ഹിസ് ഹൈനെസ് അബ്ദുള്ളയിൽ തനിക്കായി വച്ചിരുന്ന വേഷമാണ് അവൻ തട്ടിയെടുത്തത്.തിലകൻ പറഞ്ഞ ആ ആരോപണത്തിന് മറുപടിയായി നെടുമുടി വേണു പറഞ്ഞതിങ്ങനെ

265

മലയാള സിനിമയുടെ വേറിട്ട ശബ്ദവും വേറിട്ട മുഖവുമാണ് നടൻ തിലകൻ .സ്വന്തം അഭിപ്രായങ്ങൾ ആരുടേയും മുഖത്തുനോക്കി പറയാൻ മടിയില്ലാത്ത വ്യക്തിയുമാണ് അദ്ദേഹം. സിനിമയിൽ നിന്നുണ്ടായ വിലക്കുകളും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും ഏറെക്കാലം ചർച്ച ചെയ്യേണ്ടി വന്ന വിഷയങ്ങളാണ്.തന്റെ അഭിപ്രായങ്ങൾ ഒരു സംഘടനയുടെ ചട്ടക്കൂട്ടിലോ വ്യക്തിബന്ധങ്ങളുടേ പേരിലെ അദ്ദേഹം തളച്ചിടാറില്ല.

മുഖം നോക്കാതെ പെരുമാറുന്ന ഒരു പട്ടാളക്കാരനും സർവ്വോപരി പാട്ടുകാരനും ആയ അദ്ദേഹത്തിന് അഭിനയം ജീവിതത്തിലേക്ക് പകർത്താൻ അറിവില്ലായിരുന്നു.മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ളവർ അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് അതീതരായിരുന്നില്ല.അഹങ്കാരിയെന്നും നിഷേധിയെന്നുമുള്ള വാക്കുകളെ അലങ്കാരമായി കൊണ്ട് നടന്നിരുന്ന അഭിനയ പ്രതിഭ മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ലെന്ന് നിസ്സംശയം പറയാം.

ADVERTISEMENTS

ഒരിക്കൽ നെടുമുടി വേണുവിനെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണമാണ് ഈ വാർത്തയ്ക്കു ആധാരം.നെടുമുടി വേണുവും മോഹൻലാലും അരങ്ങു തകർത്ത സൂപ്പര്ഹിറ് മൂവി ആയിരുന്നല്ലോ ഹിസ് ഹൈനെസ് അബ്ദുല്ല.അതിൽ വേണുച്ചേട്ടന്റെ കഥാപാത്രമായ ഉദയ വർമ്മ തമ്പുരാനായി താനായിരുന്നു വരേണ്ടതെന്നും അത് വേണു തട്ടി എടുത്തതാണെന്നും തിലകൻ അഭിപ്രായപ്പെട്ടു.

READ NOW  തന്റെ സിനിമയിൽ തിരുത്തലുകൾ വരുത്താൻ ശ്രമിച്ച മമ്മൂട്ടിയെ അനുസരണ പഠിപ്പിക്കാൻ അന്ന് സംവിധായകൻ കെ ജി ജോർജ് പറഞ്ഞ വാക്കുകൾ മമ്മൂട്ടിയുടെ പ്രതികരണം - സംഭവം ഇങ്ങനെ

അതിന്റെ സത്യാവസ്ഥ എന്തെന്ന് വേണുച്ചേട്ടൻ തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ….
“അത് വെറും അനാവശ്യമായ ആരോപണമാണ്.ഏതു കുഞ്ഞുങ്ങൾക്ക് പോലും അത് മനസ്സിലാകും .അനാരോഗ്യവും അവസരങ്ങൾ കുറയുന്നതും അമിതമായ മുൻശുണ്ഠിയും ദേഷ്യവും എല്ലാം ഇതിനു കാരണമാണ്.അദ്ദേഹം എപ്പോളും ഒരു സാങ്കൽപ്പിക ശത്രുവിനെ കണ്ട് എല്ലാവരും തന്നെ ആക്രമിക്കാൻ വരുന്നതായി തോന്നുന്നുണ്ടാകാം.
മാത്രമല്ല സിനിമ മേഖലയിലുള്ളവർ തന്നെ ചുമ്മാ പറയുന്ന കാര്യങ്ങൾ പോലും അദ്ദേഹം സീരിയസ് ആയി എടുക്കാറുണ്ട്.ജഗതിയൊക്കെ ഈ കേറ്റി കൊടുക്കലിന്റെ ആൾക്കാരാണ് എന്നാണ് അദ്ദേഹം പറഞ്ഞ മറുപടി.

ADVERTISEMENTS