മിസിസ് ഫണ്ണിബോൺ എന്നറിയപ്പെടുന്ന ട്വിങ്കിൾ ഖന്ന, തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് ഒരിക്കലും പിന്നോട്ട് മാറാത്ത ഒരു സെലിബ്രിറ്റിയാണ്. നിസ്സാരമായകാര്യങ്ങളെക്കുറിച്ചു പോലും അവർ വാചാലയായതിനാൽ, അവരുടെ വാക്കുകൾ പല്ലപ്പോഴും കഠിനമാണ്. അഭിനയം ഉപേക്ഷിച്ചതിന് ശേഷം, ട്വിങ്കിൾ ഒരു എഴുത്തുകാരി എന്ന നിലയിൽ താരപദവിയിലേക്ക് തന്റേതായ വഴി തിരഞ്ഞെടുത്തു. മിസിസ് ഫണ്ണിബോൺസ്, പൈജാമാസ് ആർ ഫോര്‌ഗിവിംഗ്, ദി ലെജൻഡ് ഓഫ് ലക്ഷ്മി പ്രസാദ് എന്നിവയുൾപ്പെടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചില പുസ്തകങ്ങളിലൂടെ ട്വിങ്കിൾ എഴുത്തിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ട്വിങ്കിൾ ഖന്നയും നടൻ അക്ഷയ് കുമാറും 2001 ജനുവരി 17-ന് ഗംഭീരമായ ചടങ്ങിൽ വച്ച് വിവാഹിതരായി. ദമ്പതികൾക്ക് ആരവ് ഭാട്ടിയ, നിതാര ഭാട്ടിയ എന്നീ രണ്ട് കുട്ടികളുണ്ട്. ഏകദേശം 21 വർഷമായി ദമ്പതികൾ തങ്ങളുടെ മനോഹരമായ വിവാഹ ജീവിതം ആസ്വദിക്കുന്നു. അതിനിടയിൽ, ക്രിയേറ്റീവ് റൈറ്റിംഗ് എന്ന കലയിൽ എത്താനുള്ള അവളുടെ ആഗ്രഹം നിറവേറ്റിക്കൊണ്ട് ട്വിങ്കിൾ ഇപ്പോൾ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ഫിക്ഷൻ റൈറ്റിംഗിൽ ബിരുദാനന്തര ബിരുദം നേടുന്നത്തിനുള്ള ശ്രമത്തിലാണ്.
ട്വീക്ക് ഇന്ത്യ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ട്വിങ്കിൾ ഖന്ന ഇതിഹാസ നടി വഹീദ റഹ്മാനുമായി റി തുറന്ന ചർച്ചയിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു, അതിൽ ഒരു അഭിനേത്രിയെന്ന നിലയിൽ തന്നോട് മോശമായി ഒരു സംവിധായകൻ പെരുമാറിയ സംഭവം അനുസ്മരിക്കുന്നു. അതേക്കുറിച്ച് സംസാരിക്കുമ്പോൾ, വെളുത്ത നേർത്ത വസ്ത്രം ധരിച്ചു മന്ദാകിനി ചെയ്ത പോലെയുള്ള ഒരു മഴപ്പാട്ട് സീൻ ചെയ്യാനും ഒരു സംവിധായകൻ താല്പര്യം പ്രകടിപ്പിച്ചപ്പോൾ നടി നൽകിയ മറുപടി മാസ്സ് ആയിരുന്നു ട്വിങ്കിൾ ആ സംഭവം ചർച്ചയിൽ സംസാരിച്ചിരുന്നു. ‘ആ ‘ സംഭവത്തിന് ശേഷം സംവിധായകൻ പിന്നെ തന്നോട് ഇന്നേ വരെ സംസാരിച്ചിട്ടില്ലെന്ന് നടി പറയുന്നു.
ഞാനും സമാനമായ രീതിയിൽ എന്നാൽ അത്ര കണ്ടു നേർത്തതല്ലാത്ത ഒരു വെളുത്ത കുർത്ത ധരിച്ചു ആ മഴ ഗാന രംഗത്തിനു തയാറായി നിൽക്കുന്ന സമയത്തു വളരെ നേർത്ത വെളുത്ത ഒരു ഷാൾ പുതച്ചു കൊണ്ട് ഗുരു ദത്തിനെ അനുകരിച്ചു കൊണ്ട് ആ സംവിധായകൻ എന്റെ അടുത്തേക്ക് വന്നു. അയാൾ എന്നിട്ട് എന്നോട് പറഞ്ഞു ഞാൻ നിന്നോട് മുൻപ് മന്ദാകിനി ചെയ്ത പോലെ ഇത്രയും നേർത്ത ഒരു ഷാൾ മാത്രം അണിഞ്ഞു അങ്ങനെ ഒരു ഗാന രംഗം ചെയ്യാൻ ആവശ്യപ്പെട്ടാൽ എന്താകും തന്റെ മറുപടി എന്ന്.
