിയ ചിത്രത്തെ വളരെ നല്ല രീതിയിൽ ആണ് ഇവിടുത്തെ പുരോഗമന ചിന്താഗതിയുള്ള സമൂഹം വരവേറ്റത്. ഓരോ സ്ത്രീയും കണ്ടിരിക്കേണ്ട സിനിമ . അതിനു എഴുത്തുകാരനും സംവിധായകനുമായ വിപിൻ ദാസിനെ എത്ര കണ്ടു അഭിനന്ദിച്ചാലും മതിയാകില്ല.

ഇപ്പോൾ അദ്ദേഹത്തിന്റെ ഈ ചിത്രം അതിലും ആറു മാസം മുൻപ് പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് ചിത്രത്തിന്റെ കോപ്പിയാണ് എന്ന രീതിയിൽ ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതിനു സംവിധായകൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തന്റെ ചിത്രം ഒരു സിനിമയുടെയും കോപ്പിയടി അല്ലെന്നും സമാനമായ ഭാഗങ്ങൾ അതിൽ കണ്ടപ്പോൾ താനും ശരിക്കും അത്ഭുതപ്പെട്ടു പോയി എന്നും എന്നാൽ ആ ചിത്രം ഈ വാർത്തകൾക്ക് ശേഷമാണ്  ശ്രദ്ധിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

ഒരു പോലെയുള്ള പല സീനുകളും കാണുമ്പോൾ തനിക്കും സമാനതകൾ തോന്നിയിട്ടുണ്ടെന്നും എന്നാൽ ബോധപൂർവ്വം താനൊരിക്കലും ആ ചിത്രത്തെ കോപ്പിയടിച്ചിട്ടില്ല എന്ന് അദ്ദേഹ തന്റെ കുറിപ്പിൽ പറയുന്നു. ഇത്തരത്തിലൊരു സിനിമ ഈ ചിത്രത്തിന്റെ വർക്കുകൾ നടക്കുന്ന സമയത്തു താനൊരിക്കലും കണ്ടിട്ടില്ല എന്നും അറിഞ്ഞിട്ടില്ല എന്നും അദ്ദേഹം പറയുന്നു. അത് കൊണ്ട് ഇത്തരത്തിലുള്ള ആരോപണങ്ങളിൽ തനിക്ക് ഭയമില്ല എന്നും അതിൽ നിന്ന് ഒരു സീൻ പോലും താൻ എടുത്തിട്ടില്ല എന്ന് തനിക്ക് ബോധ്യമുള്ളിടത്തോളം കാലം തനിക്ക് ഭയപ്പെടേണ്ട ആവശ്യം ഇല്ല എന്ന് അദ്ദേഹം പറയുന്നു.

വിപിൻ ദാസിന്റെ കുറിപ്പ് വായിക്കുന്ന ആർക്കും അദ്ദേഹം പങ്കവച്ച തെളിവുകളും ഡേറ്റുകളും മനസിലാക്കുമോൾ അദ്ദേഹം പറഞ്ഞത് നൂറു ശതമാനം ശരിയാണ് എന്ന് നമുക്ക് മനസിലാകും.
അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

ADVERTISEMENTS