മക്കൾക്ക് വേണ്ടി ഒന്നിച്ചു ജീവിച്ചാലോ എന്ന് മുകേഷ് വീണ്ടും സരിതയോട് ചോദിച്ചു – ചെയ്യാർ ബാലുവിന്റെ വെളിപ്പെടുത്തൽ

409

ഒരുപക്ഷേ ഒരുകാലത്ത് നടൻ മുകേഷിനെക്കാൾ പേരും പ്രശസ്തിയും കൊണ്ട് നിറഞ്ഞുനിന്ന ഒരു നായികയായിരുന്നു അദ്ദേഹത്തിന്റെ മുൻ ഭാര്യ സരിത. മലയാളം, തമിഴ്. തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി ഏകദേശം 500 ഓളം ചിത്രങ്ങളിൽ സരിത അഭിനയിച്ചിട്ടുണ്ട് എന്നുള്ളതു അതിന് ഏറ്റവും വലിയ തെളിവാണ്. മലയാളത്തിലെ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നടി. മലയാളത്തിൽ സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ച പ്രതിഭാധനയായ അഭിനയത്രി. എന്നാൽ ജീവിതത്തിൽ അടിക്കടി ഉണ്ടായ ദുരന്തങ്ങൾ അവരെ തളർത്തുകയും സിനിമയിൽ നിന്നും പൂർണമായും അകലാൻ കാരണം ആക്കുകയും ചെയ്തതായി നിരവധി റിപ്പോർട്ട് പറയുന്നത്. ഇപ്പോൾ വൈറലാകുന്നത് സരിതയുടെ ജീവിതത്തെക്കുറിച്ച് ചില വിവരങ്ങൾ പ്രശസ്ത തമിഴ് മാധ്യമ പ്രവർത്തകൻ ചെയ്യർ ബാലു തുറന്നു സംസാരിച്ചിരുന്നു.

കരിയറിൽ വലിയ വിജയങ്ങൾ കണ്ട് നടിയായിരുന്നു സരിത. മലയാള തമിഴ് കന്നട തെലുങ്ക് ചിത്രങ്ങളിലും സരിത അഭിനയിച്ചു പ്രതിഭ തെളിയിച്ചിട്ടുണ്ട് . പതിനാറാം വയസ്സിലായിരുന്നു സരിതയുടെ ആദ്യ വിവാഹം ഒരുപാട് പ്രായമുള്ള ഒരാളെയായിരുന്നു വിവാഹം ചെയ്തിരുന്നത്. വെറും ആറുമാസം മാത്രം ദാമ്പത്യത്തിനുശേഷം ആ ബന്ധം വേർപിരിഞ്ഞു . പിന്നീട് താരം സിനിമയിൽ സജീവമാകാൻ തുടങ്ങി

ADVERTISEMENTS
   

അങ്ങനെയാണ് നടൻ മുകേഷ് പരിചയപ്പെടുന്നത്, പ്രണയത്തിലാവുന്നത് പിന്നീട് വിവാഹം കഴിക്കുന്നത്. വിവാഹം കഴിച്ചു കേരളത്തിലേക്ക് പറിച്ചു നടപ്പെട്ട അവർക്ക് ശ്രാവൺ, തേജസ് എന്നെ പേരിൽ രണ്ടു ആൺമക്കളും ജനിച്ചിരുന്നു. എന്നാൽ അവരുടെ കുടുംബ ജീവിതം അത്ര സന്തുഷ്ടമായിരുന്നില്ല. മക്കൾക്ക് കുടുംബത്തിനും വേണ്ടി സിനിമ നിർത്തി മുഴുവൻ സമയം വീട്ടമ്മയായി ഒതുങ്ങിയ സരിതക്ക് അത്ര നല്ലൊരു ദാമ്പത്യ ജീവിതം ആയിരുന്നില്ല ലഭിച്ചത്. പെട്ടെന്നൊരു ദിവസം സരിത ഡിവോഴ്സ് ആവശ്യപ്പെട്ട് മുന്നോട്ട് വരിക ആയിരുന്നു.

