ഹേമ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് നിരവധി വെളിപ്പെടുത്തലുകളും അഭിപ്രായങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഇത് ഇപ്പോഴത്തെ മാത്രം ചൂടാണെന്നും ഇത് മറ്റൊരു വാർത്ത കിട്ടുമ്പോൾ പോകുമെന്നും പറയുന്നവർ നിരവധിയുമാണ്. കമ്മീഷൻ റിപ്പോർട്ടിലൂടെ നിരവധി സ്ത്രീകൾ ഗുരുതരമായ ആരോപണങ്ങൾ പല ഉന്നത വ്യക്തികൾക്കും എതിരെ ആരോപിച്ചിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. തുടർന്ന് പലരും പല സ്ത്രീകളും തങ്ങൾ നേരിട്ട് ദുരനുഭവങ്ങൾ തുറന്നുപറയുന്നുമുണ്ട്. ഇപ്പോൾ ഹേമ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചും സിനിമ രംഗത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ചും ചോദിച്ചപ്പോൾ നടി ദേവി അജിത്ത് തന്റെ നിലപാടിൽ വ്യക്തമാക്കിക്കൊണ്ട് ഒരു യൂട്യൂബ് ചാനൽ നൽകിയ ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തൻറെ അഭിപ്രായത്തിൽ ഹേമ കമ്മീഷൻ റിപ്പോർട്ട് ബേസിലെസ് ആണെന്നും ഒരു കഴമ്പും ഇല്ല എന്ന് ദേവി അജിത് പറയുന്നു. അത് തന്റെ വ്യക്തിപരമായി മാത്രം അഭിപ്രായമായി കണ്ടാൽ മതിയെന്നും താരം പറയുന്നു. സിനിമ മേഖലയെ ആണ് തന്നെ ഇത്രയും വളർത്തിയതും ഈ നിലയിൽ കൊണ്ടെത്തിച്ചതും. അതുകൊണ്ടുതന്നെ തന്റെ അന്നമായ ഈ മേഖലയിൽ തള്ളി പറയാൻ തനിക്ക് താൽപര്യമില്ലെന്ന് ദേവി പറയുന്നു.
അതേപോലെതന്നെ സിനിമയിൽ തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ വളരെ ചെറിയ ഒന്ന് രണ്ട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ദേവി പറയുന്നുണ്ട്പക്ഷേ ഇത്രയും വെളിപ്പെടുത്തണം എന്നുണ്ടായിരുന്നെങ്കിൽ താൻ അപ്പം വെളിപ്പെടുത്തമായിരുന്നു എന്നും ദേവി അജിത് പറയുന്നു. തനിക്ക് ആകെ ഉണ്ടായിട്ടുള്ളത് ഒരു ഹോട്ടലിൽ ഒരു ഷൂട്ടിങ്ങിന് താമസിക്കുമ്പോൾ തന്റെ മുറിയുടെ വാതിൽ ആരോ വന്ന് മുട്ടി. താൻ അപ്പോൾ തന്നെ റിസപ്ഷൻ വിളിച്ചു കാര്യം പറഞ്ഞു അവരത് കൈകാര്യം ചെയ്തു. പിന്നീട് ഉണ്ടായിട്ടില്ല ഇക്കാര്യങ്ങളൊക്കെ ഇത്രയേ ഉള്ളൂ ഇങ്ങനെ ഡീൽ ചെയ്യേണ്ട കാര്യങ്ങളാണ്അവിടെ തീർന്ന ആണ് ഈ പ്രശ്നം അവിടെ തീരേണ്ടതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം എന്ന് ദേവി അജിത്ത് പറയുന്നു.
ഈ പറയുന്ന പോലെ സിനിമ മേഖലയിൽ ഒന്നും അങ്ങനെയൊന്നും ആരെയും ചൂഷണം ചെയ്യാൻ പറ്റത്തില്ല എന്നുള്ള രീതിയിലാണ് ദേവി അജിത് പറയുന്നത്. അങ്ങനെ ആരും വാതിൽ ചവിട്ടി പൊളിച്ചു വന്നെന്നും ആരെയും ഉപദ്രവിക്കില്ല എന്നും പറയുന്നു.ആരെയും ആരും അങ്ങനെ റൂമിൽ കയറി റേപ്പ് ഒന്നും ചെയ്യില്ല അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കത്തില്ല ഒന്നും സംഭവിച്ചിട്ടുമില്ല എന്നും ദേവി അജിത് പറയുന്നു. അത്രയും ആൾക്കാർ ഉള്ള ഒരു സിനിമ മേഖലയാണ് ഇത്. തൊട്ടടുത്ത മുറികളിൽ ആയാലും മറ്റ് ആർട്ടിസ്റ്റുകളും ഒക്കെ ഉണ്ട് എന്നും താരം പറയുന്നു.