അപ്പോൾ ഞാൻ പറഞ്ഞു ഞാൻ രണ്ടു കാര്യങ്ങൾ പറയും ഒന്ന് ‘നോ’ എനിക്ക് കഴിയില്ല എന്ന് പറയും രണ്ടാമതായി പറയുന്നത് ‘നിങ്ങൾ രാജ് കപൂർ അല്ല’ അത്രയ്ക്കും മികച്ച സംവിധായകനൊന്നും അല്ലല്ലോ എന്ന്. എന്റെ ആ മറുപടിക്ക് ശേഷം ഇന്നേവരെ അയാൾ പിന്നെ എന്നോട് സംസാരിച്ചിട്ടില്ല അങ്ങനെ ഒരാവശ്യം പറഞ്ഞിട്ടുമില്ല. നമ്മൾ നമ്മളുടെ നിലപാടിൽ ഉറച്ചു നിൽക്കണം അതാണ് വേണ്ടത് ട്വിങ്കിൾ ഖന്ന പറയുന്നു.
ട്വിങ്കിൾ ഖന്ന, സണ്ണി ഡിയോൾ, ആമിർ ഖാൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മേള എന്ന ചിത്രത്തിലെ ഗാനമാണ് അന്ന് സംവിധായകൻ ഹോട്ടായി ചിത്രീകരിക്കാൻ ശ്രമിച്ചത്. ധർമ്മേഷ് ദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ, മഴയിൽ വെള്ള കുർത്ത ധരിച്ച് ട്വിങ്കിൾ ഒരു മഴ ഗാനം ആലപിച്ചു. സത്യത്തിൽ അന്ന് ട്വിങ്കിൾ ചെയ്ത ഡാൻസിൽ താരം ധരിച്ച വേഷം തന്നെ നല്ല ഹോട്ടായിരുന്നു. അതും വെളുത്ത കുർത്തയാണ് എന്നാൽ സംവിധായകൻ അതും കടന്നു ആഗ്രഹം പ്രകടിപ്പിച്ചു.
രാം തേരി ഗംഗാ മൈലി എന്ന സിനിമയിലെ തുജെ ബുലായേൻ യേ മേരി ബഹെയ്ൻ എന്ന ഗാനത്തിന് വേണ്ടി നടി മന്ദാകിനിയും സുതാര്യമായ വെള്ള സാരിയിൽ സമാനമായ മഴ സീക്വൻസ് ചെയ്തിരുന്നു. അത് കുറച്ചു അധികം ഗ്ലാമറസായിരുന്നു. കാരണം അതിൽ മന്ദാകിനി സുതാര്യമായ ഒരു നേർത്ത ഷാൾ മാത്രമാണ് ധരിച്ചിരുന്നത് മറ്റൊരു തരത്തിലുള്ള വേഷങ്ങളും അകത്തോ പുറത്തോ ധരിച്ചിട്ടുണ്ടായിരുന്നില്ല. അത്തരത്തിൽ ഒരു ഗാനരംഗം ചിത്രീകരിക്കാനാണ് സംവിധായകാൻ ശ്രമം നടത്തിയത്.
എഴുത്തുകാരിയാകുന്നതിനു മുമ്പ് ട്വിങ്കിൾ ഖന്ന കുറച്ച് ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിരുന്നു. ഒരിക്കൽ 2018 ലെ ഒരു പുസ്തക പ്രകാശന ചടങ്ങിൽ, ട്വിങ്കിൾ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയും താൻ ഹിറ്റ് ചിത്രങ്ങളൊന്നും നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തു. തന്റെ സിനിമകൾ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതിൽ പരിഹസിച്ചുകൊണ്ട്, തന്റെ സിനിമകൾ നിരോധിക്കണമെന്ന് അവർ തമാശയായി പറഞ്ഞു.
“ഞാൻ ഒരു ഹിറ്റ് സിനിമയും നൽകിയിട്ടില്ല. ഞാൻ ചെയ്ത സിനിമകൾ നിരോധിക്കണം, ആരും കാണരുത്. മിക്കപ്പോഴും, എനിക്ക് അൽഷിമേഴ്‌സ് ഉണ്ടെന്നു ഞാൻ അഭിനയിക്കും അങ്ങനെ എന്റെ സിനിമാ ജീവിതം എനിക്ക് ഓർമ്മയില്ലെന്നും ഞാൻ നടിക്കും, അത് എന്നെ സന്തോഷിപ്പിക്കുന്നു. താരം പറയുന്നു