
ഇപ്പോൾ സൽമാൻ ഖാന്റെ റിയാലിറ്റി ഷോ ബിഗ് ബോസ് 16 ലെ മത്സരാർത്ഥിയായ ചലച്ചിത്ര നിർമ്മാതാവ് സാജിദ് ഖാനെതിരെ ഷോയിലെ മറ്റൊരു മത്സരാർത്ഥിയും നടിയുമായ ഷെർലിൻ ചോപ്ര വീണ്ടും മീടൂവിലൂടെ തലക്കെട്ടുകളിൽ ഇടം നേടിയിരിക്കുകയാണ്. ഇരുവരും പാപ്പരാസികൾക്ക് മുന്നിൽ തുടർച്ചയായി പരസ്പരം പരിഹസിക്കുകയും ചെളിവാരിയെറിയുകയുമാണ്.
ഷെർലിൻ ചോപ്ര പണം വാങ്ങി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി തുറന്ന് സമ്മതിച്ചു, മുൻപ് ട്വിറ്ററിൽ കുറ്റ സമ്മതം നടത്തിയിരുന്നു. 2012-ൽ, പണം നൽകിയുള്ള ലൈംഗികതയ്ക്കായി തന്നെ പലതവണ പലരും ബന്ധപ്പെട്ടിട്ടുണ്ടെന്നും എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായി അത് സമ്മതിച്ചതായും ഷെർലിൻ ട്വീറ്റുകളിലൂടെ വെളിപ്പെടുത്തിയിരുന്ന. അവളുടെ തുറന്ന ഈ കുറ്റസമ്മതം മാധ്യമങ്ങളെയും പ്രേക്ഷകരെയും അന്ന് ഒരു പോലെ ഞെട്ടിച്ചു.

ഇന്ത്യാ ടുഡേ യുടെ റിപ്പോർട്ട് പ്രകാരം, ഷെർലിൻ ചോപ്ര അന്ന് പറഞ്ഞത്
“തന്റെ ഈ പറച്ചിലുകൾ ഒരിക്കലും ഒരു സാദാരണക്കാരി പെൺകുട്ടിയുടെ നിഷ്ക്കളങ്കത അല്ലെങ്കിൽ ഒരു ചീത്ത പെൺകുട്ടിയെ നല്ലവളാക്കാനുമല്ല. ഇത് കുറച്ച് വസ്തുതകൾ പ്രസ്താവിക്കാൻ വേണ്ടി മാത്രം. എന്റെ ട്വിറ്റർ ഹാൻഡിൽ contact@sherlynchopra.com എന്ന വിലാസത്തിൽ എനിക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ ലഭിക്കുന്നു അതിൽ പലരും തങ്ങളുടെ ലൈംഗികാവശ്യങ്ങൾക്ക് വേണ്ടി ബന്ധപ്പെടുകയും അതിനു പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ ബന്ധപ്പെട്ടവരിൽ നാല് പേരോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവയിൽ ആരെയും ഇപ്പോൾ ഓർമ്മയിൽ പോലും ഇല്ല.
ട്വീറ്റുകൾ വൈറലായതിന് നാല് വർഷത്തിന് ശേഷം, ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ, മോഡലിംഗ് ബിസിനസിലെ തന്റെ ആദ്യ നാളുകളിൽ, വിലകൂടിയ സമ്മാനങ്ങൾ നൽകി സ്വയം വിഡ്ഢികളായ ഒരുപാട് പ്രായമുള്ളവരുമായി താൻ ഡേറ്റിംഗ് നടത്തിയിരുന്നതായി അവർ സമ്മതിച്ചു . ആ ബന്ധങ്ങളിൽ ആത്മാർത്ഥമായ കരുതലും ബഹുമാനവും സ്നേഹവും ഇല്ലെന്ന് അവൾ പിന്നീട് മനസ്സിലാക്കി.

ട്വിറ്ററിൽ കുറ്റസമ്മതത്തിന് പിന്നിലെ അവളുടെ ഉദ്ദേശ്യത്തെക്കുറിച്ച് അവർ പറഞ്ഞു, “എന്റെ ‘കുമ്പസാരത്തിന്’ പിന്നിലെ ഉദ്ദേശം അവളുടെ ഭൂതകാലത്തെ അടച്ചുപൂട്ടിക്കൊണ്ട് വീണ്ടും ജനിച്ച ഷെർലിനെ ലോകത്തിന് പരിചയപ്പെടുത്തുക എന്നതായിരുന്നു. സങ്കടകരമെന്നു പറയട്ടെ, അത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു.
മാധ്യങ്ങൾ അന്നതിനെ അവളുടെ പുതിയ നമ്പർ ആയി ആണ് കണ്ടത് ,കാരണം താരം ഇത്തരത്തിൽ മുൻപും പല വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇതും അതുപോലെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഒരു നമ്പർ മാത്രമാണ് എന്നാണ് മാധ്യങ്ങൾ വിലയിരുത്തിയത്.











