സരോജ് കുമാറിന് ശേഷം മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള ബന്ധത്തിന്റെ അവസ്ഥ ഇതാണ് – ധ്യാന്‍ പറയുന്നു.

3343

യുവതാരങ്ങൾക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു നടനാണ് ധ്യാൻ ശ്രീനിവാസൻ. സിനിമകളിലൂടെ അല്ല ധ്യാൻ ശ്രീനിവാസൻ ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത്. ഇന്റർവ്യൂകളിലൂടെയാണ്. ലളിതമായ രീതിയിലുള്ള താരത്തിന്റെ സംസാരശൈലിയാണ് എപ്പോഴും ആരാധകരെ ആകർഷിക്കുന്നത്.

അതിന് കാരണം എന്നത് സാധാരണക്കാർ സംസാരിക്കുന്നത് പോലെയാണ് എപ്പോഴും ധ്യാൻ സംസാരിക്കാറുള്ളത് എന്നതാണ്. ഒരു താരപരിവേഷമില്ലാതെ നമ്മുടെ അടുത്ത ഒരു സുഹൃത്ത് സംസാരിക്കുന്നത് പോലെ ഏത് കാര്യവും തുറന്നു  സംസാരിക്കാൻ ധ്യാനിന് സാധിക്കും. അച്ഛന്റെ സ്വഭാവവും അതേപോലെ പകർന്നു കിട്ടിയിരിക്കുന്ന മകനാണ് ധ്യാൻ ശ്രീനിവാസൻ എന്നാണ് പ്രേക്ഷകർ പറയുന്നത്. അച്ഛനെപ്പോലെ തന്നെ നിലപാടുകൾ തുറന്നു പറയാൻ യാതൊരു മടിയും ധ്യാനിനില്ല.

ADVERTISEMENTS
   

മോഹൻലാലിന്റെയും ശ്രീനിവാസന്റെയും സൗഹൃദത്തെ കുറിച്ചൊക്കെ ധ്യാൻ പലപ്പോഴും അഭിമുഖങ്ങളിൽ പറയാറുണ്ട്. അത്തരത്തിൽ വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ഒരു ഹിപ്പോക്രാറ്റ് ആണ് എന്ന് ശ്രീനിവാസൻ വിളിച്ചു പറഞ്ഞതിനെക്കുറിച്ച് ധ്യാൻ പറയുന്നതാണ് ശ്രദ്ധ നേടുന്നത്.

READ NOW  ശോഭനയും സുരേഷ് ഗോപിയും നേരത്തെ പോയാൽ ഞാനും പോകും - ആ നടിയുടെ അഹങ്കാരം ഇല്ലാതാക്കാൻ ചെയ്തത് - വെളിപ്പെടുത്തലുമായി നിർമാതാവ്

ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് മഴവിൽ മനോരമയുടെ ഒരു വേദിയിൽ ശ്രീനിവാസൻ എത്തിയപ്പോൾ എല്ലാ പിണക്കങ്ങളും മറന്ന് മോഹൻലാൽ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ചുംബിച്ചത്. എന്നാൽ അതിന് മറുപടി എന്ന നിലയിൽ ശ്രീനിവാസൻ പറഞ്ഞത് ആ സംഭവത്തിന്‌ ശേഷമാണ് എന്തുകൊണ്ട്  മോഹൻലാലിനെ കമ്പ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നു എന്ന് ഇപ്പോള്‍ മനസിലായി  എന്നും അദ്ദേഹം ഒരു ഹിപ്പോക്രാറ്റാണ് എന്നുമാണ്. അതിനായി നസീറിനെ കുറിച്ച് പണ്ട് മോഹന്‍ലാല്‍ പറഞ്ഞു എന്ന് പറഞ്ഞു വലിയ വിവാദപരമായ ഒരു കാര്യം ശ്രീനിവാസന്‍ തുരന് പറയുകയും ചെയ്തു.

അങ്ങനെ മോഹൻലാലിനെ കുറിച്ച് അച്ഛന് ഒരിക്കലും പറയാൻ പാടില്ലായിരുന്നു എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു കാര്യം ഇപ്പോള്‍ ഈ സാഹചര്യത്തില്‍ തുറന്നു പറയുന്നത് ഒട്ടും ശരിയായില്ല എന്നും ധ്യാന്‍ പറയുന്നു.

READ NOW  വിനീത് ശ്രീനിവാസന്റെ സിനിമകൾ എല്ലാം വിജയിക്കാനുള്ള കാരണം ഈ വിജയ ഫോര്‍മുലയാണ്.

വീടുകളിൽ അഭിപ്രായം പറയുന്നതുപോലെ ഒരു പൊതുവേദിയിൽ ഒരു മഹാനടനെ കുറിച്ച് പറയേണ്ടതില്ല. അത് കേൾക്കുന്നവർ ഏത് സെൻസിൽ എടുക്കുമെന്ന് നമുക്ക് വിചാരിക്കാനും സാധിക്കില്ല. സരോജ്കുമാർ എന്ന ചിത്രത്തിന് ശേഷം അച്ഛനും മോഹൻലാലിനും ഇടയിലുള്ള സൗഹൃദത്തിൽ നല്ല രീതിയിൽ തന്നെ വിള്ളൽ വീണിട്ടുണ്ട്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ഒരിക്കലും അച്ഛൻ അങ്ങനെ അദ്ദേഹത്തെക്കുറിച്ച് പറയാൻ പാടില്ലായിരുന്നു. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.ധ്യാന്‍ പറയുന്നു.

സരോജ് കുമാര്‍ എന്നാ ചിത്രം ശ്രീനിവാസന്‍ മോഹന്‍ലാലിനെ അപമാനിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണ് എന്നുള്ളത് പരസ്യമായ ഒരു രഹസ്യമാണ്. അതിനു ശേഷം ഇരുവരും തമ്മില്‍ വലിയ അകല്‍ച്ച ഉണ്ടായി എന്നൊക്കെ മുന്പ് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു . ആ ഗോസിപ്പുകള്‍ എല്ലാം ശരിവേക്കുണ്ണ്‍ തരത്തിലാണ് ധ്യാന്‍ നടത്തിയ തുറന്നു പറച്ചില്‍

ഇപ്പോഴും ഇരുവരും തമ്മിൽ സംസാരിക്കാറില്ല എന്നതും തനിക്ക് അറിയാവുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ അച്ഛൻ അങ്ങനെ പറഞ്ഞത് ശരിയായില്ല എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. വലിയ എഴുതുകാര്‍ക്കൊക്കെ ഉള്ള ഒരു കുഴപ്പമാണ് അറിവുണ്ടാകും പക്ഷെ വിസ്ഡം എനാന്‍ കാര്യമുണ്ടാകില്ല എന്നത് അച്ഛന്റെയും അവസ്ഥഅതാണ്‌ എന്ന് ധ്യാന്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തത്.

READ NOW  നടിയുടെ മുറിയിൽ കയറിയ സംവിധായകനെ എനിക്കറിയാം-അന്ന് സംഭവിച്ചത് ഇത് -കയ്യിൽ തെളിവ് ഉണ്ട് -സംവിധായകൻ പദ്മകുമാർ.
ADVERTISEMENTS