
നടൻ ശ്രീനിവാസന്റെ ഇളയമകനാണ് ധ്യാൻ ശ്രീനിവാസൻ. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്കെത്തിയതാണ് ശ്രീനിവാസന്റെ രണ്ടു മക്കളും. ഇരുവരും സംവിധാനം തിരക്കഥ രചന അഭിനയം അങ്ങനെ അച്ഛനെ പോലെ തന്നെ സിനിമയുടെ എല്ലാ മേഖലയിലും ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലുമാണ്. അത്യാവശ്യം ശ്രീനിവാസനെ പോലെ തന്നെ താൻ കൈ വച്ച മേഖലയിലെല്ലാം വിജയക്കൊടി പാറിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
മലയാളത്തിലെ ഏറ്റവും സക്‌സസ് ഫുൾ ആയ സംവിധയകനാണ് വിനീത് ശ്രീനിവാസൻ. അയാൾ സംവിധാനം ചെയ്ത ഒട്ടു മൈക്ക് ചിത്രങ്ങളും സൂപ്പർ ഹിറ്റുകളും ആണ്. പൊതുവെ താര ജാഡകളോ ഇമേജ് കോൺഷ്യസോ ഇല്ലാതെ സംസാരിക്കുന്ന പ്രകൃതക്കാരനാണ് ധ്യാൻ. എന്തും തുറന്നു പറയും എന്നതാണ് ധ്യാനിന്റെ പ്രത്യേകത. ധ്യാനിന്റെ അഭിമുഖങ്ങൾ എല്ലാം അതുകൊണ്ടു തന്നെ സൂപ്പർ ഹിറ്റുകളും ആണ് അങ്ങനെ ഇന്റർവ്യൂ സ്റ്റാർ എന്ന ബഹുമതിയും ആരാധകർ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
തന്റെ വ്യക്തിപരമായ കാര്യങ്ങളും കുടുംബത്തിലെ കാര്യങ്ങളുമൊക്കെ വളരെ തുറന്നു സംസാരിക്കുനന് ധ്യാൻ പറഞ്ഞ പല പരാമർശങ്ങളും വളരെ രസകരമായ രീതിയിൽ വൈറലാവുകയും ചെയ്തു എന്നാൽ അതിൽ ചിലതു വിവാദമായിരുന്നു.
ഇപ്പോൾ ധ്യാൻ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞതാണ് വൈറലായിരിക്കുന്നത്. മുൻപ് താൻ മയക്കുമരുന്ന് ഭീകരമായി കഴിച്ചിരുന്നു എന്നും സിന്തെറ്റിക് ഡ്രഗ് അടക്കമുള്ള പലതും കഴിച്ചു ജീവിതം തുലച്ച ആൾ ആണ് താൻ എന്ന് അടുത്തിടെ ഒരഭിമുഖത്തിൽ ധ്യാൻ തുറന്നു പറഞ്ഞിരുന്നു എന്നത് വലിയ ചർച്ചയായിരുന്നു.
തന്റെ ഭാര്യ ആണ് തന്റെ ജീവിതത്തിൽ ഒരു ബാലൻസ് ഉണ്ടാക്കിയത് എന്ന് ധ്യാൻ പറയുന്നു . തന്നോടൊപ്പം എന്തിനും കൂടെ നിൽക്കുന്ന ഒരാൾ ആണ് ഭാര്യ എന്ത് അലമ്പിനും കൂടെ നിൽക്കും എന്തിനുംഓക്കേ പറയും.ധ്യാൻ പറയുന്നു. ഭാര്യ ക്രിസ്ത്യാനിയാണ്. ഇരുവരും തമ്മിൽ പ്രണയ വിവാഹമാണ്.
തന്റെ ഭാര്യ അർപ്പിത നല്ല പോലെ മദ്യപിക്കും എന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു. ഇപ്പോൾ താനാണ് യാത്രക്കൊക്കെ പോകുമ്പോൾ താൻ ഇപ്പോൾ അവളെ പൊക്കിയെടുത്തുകൊണ്ടു പോകേണ്ട അവസ്ഥയാണ് അടിച്ചത് മതി എന്ന് പറയേണ്ട അവസ്ഥ. മുൻപ് തന്നെ പൊക്കിയെടുത്തുകൊണ്ടു പോകുകയായിരുന്നു എന്നാൽ ഇപ്പോൾ അവളെ പൊക്കിയെടുത്തുകൊണ്ടു പോകേണ്ട അവസ്ഥയാണ്. എന്ന് ധ്യാൻ പറയുന്നു.
അടിച്ചത് മതി നിർത്തു എന്നൊക്കെ പറയേണ്ട അവസ്ഥ. തന്നോട് ഒരിക്കൽ പറഞ്ഞ കാര്യം ഇപ്പോൾ താൻ പറയേണ്ട അവസ്ഥ എല്ലാം ഒരു ബൂമറാങ് പോലെ വരികയാണ് ഏന് തമാശ പോലെ ധ്യാൻ പറയുന്നു. 2019 മുതൽ 21 വരെ നല്ല രീതിയിൽ സിന്തെറ്റിക് ഡ്രഗ്സ് താൻ ഉപയോഗിച്ചിരുന്നു എന്നും ഒറ്റക്ക് ഇരുന്നു ഡ്രഗ്സ് ഉപയോഗികുനൻ അവസ്ഥ വരെയെത്തി അങ്ങനെയായാൽ അവൻ തീർന്നു എന്ന് ധ്യാൻ പറയുന്നു. ആ അവസ്ഥയിലേക്ക് താൻ എത്തി. എല്ലാ ദിവസവും കഴിക്കുകയായിരുന്നു എന്ന് ധ്യാൻ പറയുന്നു.