സരിത വിവാഹമോചന ആവശ്യപ്പെട്ടത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മുകേഷ് വിവാഹ മോചനത്തിന്റെ കാരണം പറഞ്ഞത് അദ്ദേഹത്തിന്റെ പേഴ്സണലായ സിനിമ ജീവിതത്തിൽ സരിത അനാവശ്യമായി ഇടപെടുന്നു എന്നായിരുന്നു. നിങ്ങൾ ആ നടിയുടെ കൂടെ അഭിനയിക്കരുത് ഇന്ന നടിയുടെ കൂടെ മാത്രമേ അഭിനയിക്കാവു തുടങ്ങിയ സരിതയുടെ ഡിമാൻഡുകൾ തനിക്ക് അംഗീകരിക്കാൻ പറ്റില്ല. സരിതയുടെയും മുകേഷിന്റെയും വിവാഹ മോചനാം ഒരു വലിയ വാർത്തയായിരുന്നു . എറണാകുളം കോടതിയിൽ എത്തിയപ്പോൾ സരിത ബോധം കെട്ടു വീണിരുന്നു അത് മുകേഷ് തന്നെ ഉപേക്ഷിച്ചു എന്ന് വിഷമത്തിൽ ബോധം കെട്ടു വീണു എന്ന രീതിയിലായിരുന്നു വാർത്തകൾ വന്നിരുന്നത് . പക്ഷേ സത്യത്തിൽ അത് അങ്ങനെ ആയിരുന്നില്ല . ചെയ്യാൻ ബാലു പറയുന്നു.

മുകേഷുമൊത്തുള്ള ജീവിതം അത്ര നല്ലതല്ല എന്ന് മനസ്സിലാക്കിയ സരിത മക്കളെയും കൂട്ടി ചെന്നൈയിലേക്ക് പോയത്. ചെന്നൈയിലെ അവരുടെ വീട്, ചെന്നൈയിൽ ഇപ്പോൾ പ്രശസ്തമായ ജാഫർ ഖാൻ പേട്ട എന്ന സ്ഥലത്തായിരുന്നു. ആ സമയത്ത് അത് വളരെ കാടുപിടിച്ച ഒരു ഏരിയ ആയിരുന്നു. അവിടെ ആരെങ്കിലും വീട് വെക്കുമോ എന്ന് ആൾക്കാർ ചോദിച്ച കാലത്തായിരുന്നു അവർ വീട് വച്ചത്.എന്നാൽ അതിനു ശേഷം ആ സ്ഥലം വളരെ മികച്ച രീതിയിൽ മാറാൻ തുടങ്ങി ഇന്നും ആ സ്ഥലം അറിയപ്പെടുന്നത് സരിതയുടെ പേരിലാണ് എന്ന് അദ്ദേഹം പറയുന്നു.

തന്റെ രണ്ടു ആൺമക്കളെ നല്ല രീതിയിൽ വളർത്തുക എന്നുള്ളത് മാത്രമുള്ളതായിരുന്നു പിന്നെയുള്ള സരിതയുടെ ജീവിതം, ചെയ്യാൻ ബാലു പറയുന്നു.രണ്ടു മക്കളെയും അവർ നല്ല രീതിയിൽ പഠിപ്പിച്ച നല്ല നിലയിൽ ആക്കി . ഒരാളെ ഡോക്ടർ ആക്കി . ഒരാൾ ന്യൂസിലാൻഡിൽ പഠിക്കുന്നു. ഒരു ഘട്ടത്തിൽ മക്കൾക്ക് വേണ്ടി ഇനിയുള്ള ജീവിതം ഒരുമിച്ചു ജീവിച്ചാലോ എന്ന് മുകേഷ് ചോദിച്ചിരുന്നു എന്ന് ചെയ്യാൻ ബാലു പറയുന്നു. എന്നാൽ സരിതയാണ് അതിന് വിസമ്മിച്ചത് എന്നതാണ് അദ്ദേഹം പറയുന്നത്.

