സ്കൂളിൽ വച്ച് ആദ്യമായി പ്രണയം തോന്നിയ പെൺകുട്ടി വർഷങ്ങൾക്ക് ശേഷം എനിക്ക് മെസേജ് അയച്ചു – അവൾ പറഞ്ഞത് -ആ സംഭവം പറഞ്ഞു ദിലീപ്

2213

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത കലാകാരനാണ് ദിലീപ്. ഏത് കഥാപാത്രമാകാനും ഏത് കഥാപാത്രത്തിനു വേണ്ടിയും എന്ത് ത്യാഗവും സഹിക്കുന്ന നടൻ. നിരവധി ശാരീരിക മാറ്റങ്ങൾക്ക് വിധേയമായി ആണ് പല കഥാപാത്രങ്ങൾക്കും ദിലീപ് തയ്യാറെടുക്കുന്നത്. കഥാപാത്രത്തിന്റെ പൂർത്തീകരണത്തിന് വേണ്ടി ദിലീപ് എടുക്കുന്ന പ്രയത്നവും അദ്ദേഹത്തിന്റെ അർപ്പണ ബോധവുമാണ് അദ്ദേഹത്തിനെ ജനപ്രീയ നായകനാക്കിയത്. ആദ്യ ഭാര്യ മഞ്ജുവുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതും നടി കാവ്യാ മാധവനുമൊത്തുള്ള പ്രണയവും വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.

അത് കൂടാതെ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയാക്കപ്പെട്ടതോടെ വലിയ തോതിലുളള പ്രതിസന്ധികളിലൂടെയാണ് നടൻ ദിലീപും കുടുംബവും കടന്നു പോകുന്നത്. തനിക്ക് ആ വിഷയത്തിൽ യാതൊരു തരത്തിലുമുള്ള പങ്കും ഇല്ല എന്ന് തന്നെയാണ് അദ്ദേഹം ആവർത്തിച്ചു പറഞ്ഞത്. ഇപ്പോൾ വൈറലാവുന്നത് തന്റെ ഏറ്റവും പുതിയ ചിത്രമായ പവി കെയർ ടേക്കർ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോൾ പ്രണയത്തെ കുറിച്ച് നടൻ ദിലീപ് പറഞ്ഞ ചിലകാര്യങ്ങൾ ആണ് വൈറലാവുന്നത്.

ADVERTISEMENTS
   
See also  വാവ സുരേഷ് വേണ്ടെന്നു വച്ച സൗഭാഗ്യങ്ങൾ എന്തൊക്കെ എന്തെന്നറിഞ്ഞാൽ ആരും ഞെട്ടും - നടൻ ഗണേഷ് കുമാർ പറഞ്ഞത്.

തൻറെ ജീവിതത്തിൽ ആദ്യമായി സംഭവിച്ച പ്രണയങ്ങളെ കുറിച്ച് നടൻ ദിലീപ് തുറന്നു പറയുന്നുണ്ട്.പ്രണയം നമ്മളിൽ എപ്പോഴുമുണ്ട് .എ ത്തിനു പ്രായമില്ലല്ലോ നമ്മളിൽ നിന്നൊക്കെ പ്രണായം നഷ്ടമായാൽ നമ്മൾ വളരെ മെക്കാനിക്കൽ ആയിപ്പോകും എന്ന് ദിലീപറയുന്നു. പണ്ടൊക്കെ ഒരു പ്രണയം തുറന്നു പറയുക എന്ന് പറഞ്ഞാൽ വലിയ കാര്യം ആണ്. അവർ ആത്മാംലെ ഒന്ന് നോക്കിയാൽ അത് വലയ സംഭവമാണ് ആ ദിവസം ഓക്കേ ആണ്.

തൻ്റെ സ്കൂൾ കാലത്താണ് തന്റെ ആദ്യ പ്രണയം സംഭവിക്കുന്നത്. പക്ഷേ താൻ ആ കുട്ടിയുമായി സംസാരിച്ചിട്ടില്ല എന്നും ആ പെൺകുട്ടിയോട് ആ പ്രണയം താൻ ഒരിക്കലും തുറന്നു പറഞ്ഞിട്ടില്ല എന്നും ദിലീപ് പറയുന്നു. പക്ഷേ അത് മറ്റു പലരുടെയും ആദ്യ പ്രണയമായിരുന്നു എന്ന് പിന്നീടാണ് അറിയുന്നത് എന്ന് ദിലീപ് പറയുന്നു.

See also  അന്ന് നയൻ‌താര വന്നു റൂമിലിരുന്നതും പെട്ടന്ന് കറന്റ് പോയി പിന്നെ ഉള്ള നിമിഷങ്ങൾ ഒരിക്കലും മറക്കാൻ പറ്റാത്തത് - കണ്ണിൽ ഇരുട്ട് കയറിയ ദിവസം

സ്കൂളിൽ പഠിക്കുമ്പോൾ ആ പെൺകുട്ടിയുമായി മിണ്ടണമെന്നു ഒരുപാട് ആഗ്രഹിച്ചിരുന്നു എങ്കിലും അന്ന് അതിനു സാധിച്ചിരുന്നില്ല . പിന്നീട് തങ്ങൾ ഇരുവരും രണ്ടു കോളേജിലാണ് പോയത് . കുട്ടിയുടെ പേരോ കോളേജോ ഒന്നും താൻ പറയുള്ള എന്നും ദിലീപ് പറയുന്നു. കോളേജിൽ പോകുമ്പോൾ ബസിൽ വച്ച് രണ്ടു പേരും കാണും അപ്പോൾ ഒന്ന് ചിരിക്കും അതെ ഉള്ളു പിന്നീട് രണ്ടു പേരും ജീവിതത്തിൽ രണ്ടു വഴിക്കായി എന്ന് ദിലീപ് ഓർക്കുന്നു.

പിന്നീട് താൻ താൻ സിനിമയിൽ എത്തിയതിന് ശേഷം വർഷങ്ങൾക്ക് ശേഷം ഒരിക്കൽ ആ പെൺകുട്ടി ഒരിക്കൽ തനിക്ക് മെസേജ് അയച്ചു ആ മെസേജ് ഇങ്ങനെയായിരുന്നു. “ഈസ് ദിസ് ഗോപാലകൃഷ്ണൻ?” ,ഒപ്പം തന്നെയും ആ കുട്ടി സ്വയം പരിചയപ്പെടുത്തി. അത് കേട്ട് താൻ ശരിക്കും ഷോക്ക് ആയി എന്നും ദിലീപ് പറയുന്നു. പിന്നീട് ആ പെൺകുട്ടി ചോദിച്ചു (ക്യാൻ ഐ ടോക്ക് ട്ടോ യു ) എനിക്ക് നിങ്ങളോട് ഒന്ന് സംസാരിക്കാമോ എന്ന്. അപ്പോൾ താൻ എസ് എന്ന് പറഞ്ഞു. അങ്ങനെ തങ്ങൾ സംസാരിക്കും ഇപ്പോൾ തങ്ങൾ ബെസ്റ് ഫ്രണ്ട്സു ആണ് എന്നും ദിലീപ് പറയുന്നു. അത് വലിയ ഫീൽ ഉള്ള ഒരു കാര്യമാണ് എന്നും ദിലീപ് പറയുന്നു.

See also  തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍ മലയാളത്തിലെ താരപുത്രി!!! പ്രതിഫലം അറിയണോ?
ADVERTISEMENTS