സിനിമ ലോകത്തെ മോശം പ്രവണതകൾക്കെതിരെ മാഫിയയ്‌ക്കെതിരെ അതി ശക്തമായി സംസാരിക്കുനന് വ്യക്തറ്റികളിൽ ഒരാളാണ് സംവിധായകൻ ആലപ്പി അഷ്‌റഫ് . അദ്ദേഹം ഇപ്പൊ തന്റെ യൂട്യൂബ് ചാനലിലൂടെ സംവിധായകൻ രഞ്ജിത്തിന് പാട്ടി ഞെട്ടിക്കുന്ൻ ഒരു സംഭവം പങ്ക് വച്ചിരിക്കുകയാണ്. ആറാം തമ്പുരാന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ച് രഞ്ജിത് യശഃ ശരീരനായ ഒടുവിൽ ഉണ്ണി കൃഷ്ണനെ മുഖത്തടിച്ചു നിലത്തിട്ടു എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
വന്ന വഴികൾ മറക്കാത്തവരായിരുന്നു പണ്ട് നൂറു കണക്കിന് ഹിറ്റ് സിനിമകൾ ചെയ്തു വിജയിപ്പിച്ച പല സംവിധായകരും നടന്മാരുമൊക്കെ . പ്രശസ്തിയും സമ്പത്തും വർദ്ധിക്കും തോറും അതൊക്കെ നൽകിയ സമൂഹത്തോട് നന്ദി ഉണ്ടായിരിക്കണം എന്നുള്ള മഹത്തായ തത്വമാണ് വിവേകശാലികൾ എന്നും അനുവർത്തിച്ചു പോന്നിട്ടുള്ളത്. പക്ഷേ ഇന്ന് ഇവിടെ ഏതാനും ചിത്രങ്ങൾ എടുത്ത് വിജയിപ്പിച്ചവർ അവരുടെ സ്വഭാവ പരിണാമം മൂലം ജനങ്ങളുടെ ഹൃദയത്തിൽ നിന്നും പടിയിറങ്ങി അവർ വെറുക്കപ്പെട്ടവനായി മാറുന്നു. അത്തരം ഒരു സംഭവത്തിലേക്ക് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുകയാണ്.
രഞ്ജിത്ത് എന്ന എഴുത്തുകാരനെ ഞാൻ ആദ്യമായി മദ്രാസിൽ വച്ച് കാണുമ്പോൾ വളരെ ആകർഷണീയമായ സ്വഭാവ സവിശേഷതകൾ ഉള്ള ഒരു ചെറുപ്പക്കാരനായിരുന്നു എല്ലാവരോടും സ്നേഹപൂർവ്വം ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ഒരു ചെറുപ്പക്കാരൻ എല്ലാവരോടും പരസ്പര ബഹുമാനത്തോടെയും ഇടപഴകുന്ന ഒരാൾ ഉന്നത വ്യക്തിത്വം ഉള്ള ഒരു കലാകാരൻ അദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ. ഏവർക്കും ഇഷ്ടമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു എല്ലാവരോടും സ്നേഹപൂർവ്വം ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ഒരു ചെറുപ്പക്കാരൻ എല്ലാവരോടും എളിമയോടെയും പരസ്പര ബഹുമാനത്തോടെയും ഇടപഴകുന്ന ഒരാൾ. അതിലുപരി ഉന്നത വ്യക്തിത്വമുള്ള ഒരു കലാകാരൻ.
അദ്ദേഹത്തിൻറെ ചിത്രങ്ങൾ എല്ലാം എഴുപത്തിലായാലും സംവിധാനത്തിലായാലും മികച്ചതായിരുന്നു . മറ്റുള്ള ചിലരെപ്പോലെ അന്യഭാഷ ചിത്രങ്ങളെ ഒരിക്കലും അദ്ദേഹം ആശ്രയിച്ചിരുന്നില്ല. അങ്ങനെ മറ്റുള്ളവർക്ക് അസൂയ തോന്നും വിധം അദ്ദേഹം വിജയത്തിൻറെ ഓരോ പടവുകളും ചവിട്ടിക്കയറി മോഹൻലാലിന്റെ ആരാധകർക്ക് ആവേശം ഉണ്ടക്കിയ ചിത്രങ്ങൾ ആയിരുന്നു ദേവാസുരം, ആറാം തമ്പുരാൻ നരസിംഹം തുടങ്ങിയ ഒരുപിടി ചിത്രങ്ങൾ. അതിന്റെ എല്ലാം പിന്നിൽ കരുത്തനായ രഞ്ജിത്ത് ആയിരുന്നു. അങ്ങനെ വിജയത്തിൻറെ ഓരോ പടികളും ചവിട്ടു കയറി കൊണ്ടിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിൻറെ സ്വഭാവത്തിന് പരിണാമങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. പഴയ സ്നേഹവും പുഞ്ചിരിയും ഒക്കെ മാറി മുഖത്ത് ദേഷ്യവും ഗൗരവം നിറച്ചു.
