ശബരിമല സ്ത്രീ പ്രവേശം കുറച്ചുനാളുകളായി ഒരു വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് കാണാൻ സാധിച്ചിരിക്കുന്നത്. ശബരിമലയുടെ പേരിലാണ് ജാതീയത ഇപ്പോൾ ഉടലെടുത്തുകൊണ്ടിരിക്കുന്നത്. ഈ ഒരു പേരിൽ വലിയ തോതിൽ തന്നെ പ്രക്ഷോഭങ്ങളും നടക്കുന്നുണ്ട്. ഒരിക്കൽ ശബരിമലയിൽ സ്ത്രീകൾക്ക് കയറാം എന്ന അനുമതി ലഭിച്ച സമയത്ത് ട്രാൻസ്ജെൻഡർ ആയ അഞ്ജലി അമീർ ഇതിനെക്കുറിച്ച് പ്രതികരിച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതില്‍ അഞ്ജലി ചോദിച്ച ഒരു ചോദ്യം വളരെ പ്രസക്തവുമാണ്
ശബരിമലയിൽ സ്ത്രീകൾ കയറരുത് എന്ന് പറയുന്നത് ആർത്തവം ഉള്ളതുകൊണ്ടാണോ? എങ്കിൽ തങ്ങളെപ്പോലെ ആർത്തവവുമില്ലാത്ത ട്രാൻസ്ജെൻഡേഴ്സിന് ശബരിമലയിൽ കയറാമല്ലോ എന്നാണ് അഞ്ജലി അന്ന് ചോദിച്ചിരുന്നത്. അതിനു ആരും ഉത്ഹാരം പറഞ്ഞിട്ടുമില്ല. ഇന്നും ഉത്തരമില്ലാത്ത ഒരു ചോദ്യം തന്നെയാണ് ഇത്.
ശബരിമലയെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ ഭയമാണ് തോന്നുന്നത് എന്നും. അവിടെ നടക്കുന്ന പ്രശ്നങ്ങൾ പോലും ജാതിയെ അടിസ്ഥാനമാക്കി ഉള്ളതാണ് എന്നും അഞ്ജലി പറയുന്നുണ്ട്. മേൽത്തട്ടിൽ ഉള്ളവർ പ്രാർത്ഥനകളിൽ മുഴുകുമ്പോൾ സങ്കര്‍ഷങ്ങളില്‍ പെടുന്നത് കീഴ്ത്തട്ടിൽ ഉള്ളവരാണ്.
കാടിന്റെ മക്കളാണ് ആത്മഹത്യ തിരഞ്ഞെടുത്തു കൊണ്ടിരിക്കുന്നത് ഇതൊക്കെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമാണ് വിശ്വാസികൾ ശബരിമലയിലേക്ക് പോകുന്നത് വലിയ സന്തോഷം നിറയ്ക്കുന്ന കാര്യം തന്നെയാണ് എന്നാൽ അവിശ്വാസികളായവർ എന്തിനാണ് ഇത്തരത്തിൽ പ്രക്ഷോഭങ്ങൾ ഉണ്ടാക്കി അവിടേക്ക് പോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നും അഞ്ജലി വർഷങ്ങൾക്കു മുൻപ് വ്യക്തമാക്കിയിരുന്നു
മലയാള സിനിമയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ നടി കൂടിയാണ് അഞ്ജലി. മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ചിത്രത്തിൽ ആണ് ആദ്യമായി അഭിനയിക്കുന്നതും ശ്രദ്ധ നേടുന്നതും. തുടർന്ന് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി അഞ്ജലി അമീർ എത്തിയിരുന്നു. വലിയ സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്.
സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായ അഞ്ജലി മോഡലിംഗ് രംഗത്തും തന്റേതായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. നിരവധി ആരാധകരെയാണ് മോഡലിംഗ് രംഗത്തും താരം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം വർഷങ്ങൾക്കു മുൻപ് അഞ്ചലി നടത്തിയ ഈ ഒരു തുറന്ന് പറച്ചിൽ വലിയ തോതിൽ തന്നെ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. അതേസമയം ഭക്തരായ ആളുകളെ ഉദ്ദേശിച്ചല്ല അഞ്ജലി ഇത് പറഞ്ഞത് എന്ന് വ്യക്തമായി തന്നെ ആ പോസ്റ്റിൽ പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. ഭക്തർ അല്ലാതെ വെറുതെ പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ വേണ്ടി മാത്രമിറങ്ങി തിരിച്ച ഒരുപറ്റം സമൂഹത്തിനെതിരായി ആയിരുന്നു അഞ്ജലി സംസാരിച്ചത്.