ജീവൻ പോയേക്കാവുന്ന അപകട സാധ്യതയുള്ള സമയത്തു താൻ കാണിച്ച കോമഡി – അന്ന് മമ്മൂക്ക പ്രതികരിച്ചത്. ദിലീപ് പറഞ്ഞത്.

1023

മലയാള സിനിമയിലെ ജനപ്രിയ നടൻ എന്ന പേരുകേട്ട താരമാണ് ദിലീപ്. പക്ഷേ കരിയറിൽ കടുത്ത വെല്ലുവിളികൾ നേരിടുന്ന ഒരുകാലത്ത് ആണ് അദ്ദേഹം പോകുന്നത്. ഒരു സമയത്ത് സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളായിരുന്നു ദിലീപ്. ദിലീപ് ചിത്രങ്ങൾ വിജയമാകും എന്നത് ഉറപ്പുള്ള ഒരുകാലത്ത് കടന്നു വന്നപ്പോഴാണ് നടി അക്രമിക്കപ്പെട്ട വിഷയം ഉണ്ടാകുന്നതും ദിലീപ് പ്രതിയാകുന്നതും ഒക്കെ. അതിനുശേഷം അദ്ദേഹത്തിൻറെ കരിയർ തന്നെ കീഴ്മേൽ മറിറയുകയായിരുന്നു.

കുറച്ച് നാൾ മുമ്പ് തന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പവി കെയർ ടേക്കർ എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി ദിലീപ് നൽകിയ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയും ഒത്തുള്ള അതീവ രസകരമായ ഒരു മുഹൂർത്തം അദ്ദേഹം പങ്കുവെച്ചിരുന്നു. ആ സംഭവം ദിലീപ് പറയുന്നത് ഇങ്ങനെയാണ്.

ADVERTISEMENTS

ഒരിക്കൽ താനും മമ്മൂക്കയും ബോംബെയിൽ ഒരു കല്യാണം കഴിഞ്ഞ് തിരിച്ച് കേരളത്തിലേക്ക് വരികയാണ് ഫ്ളൈറ്റിലാണ് തങ്ങൾ വരുന്നത് . മമ്മൂക്ക എന്റെ തൊട്ടപ്പുറത്തു ഇരിക്കുന്നു. ഫ്‌ലൈറ്റിന്റെ സൗണ്ട് ചില സമയത്ത് എനിക്ക് ബുദ്ധിമുട്ടുള്ളതിനാൽ താൻ കോട്ടൺ മേടിച്ചു രണ്ടു ചെവിയിലും വെക്കുന്ന ശീലം ഉണ്ട്. അങ്ങനെയിരിക്കുമ്പോൾ തനിക്ക് കാണാം താഴെ കൊച്ചി അന്താരാഷ്ട്ര എയർപോർട്ട്. പക്ഷേ വിമാനം താഴെ ഇറങ്ങാതെ അവിടെ ആകാശത്ത് തന്നെ വട്ടംചുറ്റി പറക്കുകയാണ്.

READ NOW  പിതാവിന്റെ ആ മഹത്തായ ഉപദേശമാണ് അത്രയും വന്‍ ഹിറ്റാവുമായിരുന്ന ആ സിനിമ വേണ്ട എന്ന് വച്ചത് - ജഗതി ശ്രീകുമാർ അന്ന് പറഞ്ഞത്.

