മലയാള സിനിമയിലെ പുതുമുഖങ്ങളിൽ ചുവപ്പുനൂലണിഞ്ഞ വേഷങ്ങളിലൂടെ തിളച്ചു നിൽക്കുന്ന താരമാണ് ദർശന രാജേന്ദ്രൻ.വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം ആണ് ദര്‍ശനയെ മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയാക്കിയത്. തന്റെ അഭിനയപാടവത്തിനൊപ്പം തുറന്നുസംസാരിക്കാനുള്ള ധൈര്യവും നടിയെ ശ്രദ്ധേയയാക്കുന്നു. 2021-ൽ പുറത്തിറങ്ങിയ ‘ആണും പെണ്ണും’ എന്ന ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും നടി നടത്തിയ തുറന്നുപറച്ചിൽ മലയാള സിനിമയിൽ ചർച്ചയായി മാറി.
“ആണും പെണ്ണും” എന്ന ചിത്രത്തിലെ കാടിനുള്ളിലെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനെക്കുറിച്ച് യാതൊരു മടിയും കൂടാതെയാണ് ദർശന സമ്മതിച്ചത്. “കഥ എന്നെ ആകർഷിച്ചു. എങ്ങനെയായിരിക്കും ഷൂട്ട് ചെയ്യുക എന്ന് ഞാൻ ചിന്തിച്ചില്ല. സംവിധായകനോടും തിരക്കഥാകൃത്തോടും ചോദിച്ചില്ല. ഷൂട്ടിംഗ് പ്ലാനിനെ കുറിച്ചും ചർച്ച ചെയ്തില്ല. അത് ഒരു കോളേജ് സീൻ പോലെയാണ് ഞാൻ കണ്ടത്. അഭിനയം മാത്രമാണ് പ്രധാനം, മറ്റൊന്നുമല്ല. അതുകൊണ്ട് ആ സ്പേസിൽ എനിക്ക് വളരെ സുഖമായിരുന്നു. തുറന്ന് പറഞ്ഞാല്‍ അത് എനിക്ക് വളരെ സ്വാതന്ത്ര്യം തന്നു. ഇതൊന്നും ടെന്‍ഷനായി തോന്നാത്ത മലയാളം സിനിമയിലെ ഒരു പെണ്‍കുട്ടിയാണ് ഞാന്‍ എന്ന് അന്ന് ഞാൻ അഭിമാനം കൊണ്ടു,” ദർശന പറയുന്നു.
ശരീരത്തെ അഭിനയത്തിന്റെ ഉപകരണമായി കാണാൻ പഠിപ്പിച്ചത് തിയേറ്റർ അനുഭവങ്ങളാണെന്ന് നടി വ്യക്തമാക്കുന്നു. “തിയേറ്റർ എന്നെ എല്ലാ രീതിയിലും മോള്‍ഡ് ചെയ്തിട്ടുണ്ട്. ഞാന്‍ ഇന്ന് എന്താണോ അത് തിയേറ്ററില്‍ നിന്ന് കണ്ടുപഠിച്ചതാണ്. ശരീരത്തേയും മനസിനേയും ശബ്ദത്തേയും അഭിനയത്തിന്റെ ടൂളായി കണ്ട് തുടങ്ങിയത് തിയേറ്ററില്‍ അഭിനയിച്ചതിന് ശേഷമാണ്. വസ്ത്രം മാറാനും ഒരുങ്ങാനും പ്രത്യേക സ്ഥലമില്ലാത്ത, സ്റ്റേജില്‍ തന്നെ വസ്ത്രം മാറേണ്ടി വരുന്ന അവസ്ഥകളിലൂടെ കടന്നുപോയതുകൊണ്ട് ഇതൊന്നും വലിയ കാര്യമായി തോന്നാറില്ല,” നടി കൂട്ടിച്ചേർത്തു.
ദർശനയുടെ ഈ പ്രസ്താവന പ്രകടന കലയുടെ അതിരുകളെ നവീകരിക്കുന്ന തരത്തിലാണ് വിലയിരുത്തപ്പെടുന്നത്. ഇന്റിമേറ്റ് രംഗങ്ങളെ ഒരു നടിയുടെ കഴിവിന്റെ തെളിവായി കാണേണ്ടതില്ലെന്നും കഥയുടെ ആവശ്യത്തിനനുസരിച്ച്, നടിയുടെ സമ്മതപത്രത്തോടെ ചെയ്യുന്ന പ്രകടനങ്ങളെ മിക്കപ്പോഴും തെറ്റായ കണ്ണുകളോടെ സമൂഹം കാണുന്നു എന്നാല്‍ ദര്‍ശന തന്റെ അഭിമുഖത്തില്‍ പറഞ്ഞ പോലെ കലയുടെ ഒരു ടൂള്‍ തന്നെയാണ് തന്റെ ശരീരം അത്തരം രംഗങ്ങള്‍ മികവോടെ ചെയ്യുന്നത് ഒരു നടിയുടെ കഴിവ് തന്നെയാണ് എന്നുറക്കെ പ്രഖ്യാപിക്കാന്‍ അവള്‍ സദൈര്യം മുന്നോട്ട് വന്നിരിക്കുന്നു.
നാടകത്തിന്റെ വേരുകൾ: അഭിനയത്തിനോടുള്ള ദർശനയുടെ തീപ്പൊരി പൊട്ടിവിടർന്നത് നാടകത്തിന്റെ വേദിയിലാണ്. ഓരോ അഭിനയത്തിലും തിളച്ചുവരുന്ന ഭാവപ്രകടനങ്ങളില്‍ നാടകാനുഭവത്തിന്റെ പ്രഭ കാണാം. വികാരങ്ങൾ സ്വാഭാവികതയോടെ പ്രകടമാക്കുന്ന അവളുടെ കഥാപാത്രങ്ങൾ കാണികളെ കയ്യിലെടുക്കും. നാടകത്തിന്റെ കർശനമായ ശിക്ഷണവും സാഹചര്യങ്ങളോട് ഇഴുകിചെരാനുള്ള കഴിവും ദർശനയുടെ പ്രതിഭ വളർത്തിയെടുക്കാനും ഓരോ കഥാപാത്രത്തെയും സമർപ്പണത്തോടെ സമീപിക്കാനും സഹായിച്ചു.