ആണുങ്ങളായാലും പെണ്ണുങ്ങൾ ആയാലും എന്തിനാണ് ഇത്തരത്തിൽ കഴമ്പില്ലാത്ത കാര്യങ്ങൾ പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്ന് താരം പറയുന്നു. കൂടെ കിടന്നില്ലെങ്കിൽ വേഷം തരില്ല എന്ന ഒരാൾ പറഞ്ഞാൽ വേണ്ടെന്നു വയ്ക്കുക അതാണ് ഉള്ള ഒരു ഓപ്ഷൻ എന്നാണ് ദേവി അജിത്തിന്റെ പക്ഷം. എല്ലാരും ഈ ലോകത്ത് നല്ല കുട്ടികളാണ് എന്ന് പറഞ്ഞാൽ നടക്കുമോ. എല്ലാവർക്കും അവരുടേതായ വീക്നെസ് ഉണ്ടാവും. ചിലർ അങ്ങനെ ചോദിച്ചെന്നിരിക്കും അങ്ങനെ എന്തെങ്കിലും ചോദിച്ചാൽ നമുക്ക് താല്പര്യമില്ലെങ്കിൽ വേണ്ട അങ്ങനെ പറയണം. പിന്നെ എന്തിനാണ് വീണ്ടും അതിൻറെ പുറകെ പോകുന്നത്നമുക്ക് താല്പര്യമില്ലാത്ത ഒരു കാര്യം ചെയ്യണ്ട പിന്നീട് കുറെ വർഷങ്ങൾ ശേഷം അവരത് ചെയ്തുഎന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് ദേവി പറയുന്നു
പിന്നെ മറയില്ല ബാത്റൂം പോകാൻ പറ്റുന്നില്ല അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും തനിക്ക് തോന്നിയിട്ടില്ല എന്നും ഇത്രയും വർഷമായിട്ട് താൻ അഭിനയിക്കുന്നു. പണ്ടൊക്കെ കാരാവാനും ഒന്നുമില്ലാത്ത ഒരു സാഹചര്യമായിരുന്നു. അതുകൂടാതെ ഈ ഒരു സിനിമ മേഖല തിരഞ്ഞെടുക്കേണ്ടവർ ആലോചിക്കേണ്ടത്ഇത് വളരെ കഷ്ടപ്പാടുള്ള ഒരു പ്രൊഫഷനാണ് എന്നാണ്അങ്ങനെ വളരെ എളുപ്പമൊന്നും നമുക്ക് ഇതിൽ നിൽക്കാൻ പറ്റില്ല. മമ്മൂട്ടിയും മോഹൻലാലും ഒക്കെ വളരെയധികം കഷ്ടപ്പെട്ടാണ് ഇവിടെ നിലനിന്നിട്ടുള്ളത്. ഒരു കാട്ടിൽ ഷൂട്ടിംഗ് ഉണ്ടാകുമ്പോൾ നമുക്ക് അവിടെ പോയി ബാത്റൂം വേണമെന്ന് പറയാൻ പറ്റത്തില്ല ചിലപ്പോൾ അവിടെയുള്ള മരത്തിൻറെ മറവിലൊക്കെ പോയി ചിലപ്പോൾ നമ്മൾക്ക് കാര്യം സാധിക്കേണ്ടിവരും. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഇത് വേണമെന്നൊക്കെ നമുക്ക് ശാഠ്യം പിടിക്കാൻ പറ്റില്ല.
നമ്മൾ പലയിടങ്ങളിലും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും. അത് പ്രൊഫഷന്റെ ഒരു പ്രത്യേകതയാണ്. ചില സാഹചര്യങ്ങൾ തുണിമറച്ചു വെച്ചിട്ട് നമുക്ക് ഡ്രസ്സ് മാറ്റേണ്ടിവരും. താനൊക്കെ പല സിനിമയിലും അങ്ങനെ ചെയ്തിട്ടുണ്ട് . അവിടെ നിന്ന് ആരും തുണി മാറ്റിയിട്ട് എത്തിനോക്കിയ താൻ കണ്ടിട്ടില്ലെന്നും ദേവി അജിത് പറയുന്നു.
