യുവ സംവിധായകനായ അരുൺ രാജാണ് താൻ മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തപ്പോൾ വന്ന അധിക്ഷേപ കമെന്റിനെതീരെ പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
അരുൺ രാജിന്റെ ജാതി പറഞ്ഞു കൊണ്ടാണ് ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നും കമെന്റ് ഉണ്ടായിരിക്കുന്നത് .ഇ കരുതിരിക്കുന്നവനോ മമ്മൂട്ടിയെ വച്ച് സിനിമ എടുക്കാൻ പോകുന്നത് എന്നും മമ്മൂട്ടി പുലയന്മാർക്ക് ഡേറ്റ് കൊടുക്കില്ല തുടങ്ങി ആ വ്യക്തിയെ വ്യക്തി ഹത്യ ചെയ്ത് അയാളുടെ നിറവും ജാതിയും പരണജ ആക്ഷേപിക്കാൻ ശ്രമിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.
എന്നാൽ അരുൺ രാജ് ആ കമെന്റ് സ്ക്രീൻ ഷോട്ട് ആക്കിയിട്ടാണ് മറുപടി നൽകിയിരിക്കുന്നത് . താൻ പുളയാനാണ് എന്നും തനിക്കു അത് പറയുന്നതിൽ അഭിമാനം മാത്രമാണ് ഉള്ളത് എന്നും താൻ ഇതുവരെ ചെയ്ത നാല് സിനിമകളും അതിന്റെ നിർമ്മാതാക്കളും അഭിനേതാക്കളുമെല്ലാം തന്റെ ജാതിയും മതവുമൊക്കെ അറിഞ്ഞു കൊണ്ട് തന്നെയാണ് തന്നോടൊപ്പം സഹകരിച്ചത് എന്നും അരുൺ രാജ് പറയുന്നു.
ഇനി താൻ ചെയ്യാൻ പോകുന്ന മമ്മൂക്ക സിനിമയും അത്തരത്തിൽ ആണ് എന്നും മമ്മൂക്കയെ തനിക്ക് നേരിട്ട് അറിയാമെന്നും അദ്ദേഹം ഒരാളുടെ ജാതിയും മതവുമൊന്നും നോക്കിയിട്ടല്ല സിനിമ ചെയ്യുന്നത് എന്നും അദ്ദേഹത്തിന് മനുഷ്യനെ മനസിലാക്കാൻ കഴിവുണ്ട് എന്നും അരുൺ രാജ് പറയുന്നു
തന്നോടൊപ്പം സഹകരിക്കുനന്നവർക്കും അഭിനയിക്കുന്നവർക്കുമില്ലാത്ത കുഴപ്പം ആർക്കാണ് എന്ന് അരുൺ ചോദിക്കുന്നു. താൻ ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടം വരെ എത്തിയത് എന്നും തകർക്കാൻ ശ്രമിക്കരുത് എന്നും അത് തന്റെ ഒരു അപേക്ഷയാണ് എന്നും അരുൺ പറയുന്നു.
https://www.instagram.com/p/Co4zPE9raf6/
“