പിന്നീട് മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയും ഞാനാണ് ശരി ഞാൻ മാത്രമാണ് ശരി എന്ന മനോഭാവത്തിലേക്ക് കടന്നു . ഐ ആം ദി സിനിമ എന്ന നിലപാടിലേക്ക് അദ്ദേഹം മാറി. അത് ഉറപ്പിക്കാൻ കുറെ പരിവാരങ്ങൾക്കും ക്ഷാമമില്ലായിരുന്നു. രഞ്ജിത്ത് പറയുന്ന പല കാര്യങ്ങളോടും പൊതുസമൂഹത്തിന് യോജിക്കാൻ കഴിയുമായിരുന്നില്ല പൊതുസമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലെന്ന് ഞാൻ ആകെ ചെയ്യുന്ന ക്രൈം എന്ന് പറഞ്ഞാൽ സിനിമ ചെയ്യുന്നതു മാത്രമാണെന്ന് അദ്ദേഹം പറയുന്നു. സിനിമ ചെയ്യുന്നത് ഒരു ക്രൈം ആയിട്ടാണ് രഞ്ജിത്ത് കാണുന്നത് ആ അവസ്ഥയിൽ നിൽക്കുന്ന സമയത്താണ് അദ്ദേഹം ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആയി സ്ഥാനമേൽക്കുന്നത്. അതോടെ അദ്ദേഹം വരിക്കാശ്ശേരി മനയിലെ തമ്ബുരാനായി മാറി. മൊത്തത്തിൽ കിളി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ.
ഒരുകാലത്ത് രഞ്ജിത്തിനെ ഏത് വേദിയിലേക്കും കരഘോഷങ്ങളോടെ സ്വീകരിക്കാറുണ്ടായിരുന്ന ജനങ്ങൾ പിന്നീട് രഞ്ജിത്തിന് വലിയ കൂക്കുവിളിടിയോടെ എതിരേൽക്കാൻ തുടങ്ങി. iffk പരിപാടിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനെ കൂക്കുവിളിയോടെ ജനം എതിരേറ്റപ്പോൾ ആ കൂക്ക് വിളിച്ചവരെ അദ്ദേഹം ഉപമിച്ചത് തൻറെ വീട്ടിലെ കൊണിച്ചിപ്പട്ടിയോടാണ് അവിടെ മുതൽ അദ്ദേഹം ഓരോരോ പരാജയങ്ങൾ ഏറ്റുവാങ്ങാൻ തുടങ്ങി. ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്തായി അദ്ദേഹത്തിന്റെ പേരിൽ പീഡന ആരോപണം വന്നു . ഇതിന്റെ എല്ലാം കാരണമായി തനിക്ക് തോന്നുന്നത് മുൻപ് അദ്ദേഹം ചെയ്ത ഒരു മോശം പ്രവർത്തിയുടെ ഫലമാണ്.
ആറാം തമ്പുരാൻ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്തു നടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്തോ ഒരു തമാശ രഞ്ജിത്തിനോട് പറഞ്ഞു. കുടിച്ചു മദോന്മത്തനായിരുന്ന രഞ്ജിത്തിന് ആ തമാശ ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ആ വയോവൃദ്ധന്റെ ചെവിക്കല്ലൂ നോക്കി ഒറ്റയടിയാണ് അതോടെ അദ്ദേഹം കറങ്ങി വീണുപോയി. നിരവധി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന ആരോഗ്യമില്ലാത്ത ഒടുവിൽ ഉണ്ണികൃഷ്ണൻ അദ്ദേഹത്തെ ആരൊക്കെയോ ചേർന്ന് പിടിച്ചു എഴുന്നേൽപ്പിച്ചപ്പോൾ അദ്ദേഹതിന്റ അകന്നു നിറഞ്ഞത് കൊണ്ട് കണ്ണ് കാണാൻ പറ്റാത്ത അവസ്ഥയായി പോയി.
അവിടെ നിന്ന പലരും രഞ്ജിത്തിന്റെ ആ മോശം പെരുമാറ്റത്തിൽ ശക്തമായാ വിയോജിപ്പ് പ്രകടിപ്പിച്ചു. പക്ഷേ അതൊന്നും അയാൾ ഗൗനിച്ചില്ല. എന്നാൽ ആ സംഭവത്തോടെ ഒടുവിൽ ഉണ്ണി കൃഷ്ണൻ തകർന്നു പോയി.അദ്ദേഹതിന്റ എപിന്നീടുളള ഓരോ ദിവസവും കളിയും ചിരിയും മഞ്ജു പോയി സെറ്റിൽ വന്നാൽ ധാരാളം തമാശ പറയുമാണ് ചിരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹത്തിന്റെ കളിയും ചിരിയും എല്ലാം മാഞ്ഞു പോയി അദ്ദേഹം പിന്നീട് വളരെക്കാലം അതിന്റെ ഷോക്കിൽ ആയിരുന്നു എന്നും ആലപ്പി അഷ്‌റഫ് പറയുന്നു. രഞ്ജിത് ചെയ്ത ആ പ്രവർത്തിയുടെ ഫലമാണ് അദ്ദേഹം ഇന്ന് അനുഭവിക്കുന്നത് എന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.