അവരെ രണ്ടു പേരെയും ഒന്നിപ്പിക്കാൻ ഞാനും ജോണിയും കുറെ കാലമായി പുറകെ നടക്കുന്നു: ദിലീപ് പറയുന്നു

319

ഇന്നും ഏറെ ആരാധകരുള്ള ദിലീപിന്റെ കഥാപാത്രങ്ങളാണ് വാളയാർ പരമശിവനും മൂലംങ്കുഴി സഹദേവനും. ദിലീപിന്റെ കരിയർ ഹിറ്റായ റൺവേ, സിഐഡി മൂസ എന്നിവയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ രണ്ട് കഥാപാത്രങ്ങൾ തിരിച്ചുവരാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ദിലീപ്. സഹോദരൻ അനൂപ് പത്മനാഭൻ സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ADVERTISEMENTS

മേൽ പറഞ്ഞ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണയും സിബികെ തോമസും വേർപിരിഞ്ഞു. ഞാനും ജോണിയും ജോഷി സാറും അവരെ ഒന്നിപ്പിക്കാൻ പുറകെ നടക്കുന്നു’- ദിലീപ് പറഞ്ഞു. ഈ രണ്ട് കഥാപാത്രങ്ങളുടെ തിരിച്ചുവരവ് പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കിയാണ് ഈ രണ്ട് ചിത്രങ്ങളുടെയും രണ്ടാം ഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ദിലീപ് കൂട്ടിച്ചേർത്തു.

READ NOW  ആ സീനിൽ മമ്മൂക്കയുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു അത് കഴിഞ്ഞതും കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു ജയറാം പറയുന്നു
ADVERTISEMENTS