എന്റെ ജീവിതം എന്നത് വലിയൊരു ദുരന്തം തന്നെയായിരുന്നു. ഞാൻ ഓർമ്മ വച്ചത് പോലും അമ്മ മറ്റുള്ളവരുടെ വീട്ടിൽ പാത്രം കഴുകുന്നത് കണ്ടിട്ടാണ്, മായ

1213

ഹാസ്യ പരിപാടികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് മായ കൃഷ്ണ. മഴവിൽ മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ കോമഡി പരിപാടികളിലൂടെ ആയിരുന്നു അഭിനയരംഗത്തേക്ക് താരം എത്തിയത്. ഇപ്പോൾ പരമ്പരകളിലും സിനിമകളിലും സ്റ്റേജ് ഷോകളിലും ഒക്കെയായി മായ തന്റെ കരിയർ കൂടുതൽ മുകളിലേക്ക് കൊണ്ടുവരികയാണ്. ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിൽ ബാഗ്രൗണ്ട് ഡാൻസ് കളിച്ചുകൊണ്ടാണ് ഈ രംഗത്തേക്ക് വരുന്നത് എന്ന് ഓർമ്മിക്കുകയാണ് ഇപ്പോൾ മായ. അടുത്ത സമയത്ത് സീരിയൽ താരം സരിത ബാലകൃഷ്ണന്റെ യൂട്യൂബ് ചാനലിന് മായ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്..

ADVERTISEMENTS
   

താനൊരു ക്ലാസിക്കൽ ഡാൻസർ ആയിരുന്നു എന്നും സ്റ്റേജ് ഷോസിന് വേണ്ടി സിനിമാറ്റിക് ഡാൻസ് പഠിക്കാൻ ആലപ്പുഴയിൽ പോയി എന്നുമൊക്കെ മായ ഈ ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്.. ആ സമയത്താണ് മഴവിൽ മനോരമയിലേക്ക് എത്തുന്നത്. അവിടെയാണ് കോമഡി ആദ്യമായി തുടങ്ങുന്നത്. എന്നാൽ സ്കിറ്റിൽ എത്തിയ സമയത്ത് തനിക്ക് നല്ല ഹൈറ്റും വെയിറ്റും ഒക്കെ ഉണ്ടായിരുന്നു. മാത്രമല്ല ഇത്തിരി കളറും കുറവായിരുന്നു. അതുകൊണ്ടു തന്നെ അഭിനയിക്കുമെങ്കിലും പലർക്കും സ്കിറ്റിൽ തന്നെ നിർത്താൻ ബുദ്ധിമുട്ടായിരുന്നു. താൻ അതൊന്നും സീരിയസ് ആയിട്ട് എടുത്തിട്ടില്ല. കാരണം താൻ ആയിരുന്നു അവരുടെ സ്ഥാനത്ത് എങ്കിലും കാണാൻ കൊള്ളാവുന്ന വരെ മാത്രമേ ആ ഒരു സ്കിറ്റ് ചേർക്കുകയുള്ളൂ. അതുകൊണ്ടുതന്നെ വിഷമം ഉണ്ടാക്കിയിട്ടില്ല.

നസീർ സംക്രാന്തിയാണ് ആദ്യമായിട്ട് ഒരു ലൈവിൽ എനിക്ക് അവസരം തരുന്നത്.. എന്റെ ജീവിതം എന്നത് വലിയൊരു ദുരന്തം തന്നെയായിരുന്നു. ഞാൻ ഓർമ്മ വച്ചത് പോലും അമ്മ മറ്റുള്ളവരുടെ വീട്ടിൽ പാത്രം കഴുകുന്നത് കണ്ടിട്ടാണ്.. കിടക്കാൻ സ്ഥലമില്ല വാടക കൊടുക്കാൻ മാർഗ്ഗമില്ല അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ. എന്റെ വസ്ത്രങ്ങളൊക്കെ വെച്ചിരുന്നത് ഒരു ചാക്കിൽ ആയിരുന്നു.. ആ വസ്ത്രങ്ങൾ വയ്ക്കാനുള്ള ഒരു പെട്ടി പോലും ഉണ്ടായിരുന്നില്ല. അതും സ്വന്തമായിട്ട് വാങ്ങിയ വസ്ത്രങ്ങൾ അല്ല. അമ്മ ജോലി ചെയ്യുന്ന വീട്ടിലെ കുട്ടികൾ ഇട്ട വസ്ത്രങ്ങളാണ് ഞാൻ ഇടാറുണ്ടായിരുന്നത്. ഞാൻ സ്കൂളിൽ സ്കോട്ടിന് ഒക്കെ പോകുന്ന സമയത്ത് നടി രചന നാരായണൻകുട്ടിയുടെ യൂണിഫോമാണ് ഉപയോഗിച്ചിരുന്നത്. അന്ന് അത് രചന ചേച്ചിക്ക് അറിയില്ലായിരുന്നു പിന്നീട് ഒരിക്കൽ ഞാൻ ചേച്ചിയോട് അക്കാര്യം പറഞ്ഞു അപ്പോൾ ചേച്ചിക്ക് ഭയങ്കര സങ്കടമായി.

ഇപ്പോൾ സൂര്യ ടിവിയിൽ കനൽപൂവ് എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. ഒരു അമ്മ വേഷമാണ് ചെയ്യുന്നത്. കോമഡി റോൾ അല്ല ചെയ്യുന്നത്. കുറച്ചു നെഗറ്റീവ് ടച്ചുള്ള വേഷമാണ് എന്നും മായ പറയുന്നുണ്ട്. അതോടൊപ്പം സീമ ജി നായർ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാൽക്കരിച്ചു എന്നും ജീവിതത്തിൽ ഒരിക്കലും സ്വന്തമായി ഒരു വീട് വയ്ക്കാൻ സാധിക്കും എന്ന് പ്രതീക്ഷിച്ചതല്ല എന്നുമൊക്കെ ഓർമിക്കുന്നുണ്ട് മായ.

ADVERTISEMENTS