കുറെ നേരമായിട്ടും ഫ്ലൈറ്റ് താഴേക്ക് ഇറങ്ങുന്നില്ല മുകളിൽ തന്നെ ഇങ്ങനെ വട്ടമിട്ട് പറക്കുകയാണ്. കുറച്ചുനേരം ആയപ്പോൾ മമ്മൂട്ടി പറഞ്ഞു എന്താണ് ഇറങ്ങാത്തത് എന്ന്അപ്പോൾ അദ്ദേഹം പറഞ്ഞു കുറെ നേരമായി ഇതെന്താ ഇറങ്ങാത്തെ എന്നിട്ട് മമ്മൂക്ക വിൻഡോയിലൂടെ ഇങ്ങനെ താഴേക്ക് എത്തി നോക്കിഎന്നിട്ട് അദ്ദേഹം പറഞ്ഞു എ എയർപോർട്ട് ആയല്ലോ അദ്ദേഹം പറഞ്ഞു. എന്താ ഇത് ഇങ്ങനെ മുകളിൽ തന്നെ നിൽക്കുന്നത് താഴോട്ട് ഇറങ്ങാത്തത്അപ്പോൾ ഞാൻ പറഞ്ഞു ഞാനിത് മൂന്ന് തവണയായി കാണുന്നു. ഇങ്ങനെ വട്ടമിട്ട് പറക്കുന്നത്അപ്പോൾ പെട്ടെന്ന് അദ്ദേഹം ടെൻഷനായി; എന്ത്? മൂന്നുതവണ കണ്ടെന്നോ എന്ന് അല്പം ടെൻഷനോടെ എന്നോട് ചോദിച്ചു.

പെട്ടന്ന് ഞാനാ പറഞ്ഞു എനിക്ക് തോന്നുന്നു പൈലറ്റിന്റെ കയ്യിൽ നിന്ന് പോയീന്നാ തോന്നുന്നേ എന്നൊരു ഡൗട്ട് ഉണ്ട് എന്ന്. മിണ്ടാതിരിക്കടാ എന്തൊക്കെയാ ഈ സമയത്തു ഈ പറയുന്നേ. സമയം ഒരുപാട് ആയല്ലോ വീട്ടുകാർ വെറുതെ ടെൻഷൻ അടിക്കുമല്ലോ എന്നൊക്കെ അദ്ദേഹം ഇങ്ങനെ പറയുകയാണ്പിന്നെ മമ്മൂക്ക എന്നെ നോക്കുമ്പോൾ ഞാൻ ചെവിയിൽ ഇരുന്ന് രണ്ടു പണിയെടുത്തു മൂക്കിൽ വച്ച് ഇങ്ങനെ ഇരിക്കുകയാണ്.

READ NOW  ഇനി മോഹൻലാൽ എന്ന അഭിനയ ചക്രവർത്തി ഇല്ല അഭിനയം നിർത്തുന്നു,എവിടെയും ഭീകര വിമർശനങ്ങൾ ഒപ്പം അദ്ദേഹത്തിന്റെ തൊണ്ടക്ക് ക്യാൻസറാണെന്നുള്ള വാർത്തയും- അന്ന് സംഭവിച്ചത് ഇതാണ്- അതിനുള്ള ലാലിന്റെ മറുപിടിയും (ഓഡിയോ)

പെട്ടെന്ന് ദേഷ്യത്തോടെ തനിക്കൊരു അടി തന്നു ഡാ എന്ന് വിളിക്കുകയും ചെയ്തു. കാരണം ഫ്ലൈറ്റ് താഴെ ഇറങ്ങാതെ ഇങ്ങനെ ആകാശത്തു തന്നെ വട്ടം കറങ്ങുകയാണ് അപകടകരമായ ഒരു സാഹചര്യമെന്ന് തന്നെ വേണേലും അതിനെ പറയാം. അങ്ങനെ ആകെ ടെൻഷൻ അടിച്ചിരിക്കുന്ന സമയത്തു ആണ് മൂക്കിൽ പഞ്ഞി വച്ചിരിക്കുന്ന ഒരു കോമഡി താൻ കാണിക്കുന്നത് . മനുഷ്യർ ടെൻഷൻ അടിച്ചിരിക്കുന്ന സമയത്ത് അവനു കോമഡിയാണ് ലൈഫിന്റെ കാര്യമാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് മമ്മൂക്ക ദേഷ്യപ്പെടുകയാണ്പിന്നീട് അത് സോൾവ് ആകുകയും ഫ്ലൈറ്റ് സേഫ് ആയി ലാൻഡ് ചെയ്യുകയും ചെയ്തു എന്ന് ദിലീപ് പറയുന്നു.

ADVERTISEMENTS