സരിതയുടെ വിവാദ അഭിമുഖം

വിവാഹം കഴിച്ചത് തനിക്ക് ഒരാളുടെ കെയറിങ് വേണമെന്ന് വച്ചാണ് പക്ഷേ വിവാഹത്തിന് ശേഷം എല്ലാം മാറി മറിഞ്ഞു. താൻ മുകേഷിനെതിരെ ഡിവോഴ്സിനും ഡൊമെസ്റ്റിംഗ് വയലൻസിനും രണ്ടു കേസ് കൊടുത്തിരുന്നു എന്നാണ് മുൻപ് ഒരു അഭിമുഖത്തിൽ സരിത പറഞ്ഞിരുന്നത്. ഡൊമസ്റ്റിക് വയലന്സിന്റെ കേസ് പിന് വലിച്ചാൽ മ്യൂച്ചൽ ഡിവോഴ്സ് തരാം എന്ന് മുകേഷ് പറഞ്ഞ കേട്ടാണ് ആ കേസ് പിന് വലിച്ചത്. പക്ഷേ പിന്നീട് വര്ഷങ്ങളോളം മുകേഷ് കോടതിയിൽ വന്നില്ല എന്ന് സരിത പറയുന്നു. പിന്നെ മക്കൾ പറഞ്ഞതിനാൽ എന്തിനാണ് ഈ ഡിവോഴ്സ് ഒക്കെ എന്ന് പറഞ്ഞത് കൊണ്ട് താൻ ആ കേസ് പിന് വലിച്ചു പക്ഷേ 2011 ൽ തങ്ങളോട് ഒന്നും പറയാതെ മുകേഷ് വേറെ വിവാഹം കഴിച്ചു സരിത പറയുന്നു.

വിവാഹ ബന്ധം ഇരിക്കുമ്പോഴും മുകേഷിന് വേറെ അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നു. വീട്ടിലെ ജോലികാരിയുടെ മുന്നിൽ വച്ച് പോലും തന്നെ അമർദ്ദിക്കുമായിരുന്നു എന്നും സരിത അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അന്ന് ഇതെന്തേ പറയാഞ്ഞത്, കേസ് കൊടുക്കാഞ്ഞത് എന്ന ചോദ്യത്തിന് എന്റെ അമ്മായി അച്ഛന് ഞാൻ കൊടുത്ത വാക്കാണ് അത്. അദ്ദേഹത്തിന്റെ മരണം വരെ ഞാൻ അത് കാത്തു. അദ്ദേഹം പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്കറിയാം നീ എന്തൊക്കെയാണ് സഹിക്കുന്നത് എന്ന് എന്തിലൂടെയാണ് കടന്നു പോകുന്നത് എന്ന്. പക്ഷേ നീ സഹിക്കണം എന്റെ മകൻ മോശമാണ് എന്ന് എനിക്കറിയാം പക്ഷ ഇത് നീ മീഡിയയിൽ ഒന്നും പറയരുത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

എന്റെ അച്ഛന്റെ മരണ ശേഷം ഞാൻ അച്ഛനായി കണ്ട മനുഷ്യനാണ് അദ്ദേഹം. പക്ഷേ ഇപ്പോൾ പറയുന്നത് എന്റെ നിശബ്ദത തെറ്റിദ്ധരിക്കപ്പെടുന്ന എന്ന് ബോധ്യപ്പെട്ടപ്പോളാണ് പറയേണ്ടി വരുന്നത് എന്ന് സരിത അന്ന് ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു . മുകേഷും മേതിൽ ദേവികയും വിവാഹിതരായി എന്ന വാർത്തക്ക് ശേഷമാണു സരിത ഇങ്ങനെ ഒരു അഭിമുഖം നൽകിയത്. തനിക്ക് ഡിവോഴ്സ് തരാതേ എങ്ങനെ മുകേഷിന് മറ്റൊരു വിവാഹം കഴിക്കാൻ ആകുമെന്ന് സരിത ചോദിക്കുന്നു. ആദ്യമൊക്കെ ഇത്തരത്തിൽ ശാരീരികമായി ഉപദ്രവിക്കപ്പെടുന്നുണ്ടെന്നു ആരോടെങ്കിലും പറയുന്നത് പോലും തനിക്ക് വലിയ ഒരു അപമാനമായിരുന്നു എന്നും സരിത പറയുന്നു. മുകേഷിന്റെ വിവാഹ വാർത്ത മക്കൾ മീഡിയയിലൂടെയാണ്‌ അറിഞ്ഞത്. മൂത്ത മകൻ അത് വലിയ ഷോക്ക് ആയിരുന്നു എന്നും ആ സമയത്തു ഇളയ മകൻ ന്യൂസിലാൻഡിൽ ആയിരുന്നു എന്നും സരിത പറയുന്നു.

മുകേഷ് സരിതക്ക് ശേഷം മേതിൽ ദേവികയെ വിവാഹം കഴിച്ചു ഇംബിക്കിലും ആ ബന്ധവും വേർപിരിഞ്ഞിരുന്നു. ദേവിക തന്നെയാണ് അത് വ്യക്തമാക്കിയതും.

ADVERTISEMENTS