മോഹന്‍ലാല്‍ പ്രേം നസീറിനെ അപമാനിച്ചോ? ശ്രീനിവാസന്‍ പറഞ്ഞതില്‍ സത്യമുണ്ടോ ? നസീറിന്റെ മകന്‍ പറയുന്നു.

8997

അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വലിയതോതിൽ തന്നെ വൈറലായ വാർത്തയായിരുന്നു നടൻ മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ നടത്തിയ ചില പ്രസ്താവനകൾ. മോഹൻലാൽ നടൻ പ്രേം നസീറിനെ വഞ്ചിച്ചു എന്ന തരത്തിലുള്ള ഒരു പ്രസ്താവന ആയിരുന്നു ശ്രീനിവാസൻ നടത്തിയിരുന്നത്..ഇതിനെതിരെ പലരും ശ്രീനിവാസനെ വിമർശിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു. സുഹൃത്തുക്കൾ പരസ്പരം പറഞ്ഞ ഒരു കാര്യം പിന്നീട് അഭിമുഖത്തിൽ വന്ന് പറയുന്നത് ശരിയായ രീതിയല്ല എന്നായിരുന്നു പറഞ്ഞത്. ശ്രീനിവാസന്റെ മകനായ ധ്യാൻ ശ്രീനിവാസൻ പോലും ഇക്കാര്യത്തിന് വിമർശിക്കുകയാണ് ചെയ്തത്.

ഈ സംഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇപ്പോൾ രംഗത്ത് വരുന്നത് പ്രേംനസീറിന്റെ മകനായ ഷാനവാസ് തന്നെയാണ്.. കേരള കൗമദിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് ഷാനവാസ് സംസാരിച്ചിരുന്നത്. മോഹൻലാലുമായി ഒരു സിനിമ ചെയ്യാൻ നസിർ ആഗ്രഹിച്ചിരുന്നു എന്ന് ഷാനവാസ് പറയുകയും ചെയ്തിരുന്നു.

ADVERTISEMENTS
   
READ NOW  ലേഡീ സൂപ്പർസ്റ്റാർ ആണോ എന്ന ചോദ്യത്തിന് ഉർവശിയുടെ മറുപടി ഇങ്ങനെ

എന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി അറിയുമായിരുന്നില്ല. ശ്രീനിവാസനെ തന്നെയായിരുന്നു തിരക്കഥ ഏൽപ്പിച്ചത്. അത് ചർച്ച ചെയ്യാൻ ലാൽ ഇടയ്ക്ക് വീട്ടിൽ വരുന്നതും ഓർമിക്കുന്നുണ്ട്. അപ്പോഴൊക്കെ ഒപ്പം പ്രിയദർശനും ഉണ്ടാകും തിരക്കഥ പൂർത്തിയായതായും അറിയാം.

അടുത്ത പടം മമ്മൂട്ടിയെ വച്ച് ചെയ്യാനും ആഗ്രഹിച്ചിട്ടുണ്ടായിരുന്നു. അതിനിടയിലാണ് അദ്ദേഹം മരിക്കുന്നത്. ശ്രീനിവാസന്റെ ആരോപണങ്ങൾ വിശ്വസിക്കുന്നോ എന്ന് ചോദിച്ചാൽ അതിന്റെ സത്യം എന്താണെന്ന് തനിക്കറിയില്ല. പക്ഷേ ശ്രീനിയാണ് പറഞ്ഞത് എന്നതുകൊണ്ട് വിശ്വസിക്കാതിരിക്കുവാനും തനിക്ക് സാധിക്കുന്നില്ല.

ഷാനവാസിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു. എങ്കിലും മോഹൻലാലിനെ ഒട്ടും മോശമാക്കിമാറ്റാത്ത തരത്തിലാണ് ഷാനവാസ് പ്രതികരിച്ചിരുന്നത് എന്നും അത് അദ്ദേഹത്തിന്റെ വളരെ നല്ല സ്വഭാവമാണ് എന്നും പലരും പറഞ്ഞിരുന്നു.

അതേസമയം പ്രിയദർശൻ സംവിധാനം ചെയ്ത കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു പ്രേംനസീറിന് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടാകുന്നത് എന്നും, ആ ആഗ്രഹം ആദ്യം തുറന്നു പറഞ്ഞത് തന്നോടാണ് എന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.

READ NOW  ആ നടിയുടെ ന#ഗ്‌#ന രംഗം ചിത്രീകരിച്ചത് അവരുടെ സമ്മതത്തോടെ ശാന്തിവിള വായിൽ തോന്നിയത് പറയുന്നു- രൂക്ഷ വിമർശനവുമായി ക്യാമറാമാൻ വേണു.

എന്നാൽ ഇക്കാര്യം മോഹൻലാൽ അറിഞ്ഞ സമയത്ത് താല്പര്യമില്ലാതെയാണ് സംസാരിച്ചിരുന്നത് എന്നും ശ്രീനിവാസൻ പറഞ്ഞു. മോഹൻലാലിന്റെ വിവാഹനിശ്ചയ ദിവസം പ്രേംനസീർ ചെക്ക് നൽകിയിരുന്നു എന്നും ഓർമ്മിച്ചു പറയുന്നുണ്ട് ശ്രീനിവാസൻ. ഇത്രയൊക്കെ പറയുമ്പോൾ അത് കള്ളമാവാൻ സാധ്യതയില്ല എന്നാണ് പലരും പറയുന്നത്.

ADVERTISEMENTS