കയ്യിൽ തന്നെ ഒരുപാട് സ്ഥലങ്ങളിൽ താൻ മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട് ബാബു ആന്റണിയുമായുള്ള പ്രണയം തകർന്നപ്പോൾ ചാർമിള പറഞ്ഞത്

80

ധനം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് ചാർമിള. ചീരപ്പൂവുകൾക്ക് ഉമ്മ കൊടുക്കും എന്ന് തുടങ്ങുന്ന ഗാനരംഗത്തിലെ ശാലീനത നിറഞ്ഞ പെൺകുട്ടിയെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. തുടർന്നങ്ങോട്ട് മികച്ച ചിത്രങ്ങളുടെ ഭാഗമായി ആ പെൺകുട്ടി മാറി.

കാബൂളിവാല എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ മലയാളത്തിൽ തന്നെ ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു ചാർമിള ചെയ്തത്. പ്രശസ്തി വളരുന്നതിനോടൊപ്പം തന്നെ താരത്തിന്റെ പേരിൽ പലതരത്തിലുള്ള വിവാദങ്ങളും തലപൊക്കിയിരുന്നു. സിനിമാരംഗത്ത് തന്നെ പല താരങ്ങൾക്കും ഒപ്പം ചാർമിളയുടെ പേര് ഉയർന്നു കേട്ടു. വർഷങ്ങൾക്കുശേഷം കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസ് അവതാരകനായി എത്തുന്ന ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ എത്തിയപ്പോൾ ചാർമിള തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞു ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS

ഒരുകാലത്ത് ചാർമിളയുടെ പേരിനൊപ്പം ഏറ്റവും കൂടുതൽ ഉയർന്ന കേട്ട പേരായിരുന്നു നടൻ ബാബു ആന്റണിയുടെ പേര്. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നും വിവാഹിതരാവാൻ പോവുകയാണ് എന്നും ഒക്കെ പല മാധ്യമങ്ങളും എഴുതിയിരുന്നു.

READ NOW  എന്റെ അടുത്ത സുഹൃത്തായിരുന്നു മുകേഷ് ഇത്രയും വലിയ പാര വയ്പ്പുക്കാരൻ ആണ് എന്ന് അറിഞ്ഞിരുന്നില്ല, വിനയൻ

100% ഈ പ്രണയം സത്യമാണ് എന്ന് പലരും വിശ്വസിച്ചു. എന്നാൽ വർഷങ്ങൾക്ക് ശേഷം ഈ കാര്യത്തെക്കുറിച്ച് ബാബു ആന്റണിയോട് ചോദിച്ചപ്പോൾ തനിക്ക് അങ്ങനെയൊരു പ്രണയം ഉണ്ടായിരുന്നില്ല എന്നും, പല പെൺകുട്ടികൾക്കും തന്നോട് പ്രണയം ഉണ്ടായിരുന്നുവെന്നും പലരും ഞാൻ ബാബുവുമായി പ്രണയത്തിലാണ് എന്ന് പലരോടും പറഞ്ഞിട്ടുണ്ട് എന്നാണ് താൻ അറിഞ്ഞിട്ടുള്ളത് എന്നുമായിരുന്നു പറഞ്ഞത്. താനൊരു ഇന്ത്യൻ പെൺകുട്ടിയെ പ്രണയിച്ചിരുന്നു എന്നത് സത്യമാണ് പക്ഷേ അത് വിവാഹത്തിൽ കലാശിച്ചില്ല അത് കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു എന്നും ബാബു ആന്റണി പറഞ്ഞു.

ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചാർമിളയോട് ചോദിച്ചപ്പോൾ എന്തിനാണ് ബാബു ആന്റണി അങ്ങനെ പറയുന്നത് എന്ന് തനിക്ക് അറിയില്ല എന്നും തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു എന്നും ചാർമിള സമ്മതിക്കുന്നുണ്ട്. മാത്രമല്ല തന്റെ ആദ്യ പ്രണയം ആയിരുന്നു ബാബു എന്നുകൂടി ചാർമിള സമ്മതിക്കുന്നുണ്ട്. ഞങ്ങള്‍ പ്രണയിച്ചു ഒരുമിച്ചു താമസിച്ചു എന്നുളളത് എല്ലാവര്‍ക്കും അറിയവുനന്‍ കാര്യമായിരുന്നു എന്നും ചാര്‍മിള പറയുന്നുണ്ട്.

