സിനിമയിൽ മാത്രമേ നാം കാണുന്ന് കാഴ്ചയാണ് വില്ലനോ നായകനോ ഒക്കെ കാറുകളും മറ്റും വലിയ വണ്ടികൾ കൊണ്ട് ഇടിച്ചു തെറിപ്പിക്കുന്നതും ഇടിച്ചിട്ടു നീരാക്കി കൊണ്ട് പോകുന്നതുമൊക്കെ പക്ഷേ അത് മിക്കപ്പോഴും കുറച്ചു ദൂരം മാത്രമാകും എന്നാൽ ഇപ്പോൾ വൈറലാവുന്നു ഒരു വിഡിയോയിൽ ഒരു കാർ വലിയ ഒരു കണ്ടെയ്നർ ട്രക്ക് ഇടിച്ചു നിരക്കുന്നത് കിലോമീറ്ററുകളോളം ആണ്.
ഭാഗ്യവശാൽ, കാറിലുണ്ടായിരുന്ന നാല് പേരും കൃത്യസമയത്ത് പുറത്തേക്ക് ചാടിയതിനാൽ സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പ്രദേശവാസികൾ പറയുന്നതനുസരിച്ച്, കാർ ഏകദേശം മൂന്ന് കിലോമീറ്ററോളം വലിച്ചിഴച്ചു. അവർ ട്രക്ക് ഡ്രൈവറോട് നിലവിളിച്ചു, നിർത്താൻ ആവശ്യപ്പെട്ടിരുന്നു എന്നും , എന്നാൽ അയാൾ മദ്യ ലഹരിയിലും ദേഷ്യത്തിലും ആയതിനാൽ അത് ചെവിക്കൊണ്ടില്ല എന്നാണ്., പോലീസ് പിന്തുടർന്ന് തടഞ്ഞതിനുശേഷം മാത്രമാണ് ഹെവി വാഹന ഡ്രൈവർ തന്റെ വണ്ടി നിർത്തിയത്. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
UP : मेरठ में नशे में कंटेनर के ड्राइवर ने कार को कई किलोमीटर तक घसीटा
◆कार में सवार 4 युवकों ने मुश्किल से बचाई जान
Meerut pic.twitter.com/P8a2QnXsTm
— News24 (@news24tvchannel) February 13, 2023
കാർ യാത്രക്കാരും ട്രക്ക് ഡ്രൈവറും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്നു പ്രകോപിതനായ കണ്ടെയ്നർ ഡ്രൈവർ വണ്ടിയെ ഇടിച്ചിട്ടു നിരക്കിക്കൊണ്ടു പോയത്.
മീററ്റിൽ അഞ്ച് പേർ സഞ്ചരിച്ചിരുന്ന വിവാഹച്ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന കുതിരവണ്ടിയിൽ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും ബാക്കിയുള്ള രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ആ ട്രക്ക് ഡ്രൈവർ ഒളിവിലാണ്. ഒരു കാർ സ്‌കൂട്ടറിൽ ഇടിച്ച് കിലോമീറ്ററുകളോളം വലിച്ചിഴച്ച് 20 കാരിയായ ഡൽഹി യുവതി മരിച്ചതിന് ഒരു മാസത്തിന് ശേഷമാണ് സംഭവം.
മീററ്റ് ട്രക്ക് ഡ്രാഗ് വീണ്ടും അശ്രദ്ധമായ ഡ്രൈവിംഗിനെ ശ്രദ്ധയിൽപ്പെടുത്തുകയും പ്രതിവർഷം 2 ലക്ഷത്തോളം അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഒരു രാജ്യത്ത് ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുകയാണ്.