മുഖ്യമന്ത്രി പറഞ്ഞത് കള്ളം; ആ പണം സർക്കാരിന്റേതല്ലന്നു ഓഡിയോ ക്ലിപ്പ് തെളിവുകളുമായി അഖിൽ മാരാർ- ksfe വിദ്യശ്രീ പദ്ധതി വഴി ലാപ് ടോപ് കൊടുത്തത് സൗജന്യമായി കൊടുത്തതാണോ.

53

അഖിൽ മാരാരുടെ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ സർക്കാരിനെതിരായിട്ടുള്ള ആയിട്ടുള്ള തർക്കങ്ങളും വാദപ്രതിവാദങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്കെതിരെ സംസാരിച്ചതിന് അഖിൽ മാരാർക്കെതിരെ കേസെടുത്ത അപശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷമായ വിമർശങ്ങളും ആരോപണങ്ങളും അഖിൽ മാരാർ ശക്തിപ്പെടുത്തിയിരിക്കുകയാണ്.

ഇപ്പോൾ അഖിൽ മാരാർ മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിന് എതിരെ പുതിയ ചില തെളിവുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. സാമ്പത്തികമായി പിന്നോക്ക വിഭാഗത്തിലുള്ള കുട്ടികൾക്ക് പഠിക്കുന്നതിന് ലാപ്ടോപ്പ് നൽകുന്ന ഒരു പദ്ധതി കെഎസ്എഫ്ഇ നടപ്പിലാക്കുകയും നിരവധി കുട്ടികൾക്ക് ലാപ് ടോപ് നൽകുകയും ചെയ്തിരുന്നു. അത് കുട്ടികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിനായി ഗവൺമെൻറ് ആണ് ആ തുക കെഎസ്എഫ്ഇ നൽകിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ വിഷയം കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ ഫോൺ വിളിച്ച് അഖിൽ മാരാർ ചോദിക്കുകയും അദ്ദേഹം പറയുന്ന ചില മറുപടികൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്

ADVERTISEMENTS
READ NOW  ആളുകൾക്ക് എന്നോടുള്ള സ്നേഹമാണ് അവർ പ്രകടിപ്പിക്കുന്നത് അതിനു നിങ്ങള്ക്ക് അസൂയയാണ്.ശ്രീനിവാസൻ സംവിധായകനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും കെഎസ്എഫ്ഇ 81.6 കോടി രൂപ നൽകിയത് എന്തിനാണ് എന്ന് കഴിഞ്ഞ ദിവസങ്ങളിൽ അഖിൽ മാരാർ ചോദിച്ചിരുന്നു. അതിന് മറുപടി എന്നോണം കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 81.6 കോടി രൂപ കോവിഡ് കാലത്ത് പിന്നോക്ക വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് ലാപ്ടോപ്പ് മേടിക്കാനായി കെഎസ്എഫ്ഇ നൽകിയതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കള്ളം പറയുകയാണെന്നും ആ തുക കെഎസ്എഫ്ഇ തന്നെ കണ്ടെത്തിയതാണെന്നും മറ്റുമുള്ള വാദങ്ങളും തെളിവുകളുമായി അഖിൽ മാരാർ ഇപ്പോൾ രംഗത്തെത്തി. അതിനായി അദ്ദേഹം ചില തെളിവുകളും പുറത്തുവിടുകയാണ്.

