സിനിമയും ജീവിതവും തമ്മിലുള്ള ബന്ധം പലപ്പോഴും കൗതുകകരമാണ്. വെള്ളിത്തിരയിൽ ജോഡികളായി തിളങ്ങുന്ന താരങ്ങൾ ജീവിതത്തിലും ഒന്നാകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നത് സാധാരണമാണ്. അത്തരത്തിൽ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. സിനിമയിലായാലും ജീവിതത്തിലായാലും ഇരുവരും ഒരുമിച്ചുള്ള കാഴ്ചകൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
എന്നാൽ, ഇരുവരും വേർപിരിഞ്ഞെന്ന വാർത്ത ആരാധകരെ ഏറെ നിരാശരാക്കി. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് ദിലീപ് മഞ്ജുവിനെ ജീവിത പങ്കാളിയാക്കുന്നത്. മഞ്ജുവിന്റെ സിനിമാ ജീവിതത്തിന് അതൊരു വിരാമമാകുമോ എന്ന ആശങ്ക അന്നുണ്ടായിരുന്നു. അതുപോലെ സംഭവിച്ചു . പതിനഞ്ച് വർഷം നീണ്ട ദാമ്പത്യം അവസാനിച്ചപ്പോൾ പ്രേക്ഷകർ വളരെയധികം നൊമ്പരപ്പെട്ടിരുന്നു കാരണം അത്രയധികം പരീക്ഷക് പ്രീതി നേടിയ താര ജോഡികൾ ആയിരുന്നു ദിലീപും മഞ്ജുവും. ഇന്നും ഇരുവരുടെയും പഴയകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാണുമ്പോൾ, ആ ബന്ധത്തിന്റെ ഓർമ്മകൾ പലരുടെയും മനസ്സിൽ നൊമ്പരമുണർത്തുന്നു.
വേർപിരിഞ്ഞെങ്കിലും ദിലീപ്, മഞ്ജു, മകൾ മീനാക്ഷി എന്നിവരെക്കുറിച്ചുള്ള വാർത്തകൾക്ക് ഇന്നും വലിയ സ്വീകാര്യതയുണ്ട്. വിവാഹശേഷം മഞ്ജു അഭിനയിക്കാതിരുന്നതിന് ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടിവന്നത് ദിലീപായിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തിൽ ദിലീപ് തന്റെ അടുത്ത സുഹൃത്തായ നാദിർഷയുമായി സംസാരിക്കുന്ന ഒരു പഴയ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്.
. “നിങ്ങളുടെ ഭാര്യ എന്തുകൊണ്ട് അഭിനയിക്കുന്നില്ല എന്ന് പലരും എന്നോട് നേരിട്ടും അല്ലാതെയും ചോദിച്ചിട്ടുണ്ട്,” നാദിർഷ ദിലീപിനോട് ചോദിച്ചു. അതിന് ദിലീപ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു:മഞ്ജുവിനോട് അഭിനയിക്കാൻ പറഞ്ഞപ്പോൾ താല്പര്യമില്ലെന്ന് പറഞ്ഞത് മഞ്ജു തന്നെയാണെന്ന് ദിലീപ് പറയുന്നു
“ഞാൻ എത്ര തവണ മഞ്ജുവിനോട് വീണ്ടും ‘അഭിനയിക്ക്’ എന്ന് പറഞ്ഞിട്ടുണ്ടെന്ന് അറിയാമോ? അപ്പോൾ അവൾ എന്താണ് എന്നോട് പറഞ്ഞതെന്നോ… ‘നിങ്ങൾ എന്നെ നന്നായി നോക്കിക്കൊള്ളാം, ഒരു കുഴപ്പവും ഉണ്ടാകില്ല, എന്നക്കെ പറഞ്ഞല്ലേ വിവാഹം കഴിച്ചത് പിന്നെ എന്തിനാണ് ഇപ്പോൾ സിനിയമം അഭിനയിക്ക് എന്ന് പറയുന്നത് എന്ന് ?’ .
“അപ്പോൾ ഞാൻ പറഞ്ഞു , നമ്മൾ രണ്ടുപേരും ജോലിക്ക് പോയാൽ നന്നായിരിക്കില്ലേ… ബാങ്കിൽ കൂടുതൽ പൈസ ഉണ്ടാകില്ലേ എന്ന്. ഉടൻ മറുപടി വന്നു…. ‘ഓ, അപ്പോൾ അതാണോ കാര്യം… അതിനാണോ എന്നെ കെട്ടിയത് എന്ന് ചോദിച്ചാൽ ഞാൻ എന്ത് പറയാനാണ്?'” ദിലീപ് കൂട്ടിച്ചേർത്തു.
തുടർന്ന് നാദിർഷ എന്തുകൊണ്ട് ഭാര്യയെ ജോലിക്ക് വിടുന്നില്ല എന്ന് ദിലീപ് ചോദിച്ചു. അവൾക്ക് ജോലിയൊന്നും ഇല്ലാത്തതുകൊണ്ടാണ് എന്ന് നാദിർഷ പറഞ്ഞപ്പോൾ, “അത് നീ വിടാത്തതുകൊണ്ടല്ലേ,” എന്ന് ദിലീപ് തിരിച്ചടിച്ചു. “ഞാൻ വിടാത്തതുകൊണ്ടൊന്നുമല്ല… വീട്ടിൽ കറിയും ചോറും വെക്കാൻ ഒരാൾ വേണ്ടേ. കുട്ടികളെ നോക്കണം. പിന്നെ എന്റെ ഭാര്യക്ക് അഭിനയിച്ചു ശീലവുമില്ല,” നാദിർഷ പറഞ്ഞു.
ഇന്നിപ്പോൾ എല്ലാം മാറി ദിലീപും മഞ്ജുവും പിരിഞ്ഞു,മഞ്ജു സിനിമയിലേക്ക് തിരിച്ചെത്തി വലിയ സ്വീകാര്യതയാണ് ഇപ്പോൾ താരത്തിനുള്ളത്. ദിലീപ് കാവ്യയെ വിവാഹം ചെയ്തു. മീനാക്ഷിയും കാവ്യയും അവരുടെ മകൾ മഹാലക്ഷ്മിയുമായി കഴിയുന്നു.