READ NOW  മുതിർന്ന സ്ത്രീകൾക്ക് പോലും മലയാള സിനിമയിൽ രക്ഷയില്ല -ദുരനുഭവം പറഞ്ഞു നടി ലക്ഷ്മി രാമകൃഷ്ണൻ-അന്ന് സഹായിച്ചത് സിദ്ദിഖും നെടുമുടിയും

എന്തോ സംഭവിച്ചിട്ടുണ്ട് എന്നും ഒരിക്കലും മോശമായി സംസാരിക്കുന്ന വ്യക്തിയല്ല ബാബു ആന്റണി എന്നും ചാർമിള പറയുന്നുണ്ട്. ഒരിക്കലും അദ്ദേഹം ഒരു മോശമായ വ്യക്തിയല്ല എന്നും ചാര്‍മിള പറയുന്നുണ്ട്. തങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തപ്പോൾ ഉള്ള ഒരു സംവിധായകരും തമ്മിൽ ഇഷ്ടത്തിലല്ല എന്ന് പറയില്ല.

അവർക്കൊക്കെ അത് അറിയാമായിരുന്നു എന്നും ചാർമിള പറയുന്നു.ബാബു ആന്റണിയുമായുള്ള പ്രണയ തകര്‍ച്ചക്ക് ശേഷം ആ വിഷമം താങ്ങാനാവാതെ ആത്മഹത്യക്ക് നിരവധി തവണ ശ്രമിച്ചിട്ടുണ്ട് എന്നും  കയ്യിൽ തന്നെ ഒരുപാട് സ്ഥലങ്ങളിൽ താൻ മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട് ബാബു ആന്റണിയുമായുള്ള പ്രണയം തകർന്നപ്പോൾ എന്നും ചാർമിള പറയുന്നുണ്ട്.

ബാബു ആന്റണിയുടെ ചെട്ടനോടാണ് തനിക്ക് വെറുപ്പ്‌ ഉള്ളത് എന്ന് ചാര്‍മിള പറയുന്നു. അറേബ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് അയാളും ആ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അന്ന് അദ്ദേഹം പറഞ്ഞു ബാബു വരും നിന്നെ കാണും പക്ഷെ കല്യാണം കഴിക്കില്ല അവന്‍ കല്യാണം കഴിക്കുന്നത് മറ്റൊര പെണ്‍കുട്ടിയെ ആയിരിക്കും എന്ന് ബാബു ആന്റണിയുടെ സഹോദരന്‍ പറഞ്ഞു. അന്ന് താനത് ബാബു ആന്റണി യോട് പറയുകയും അദ്ദേഹം സഹോദരനുമായി വ്ഴക്കുണ്ടാക്കകുയും ഒക്കെ ചെയ്തിരുന്നു എന്ന് ചാര്‍മിള പറയുന്നു.

READ NOW  ഇതുപോലെ ചെയ്യുന്ന നിങ്ങളുടെ മഹാന്മാരായ നേതാക്കളിൽ ഒരാളുടെ പേര് പറ - സുരേഷ് ഗോപി പറഞ്ഞത്

അന്ന് സഹോദരനെ ആ കാരണം കൊണ്ട് ബാബു ആന്റണി സിനിമയില്‍ നിന്ന് പുറത്താക്കിയിരുന്നു.  പിന്നീടു സഹോദരന്‍  അമേരികയിലെക്ക് പോയി വീട്ടുകാരോട് എന്തൊക്കെയോ പാര വച്ചു എന്നും . അതിനു ശേഷം അമേരിക്കയിലേക്ക് പോയ ബാബു ആന്റണി പിന്നെ തന്നെ വിളിച്ചിട്ടില്ല എന്നും ചാര്‍മിള പറയുന്നു. തനിക്ക് ഇപ്പോളും ബാബു ആന്റണിയോട് ദേഷ്യം ഇല്ലന്നും സഹോദരനോട് ആണ് ദേഷ്യമെന്നും അഭിമുഖത്തില്‍ ചാര്‍മിളപറയുന്നു.

ADVERTISEMENTS