ഇത് വ്യക്തമാക്കുന്നതിനായി കെഎസ്എഫ്ഇയുടെ മാനേജിംഗ് ഡയറക്ടർ അഖില്‍മാരാർ ഫോൺ വിളിക്കുകയും അദ്ദേഹത്തിൻറെ പി എ ഫോൺ എടുത്ത് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് അഖിൽ മാരാർ തൻറെ വീഡിയോയിലൂടെ പുറത്തുവിടുന്നുണ്ട്. മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞ ആ ഭാഗം തെറ്റാണെന്നും ആ തുക കെഎസ്എഫ്ഇയുടെ തന്നെയാണെന്നും അത് സർക്കാർ നൽകിയതല്ല എന്നും കുട്ടികൾക്ക് ലാപ്ടോപ്പ് നൽകുന്നതിനായി കണ്ടെത്തിയ തുക അത് കെഎസ്എഫ്ഇയുടെ ഒരു തിരിച്ചടവുള്ള പദ്ധതിയാണെന്നും മാസം 500 രൂപയ്ക്ക് തിരിച്ചടയ്ക്കേണ്ടതാണ് എന്നും കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടറുടെ പി എ പറയുന്ന ശബ്ദ സന്ദേശവും അഖിൽ മാരാർ പുറത്തുവിട്ടിരിക്കുന്നു.

READ NOW  ആദ്യം രണ്ട് പേർ കാറിൽ കയറി നടിയുടെ കൈ മുറുകെ പിടിച്ചു. "നിങ്ങൾക്കെതിരെയല്ല, ഡ്രൈവർക്കെതിരെയാണ്": പൾസർ സുനി അന്ന് നടിയോട് പറഞ്ഞതും ചെയ്തതുതുമായ കാര്യങ്ങൾ .. നടി തന്നോട് പറഞ്ഞത് വ്യക്തമാക്കി ഭാഗ്യലക്ഷ്മി പറഞ്ഞത്

കെഎസ്എഫ്ഇയും സർക്കാരും സംയോജിപ്പിച്ച് ഒരു പദ്ധതിയിലൂടെ ആയിരുന്നു 47,673 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ആ ഘട്ടത്തിൽ നൽകാൻ സാധിച്ചു എന്നും അതിനായി കെഎസ്എഫ്ഇക്ക് സർക്കാർ 81 കോടി രൂപ കൊടുത്ത് സഹായിച്ചു എന്ന് മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞ ആ ഭാഗം തെറ്റാണെന്ന് കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടറുടെ പി എ പറയുന്ന ഓഡിയോ ക്ലിപ്പ് അഖിൽ മാരാർ പുറത്തുവിട്ടു.

ആ തുക കെഎസ്എഫ്ഇയുടെ തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത് അതുകൂടാതെ അത് കെഎസ്എഫ്ഇ ലോൺ നൽകിയതാണെന്നും 15,000 രൂപയാണത്‌ ലാപ് ടോപ്പിനെന്നും ആ തുക എല്ലാ മാസവും 500 രൂപ വച്ച് ഗഡുക്കളായി തിരിച്ചടയ്ക്കാൻ എന്ന രീതിയിലുള്ള ഒരു ലോൺ ആണ് അത് എന്നും കെഎസ്എഫ്ഇ പറയുന്നു. അങ്ങനെയുണ്ടെങ്കിൽ സർക്കാർ ഈ 81.6 കോടി രൂപ എന്തിനാണ് നൽകിയത് എവിടേക്കാണ് നൽകിയത് ലോൺ ആയിട്ട് നൽകിയത് ഏത് തരത്തിലാണ് സഹായം എന്നുള്ള രീതിയിലാണ് അഖിൽ മാരാർ ചോദിക്കുന്നത്. അതെ പോലുള്ള കൊക്കോണിക്സ് കമ്പനിയോട് നിലവാരമില്ലാത്ത ലാപ് ടോപ്പുകൾ നൽകി ജങ്ങളെ പറ്റിക്കുകയായിരുന്നു എന്നും അഖിൽ മാരാർ പറയുന്നു. മുഖ്യമന്ത്രിയെ കൂടെയുള്ളവർ പറ്റിക്കുകയായിരുന്നു എന്നും അഖിൽ മാരാർ പറയുന്നു.

READ NOW  നയൻ താരയോട് പബ്ലിക്കായി ഐ ലവ് യു പറഞ്ഞു ദുൽഖർ. വീഡിയോ വീണ്ടും വൈറൽ. നയൻതാരയുടെ പ്രതികരണം

വീഡിയോ കാണാം

ADVERTISEMENTS