ജൂനിയർ ആർട്ടിസ്റ്റ്കളോട് ചെറിയ വേർതിരിവുകൾ ഒക്കെ കാണിക്കുന്നു എന്ന് പറയുന്നത് സത്യമാണ്. വെളിപ്പെടുത്തലുകൾ നടത്തിയ പലരും ജൂനിയർ ആർട്ടിസ്റ്റുകൾ ആണ്തനിക്ക് 25 വർഷത്തിനിടയിൽ ഇങ്ങനെയുള്ള അനുഭവങ്ങൾ ഒന്നുമില്ല. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പോലും താൻ ബാത്റൂമിൽ നിന്നും മാറിയിരുന്ന് കൊടുത്തിട്ടുണ്ട് അവരവിടെ പോയി ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തിട്ട് പോകുന്നത് കാണാം. അതുകൊണ്ടുതന്നെ ഇവർ ഇപ്പോൾ എന്തിനാണ് ഈ പറയുന്നത് എന്ന് തനിക്കറിയില്ലെന്ന് ദേവി അജിത് പറയുന്നു.
‘പക്ഷേ ഞാൻ ഈ പറഞ്ഞവർക്ക് എതിരല്ല എന്നും അവരവരുടെ ഫ്രസ്‌ട്രേഷന് ശേഷം പറഞ്ഞതായിരിക്കാം എന്നും ദേവി അജിത് പറയുന്നു. പക്ഷേ അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അപ്പോഴാണ് പറയേണ്ടത്. അങ്ങനെ പറയാതിരിക്കുന്നെങ്കിൽ അപ്പോൾ അത് അവരുടെ കൂടെ ആവശ്യമായിരുന്നില്ലേ എന്നും താരം ചോദിക്കുന്നു. ഇപ്പോൾ ഒരു സിനിമയിൽ ഒരു വേഷം വേണമെന്ന് വലിയ ആഗ്രഹമുണ്ടാകുകയും അതിൻറെ നിർമാതാവ് സംവിധായകനും ബെഡ് ഷെയർ ചെയ്താൽ തരാമെന്നു പറയുന്നു എന്നിരിക്കട്ടെ . അവരുടെ കൂടെ പോയി ബെഡ് ഷെയർ ചെയ്യും അതിനു ശേഷം അത് കിട്ടത്തില്ല എങ്കിൽ മിണ്ടാതിരിക്കുകയാണ് വേണ്ടത്. കാരണം നമ്മൾ താല്പര്യപ്പെട്ടാണ് പോയിരിക്കുന്നത് പിന്നീട് അത് ബുദ്ധിമുട്ടായെങ്കിൽ ഈ മേഖലയിൽ നിന്നും പുറകോട്ട് പോകുന്നതായിരിക്കും നല്ലത്. കാരണം അല്ലെങ്കിൽ ഈ മേഖല ഇങ്ങനെയാണെന്ന് മനസ്സിലാക്കുക. പിന്നെ കുറെ വർഷം കഴിഞ്ഞപ്പോൾ അയാൾ വലിയ ആളാവുകയും ഞാൻ ഒന്നും ആയില്ലല്ലോ എന്ന് കരുതി ഈ പല്ലിട കുത്തി നാറ്റിക്കുന്ന രീതിയിൽ ഇങ്ങനെ കാര്യങ്ങൾ തുറന്നു പറയുന്നത് ശരിയല്ല എന്നും ദേവി അജിത് പറയുന്നു.
ഒന്നുകിൽ മിണ്ടാതിരിക്കുക അല്ലെങ്കിൽ അപ്പോൾ തന്നെ അത് റിപ്പോർട്ട് ചെയ്യുക. വർഷങ്ങൾക്കുശേഷം ഇത് പറയുമ്പോൾ നമ്മൾ തന്നെയല്ലേ നാറുന്നതെന്ന് ചുറ്റുമുള്ള ആൾക്കാർ വിചാരിക്കുന്ന അപ്പോൾ അവൾ കുറെ കിടന്നു കൊടുത്തിട്ടുണ്ടാകും എന്നല്ലേ എന്നും ദേവി അജിത് പറയുന്നു. തനിക്ക് ഇത്തരം അനുഭവം വന്നാൽ ആ നിമിഷം വിളിച്ചു പോലീസിൽ പറയുന്ന ആൾ ആണ് എന്നും ദേവി അജിത് പറയുന്നു.