ചേട്ടന്റെ നായികയായി എത്തിയാൽ പിന്നെ വച്ചടി വച്ചടി കയറ്റമാണ് :കിടിലൻ മറുപടി നൽകി ദിലീപ് – വീഡിയോ വൈറൽ.

495

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എന്നും പ്രേക്ഷകരെ കോരിത്തരിപ്പിച്ചിട്ടുള്ള നായക നടനാണ് ദിലീപ്. മലയാളികൾ എന്നും ഓർത്തിരിക്കാൻ ആഗ്രഹിക്കുന്ന നിരവധി നല്ല കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഒരുപക്ഷേ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായകൻ കൂടിയാകാം ദിലീപ്. കുടുംബ പ്രേക്ഷകർക്ക് ആർത്തു ചിരിക്കാൻ പാകത്തിനുള്ള ചിത്രങ്ങൾ ആയിരിക്കും കൂടുതൽ ദിലീപ് നായകനായി എത്തുന്ന ചിത്രങ്ങൾ നടൻ എന്നതിലുപരി നിർമാതാവ് വിതരണക്കാരൻ,തീയറ്റർ ഉടമ അങ്ങനെ സിനിമയുടെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ദിലീപ്.

മലയാളത്തിലെ സൂപ്പർ ഹിറ്റായ ഒട്ടുമിക്ക നായികന്മാരും ദിലീപിന്റെ നായികയായി എത്തിയായിരുന്നു തുടക്കം എന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. ദിലീപിന്റെ കോമഡി ചിത്രങ്ങൾക്ക് എന്നും പ്രേക്ഷകർ ഉണ്ട്. നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടതോടെ ദിലീപിൻറെ അത്തരത്തിലുള്ള ചിത്രങ്ങൾ പുറത്തിറങ്ങാതീയായി അതിൽ ഒരു വിഭാഗം പ്രേക്ഷകർക്ക് വലിയ നിരാശയമുണ്ട് അത് പലരും പലപ്പോഴും തന്നോട് തുറന്നു പറയാറുണ്ട് എന്ന് പല അഭിമുഖങ്ങളിലും ദിലീപ് തുറന്നു പറയാറുണ്ട്. അടുത്തിടെ ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിനിടയിൽ അവതാരകൻ ദിലീപിനോട് പറഞ്ഞ ചില കാര്യങ്ങളും അതിനു താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്.

ADVERTISEMENTS
   
READ NOW  എനിക്ക് മുന്നിൽ ഇഡ്ഡലിക്ക് വേണ്ടി കൈ നീട്ടി ഞാൻ ഒരു ഒറ്റ തട്ട് കൊടുത്തു പിന്നെ തിലകൻ പ്രതികരിച്ചത് ഇങ്ങനെ:തിലകനുമായുള്ള പിണക്കത്തെ കുറിച്ച് കവിയൂർ പൊന്നമ്മ

അവതാരകൻ പറഞ്ഞത് ഇങ്ങനെയാണ്. ദിലീപേട്ടന്റെ നായികമാരായി എത്തിക്കഴിഞ്ഞാൽ പിന്നെ അടിപൊളിയാണ് വെച്ചടി വെച്ചടി കയറ്റം ആയിരിക്കും. നവ്യ നായരായാലും മീരാജാസ്മായാലും നിത്യദാസായാലുമൊക്കെ അതിനു ഉദാഹരണങ്ങളാണ്. പക്ഷേ ഇവിടെ അവതാരകൻ മനപ്പൂർവം വിട്ടു കളഞ്ഞതാണോ മറന്നു പോയതാണോ എന്നറിയില്ല വളരെ പ്രധാനപ്പെട്ട ചില പേരുകൾ കൂടി ഉണ്ട് എന്നുള്ളത് ദിലീപ് തന്നെ തിരുത്തി പറഞ്ഞു കൊടുക്കുന്നുണ്ട്. ഒരു പക്ഷേ അത് ദിലീപിനെ കൊണ്ട് തന്നെ പറയിപ്പിക്കാനുള്ള തന്ത്രവുമാകാം.

അതിൽ നീണ്ടൊരു നിര തന്നെയുണ്ട്എന്ന് അവതാരകൻ പറയുമ്പോൾ ദിലീപ് നൽകുന്ന മറുപടി അത് കുറേയുണ്ട് മഞ്ജുവാര്യർ ഉണ്ട്, കാവ്യ മാധവൻ ഉണ്ട്, ഭാവനയുണ്ട് അല്ലേ അങ്ങനെ കുറെ പേരുണ്ട് എന്ന് ദിലീപ് പറയുന്നു, ഈ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

കാരണം വിവാദങ്ങൾ ഉൾപ്പെട്ട പല പേരുകളും അവതാരകൻ പറയാതിരുന്നപ്പോൾ അതുകൂടി ചേർത്ത് ദിലീപ് പറയുന്നത് വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

READ NOW  വിട്ടുവീഴ്ച ചെയ്യാമെങ്കിൽ പ്രധാന വേഷം തരാം . തനിയ്ക്ക് നേരിട്ട അനുഭവത്തെ കുറിച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര.

സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവാര്യർ സിനിമയിലേക്ക് എത്തുന്നത് എങ്കിലും നായികയായി എത്തുന്നത് ദിലീപ് നായകനായ 1996ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ ഭാവന ആദ്യമായിട്ട് നായകയായി അഭിനയിക്കുന്ന ചിത്രം ‘നമ്മൾ’ എന്ന ചിത്രമാണ്. എന്നാൽ ഭാവന ദിലീപിന്റെ ജോടി യായി എത്തിയ ചിത്രം തിളക്കമാണ് പക്ഷേ തിളക്കം റിലീസ് ആയ 2003ലാണ്,പക്ഷേ നമ്മൾ റിലീസായത് 21002 ൽ ആണ്. പക്ഷേ ഭാവന പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയിരുന്നു. ദിലീപ് ചിത്രങ്ങളിലൂടെയാണ് താരം പോപ്പുലർ ആയതു അതുകൊണ്ടാകാം താരം ആ പേര് പറഞ്ഞത്.

അതേപോലെതന്നെ ദിലീപിൻറെ നായികയായി 2001ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. അതേപോലെതന്നെ ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലൂടെയാണ് നിത്യാദാസ് ദിലീപിന്റെ നായികയായി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നത്.

READ NOW  അത്തരം രംഗങ്ങളിൽ അഭിനയിക്കില്ലന്നു ശപഥമെടുത്തു പിന്നെ മാറിചിന്തിച്ച നടിമാർ

എന്നാൽ കാവ്യ മാധവൻ നായികയായി അഭിനയിക്കുന്ന ആദ്യചിത്രം ദിലീപ് നായകനായി 1999 ൽ പുറത്തിറങ്ങിയ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ ആയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിൽ ദിലീപിന്റെ നായികയായി കാവ്യ മാധവൻ എത്തിയിരുന്നു. ഒടുവിൽ ജീവിതത്തിലെ നായികയും ആകാൻ കാവ്യക്ക് സാധിച്ചു.

ADVERTISEMENTS