തനറെ ആ സൂപ്പർ ഹിറ്റ് ചിത്രം ശരിക്കും മമ്മൂക്ക ചെയ്യണ്ടതായിരുന്നു – അത് തന്നിലേക്ക് വന്നത് ഇങ്ങനെ

1925

മലയാളികളുടെ പൗരുഷ സങ്കൽപ്പങ്ങൾക്ക് ഏറ്റവും യോജിച്ച നായക നടന്മാരിൽ ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഒരു നായക സങ്കൽപ്പത്തിന് ഏറ്റവും അനുയോജ്യമായ ശാരീരിക പ്രത്യേകതകളും ശബ്ദവും അങ്ങനെ എല്ലാം കൊണ്ടും അനുഗ്രഹീതനായ നടൻ. മലയാളത്തിൽ മറ്റു താരങ്ങൾ ചെയ്ത പല സൂപ്പർ ഹിറ്റ് ചിത്രങ്ങളും മാമൂട്ടി വേണ്ട എന്ന് വച്ചതിനു ശേഷം അവരിലേക്ക് എത്തപ്പെട്ടതാണ് എന്നത് വലിയ ഒരു തിരിച്ചറിവിലേക്കാണ് നാമമാലി എത്തിക്കുന്നത്. അത്രത്തോളം ആ മുഖം എഴുത്തുകാരുടെയും സംവിധായകരുടെയും മനസ്സിൽ ഉണ്ട്. അതിശക്തമായ കഥാപാത്രങ്ങൾ എല്ലാം ആ മുഖം മനസ്സിൽ കണ്ടാണ് അവർ എഴുതുന്നത് എന്നതിന് ഇത്തരം ഉദാഹരണങ്ങൾ നിരവധിയാണ്.

പല നടന്മാരുടെയും കരിയർ ബെസ്റ് സിനിമകൾ പോലും മമ്മൂട്ടി വേണ്ട എന്ന് വച്ചതിനു ശേഷം അവരിലേക്ക് എത്തിയതാണ് എന്നതാണ് വസ്തുത. അത്തരത്തിൽ ഇപ്പോൾ നടൻ ദിലീപ് പറഞ്ഞ ഒരു കാര്യം ആണ് വൈറലാവുന്നത്. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്നു റൺവേ. ആ ചിത്രം ആദ്യം മമ്മൂട്ടിക്കായി ആയിരുന്നു ഒരുക്കിയത്. ചിത്രത്തിന്റെ ആദ്യ പേര് വാളയാർ ചെക്ക് പോസ്റ്റ് അങ്ങനെ എന്തോ ആയിരുന്നു.

ADVERTISEMENTS
   

എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ആ ചിത്രം നടന്നില്ല . അങ്ങനെ ഇരിക്കുമ്പോൾ ഒരിക്കൽ ജോണി ആന്റണി തന്നോട് പറഞ്ഞു ദിലീപേ സിബിയുടെയും ഉദയയുടെയും കയ്യിൽ ഒരു കഥ യുണ്ട് . ഒരു സ്പിരിറ്റ് മാഫിയ ലീഡർ ഒക്കെ ആയി മാറുന്ന ഒരു കഥയാണ് എന്ന്. അപ്പോൾ തന്നെ താൻ പറഞ്ഞു അതിനു ഞാനൊക്കെ ഇതെടുത്താൽ പൊങ്ങുമോ എന്ന്. വലിയ ആക്ഷൻ പ്രാധാന്യമുള്ള സിനിമകൾ ചെയ്തു അധികം മികവ് ആ സമഹ്‌റ്‌ ദിലീപ് തെളിയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആക്ഷൻ റോളുകളിലേക്ക് അദ്ദേഹം എത്തിക്കൊണ്ടിരിക്കുന്നു കാലമാണ്.

അതോടൊപ്പം അത്രയും മികവുള്ള ഒരു സംവിധായകൻ ചെയ്യണ്ട സിനിമയാണ് അത് . നിങ്ങൾ ഇതിനെ കുറിച്ച് ജോഷി സാറിനോട് ഒന്ന് സംസാരിച്ചു നോക്ക് ഈ കഥ കേട്ടിട്ട് സാറിന്റെ മനസ്സിൽ ഞാനുണ്ടെങ്കിൽ നമ്മുക്ക് ചെയ്യാം എന്ന് താൻ പറഞ്ഞു എന്ന് ദിലീപ് ഓർക്കുന്നു. ഇവർ പോയി ജെഷി സാറിനോട് കഥ പറഞ്ഞു.

അവർ നേരത്തെ കഥയിൽ നിന്ന് ചില മാറ്റങ്ങൾ വരുത്തിയാണ് പറഞ്ഞത് താൻ ജോഷി സാറിനെ പിന്നെ വിളിച്ചപ്പോൾ സാർ പറഞ്ഞു ഡാ അത് കൊള്ളാം എന്ന്, അപ്പോൾ ആ കഥാപാത്രം ഞാൻ ചെയ്‌താൽ ശെരിയാവുമോ സാറിന് എന്നെ വിശ്വാസമുണ്ടോ എന്ന് ജോഷിയോട് താൻ ചോദിച്ചെന്നു ദിലീപ് പറയുന്നു .

അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി “എടാ നീയാടാ അതിൽ കറക്ട്” . അദ്ദേഹം പറഞ്ഞ ആ ഒറ്റ വാക്ക് ആണ് തനിക്ക് പിന്നീട ആ കഥാപാത്രം ചെയ്യാൻ ആത്മവിശ്വാസം നൽകിയത്. അദ്ദേഹത്തിന്റെ ആ കോൺഫിഡൻസ് ആയിരുന്നു പിന്നെ എന്റെ ആത്മവിശ്വാസം എന്നും അത് ഒട്ടും പിഴ്ച്ചില എന്നും ദിലീപ് ഓർക്കുന്നു. അങ്ങനെയാണ് മാമമ്മൂട്ടിക്ക് വേണ്ടി ഒരുക്കിയ റൺവേയിൽ താൻ എത്തുന്നത് എന്ന് ദിലീപ് പറയുന്നു. അങ്ങനെ റൺവേ ദിലീപിന്റെ കരിയറിലെ ഏറ്റവും മിൿച ചിത്രമായി മാറി.

 

ADVERTISEMENTS