മലയാളത്തിലെ ആ സമയത്ത് യുവ താരനിരകളെ ഒരുമിപ്പിച്ചുകൊണ്ട് സംവിധായകൻ ലാൽ ജോസ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ക്ലാസ്മേറ്റ്. 2006ലാണ് സിനിമ റിലീസ് ആകുന്നത്. കാവ്യയും പ്രിത്വിരാജ് ഇന്ദ്രജിത്തും ജയസൂര്യയും നരെനും ഒക്കെയായി വലിയ ഒരു താരനിരയായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്. ഓരോ മലയാളികളും തങ്ങളുടെ കോളേജ് കാലത്തെ നിരവധി അനുഭവങ്ങൾ ഓർമ്മയിലേക്ക് വീണ്ടും കൊണ്ടുവന്ന അതിമനോഹരമായ ഒരു റൊമാൻറിക് കോമഡി ചിത്രമായിരുന്നു ക്ലാസ്മേറ്റ്.ആ കാലയളവിൽ വമ്പൻ വിജയമായി ക്യാമ്പസുകൾ ഏറ്റെടുത്ത സിനിമയായിരുന്നു ക്ലാസ്മേറ്റ്. ഇന്നും ആ ചിത്രത്തിന് ആരാധകർ ഏറെയാണ്. ചിത്രത്തിലെ ഓരോ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയി മാറുയിരുന്നു. തെല്ലു ഒരു നൊമ്പരത്തോടെ മാത്രമേ ഏവർക്കും ആ ചിത്രം ഓർക്കാൻ സാധിക്കത്തുമുള്ളു. അതിനു കാരണം നരേൻ അഭിനയിച്ച മുരളിയുടെ വേഷം ആയിരുന്നു.
ക്ലാസ്മേറ്റിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിച്ചത് രാധിക എന്ന് ആ സമയത്തെ പുതുമുഖ നടിയായിരുന്നു . ഇപ്പോൾ സംവിധായകൻ ലാൽ ജോസ് ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ഈ ചിത്രത്തിൽ നായികയാവാൻ തിരഞ്ഞെടുത്ത കാവ്യ മാധവൻ പക്ഷേ ആദ്യ സീൻ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് അതിൽനിന്ന് പിന്മാറണം ആവശ്യപ്പെട്ടുകൊണ്ട് കരഞ്ഞ സംഭവം എടുത്തു പറയുകയാണ്. ക്ലാസ്സ്മേറ്റിൽ അഭിനയിക്കാൻ കാവ്യാ താൽപര്യം കാണിക്കാത്തതിന്റെ പിന്നിൽ ഒരു കാരണമുണ്ട് അതാണ് ലാൽ ജോസ് പങ്കുവെക്കുന്നത്.
ആദ്യ സീൻ ഷൂട്ട് ചെയ്യാൻ എല്ലാവരും തയ്യാറായി നിൽക്കുകയാണ് പക്ഷേ കാവ്യ മാത്രം എത്തുന്നില്ല. കുറേ നേരമായിട്ടും കാവ്യ എത്താതായപ്പോൾ തനിക്ക് ദേഷ്യം വന്നു തുടങ്ങി. എന്താണ് കാവ്യ വരാത്തത് വരാൻ പറ എല്ലാരും വന്നല്ലോ എന്ന് താൻ പറഞ്ഞതെന്ന് ലാൽ ജോസ് പറയുന്നു. അപ്പോഴാണ് ഒരാൾ വന്നു പറഞ്ഞത് കാവ്യ വരില്ല എന്ന് കാവ്യ പറഞ്ഞു എന്ന്. അതെന്താണ് കാരണം എന്നറിയാനായി നേരിട്ട് കാണാൻ പോയി. അപ്പോൾ കാവ്യ മാധവൻ വളരെയധികം സങ്കടപ്പെട്ട് കണ്ണിൽ നിന്നും വെള്ളം ഒക്കെ വന്നു വിഷമിച്ച അവിടെ ഇരിക്കുകയാണ് . താൻ കാവ്യയോട് കാരണം തിരക്കി. അപ്പോൾ കാവ്യ പറയുന്നത് ഞാനല്ല ഈ ചിത്രത്തിലെ നായിക അത് റസിയയാണ് അല്ലാതെ തനിക്ക് പറഞ്ഞു വച്ച താര അല്ല ഇതിലെ നായിക തനിക്ക് റസിയ യുടെ ആ ക്യാരക്ടർ തരാമെങ്കിൽ ചെയ്യാം അല്ലാതെ ഈ വേഷം താൻ ചെയ്യില്ല എന്നാണ് കാവ്യ പറയുന്നത്.
റസിയയുടെ വേഷം ചെയ്യാം എന്ന് പറഞ്ഞ കാവ്യയുടെ അന്ന് താൻ പറഞ്ഞത് ഒരു കാരണവശാലുംആ റോൾ ചെയ്യാൻ പറ്റത്തില്ല കാരണം കാവ്യയെ പോലെ എസ്റ്റാബ്ലിഷ് ആയിട്ടുള്ള ഒരു മുൻനിര നടിആ വേഷം ചെയ്യുമ്പോൾ പ്രേക്ഷകർ ഉറപ്പിക്കും ഈ ക്യാരക്ടർ ഇതിൽ വളരെ പ്രധാനപ്പെട്ട എന്തോ ഒരു വേഷം ആണ് എന്ന്. എന്തോ ഒരു പ്രധാന സംഗതി ഈ കഥാപാത്രത്തെ കാത്തിരിപ്പുണ്ട് എന്ന്. അത് ചിത്രത്തിൻറെ സസ്പെൻസിനെ തന്നെ പൂർണമായി ബാധിക്കും. കാരണം വളരെ സൈലൻറ് ആയ ഒരു കഥാപാത്രമായിട്ടാണ് റസിയ ആദ്യത്തെ പകുതിയോളം ചിത്രത്തിൽ കാണിക്കുന്നത്. ആസ്ഥാനത്ത് കാവ്യ മാധവൻ വന്നു കഴിഞ്ഞാൽ പ്രേക്ഷകർ ആ കഥാപാത്രത്തെ വളരെ നിസ്സാരമായി കാണുകയില്ല.
രാധിക ആ കഥാപാത്രം ചെയ്യുമ്പോൾ തീർച്ചയായും ഒരു പുതുമുഖം ആയതുകൊണ്ട് തന്നെ ഒരു സൈഡ് റോൾ എന്ന രീതിയിലാണ് ഏവരും ആ കഥാപാത്രത്തെ ചിത്രത്തിൻറെ പകുതി വരെയും കാണുന്നത്. പിന്നീടാണ് ആ കഥാപാത്രത്തിന് വലിയ ഒരു പ്രാധാന്യം ആ കഥയിലുണ്ട് എന്ന് മനസ്സിലാക്കുന്നത്. പിന്നെ കാവ്യ മാധവന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കാവ്യയും പൃഥ്വിരാജും തന്നെയാണ് ചിത്രത്തിലെ നായികയും നായകനും അത് കാവ്യ മനസ്സിലാക്കണമെന്ന് അവർക്കാണ് കൂടുതൽ റോളുകൾ ഉള്ളതെന്നും കഥയ്ക്ക് ഈ രീതി തന്നെയാണ് ആവശ്യം എന്നും പറഞ്ഞ് കാവ്യയെ മനസ്സിലാക്കുകയായിരുന്നു എന്ന് ലാൽ ജോസ് പറയുന്നു. അങ്ങനെയാണ് പിന്നെ കാവ്യ താരയാകാൻ സമ്മതിക്കുന്നത്.