ബിൽ ഗേറ്റ്സ് പറഞ്ഞുതരുന്നു, ഏത് അഭിമുഖവും വിജയിക്കാൻ ഈ ഒരൊറ്റ ചോദ്യത്തിനുള്ള ഉത്തരം മതി!

2

വിജയിക്കാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ ലഭിക്കുന്ന ഒന്നല്ല ജോലി. മികച്ച കഴിവുള്ളവർ പോലും പലപ്പോഴും അഭിമുഖങ്ങളിൽ പതറി പോകാറുണ്ട്. എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് ഇതിനൊരുത്തരം നൽകുന്നു. ചെറുപ്പത്തിൽ ജോലിക്കായി അഭിമുഖങ്ങളിൽ പങ്കെടുത്ത വ്യക്തിയും, പിന്നീട് ആയിരക്കണക്കിന് ആളുകൾക്ക് ജോലി നൽകിയ ഒരു തൊഴിൽ ദാതാവ് എന്ന നിലയിലും, അഭിമുഖങ്ങളിൽ വിജയിക്കാൻ സഹായിക്കുന്ന ചില തന്ത്രങ്ങൾ അദ്ദേഹം പങ്കുവെച്ചു.

സാങ്കേതിക കഴിവുകൾക്ക് വലിയ പ്രാധാന്യമുണ്ടെങ്കിലും, ഒരു ഉദ്യോഗാർത്ഥിയുടെ ആത്മവിശ്വാസം, പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ്, മനോഭാവം എന്നിവ തൊഴിൽദാതാവിനെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ബിൽ ഗേറ്റ്സ് പറയുന്നു.

ADVERTISEMENTS
   

നിങ്ങളെ ഞങ്ങൾ എന്തിനാണ് ജോലിക്കെടുക്കേണ്ടത്?

അഭിമുഖങ്ങളിൽ ഏറ്റവും കൂടുതൽ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾ എത്രത്തോളം കഴിവുള്ള വ്യക്തിയാണെന്ന് സ്വയം പ്രശംസിക്കാനുള്ള അവസരമായി കാണരുതെന്ന് ബിൽ ഗേറ്റ്സ് പറയുന്നു. പകരം, നിങ്ങളുടെ കഴിവുകൾ ഒരു സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് എങ്ങനെ സഹായകമാകുമെന്ന് വ്യക്തമായി പറയണം. വെറുതെ ഞാൻ കഠിനാധ്വാനിയാണ്, അല്ലെങ്കിൽ കൂട്ടമായി പ്രവർത്തിക്കാൻ എനിക്കിഷ്ടമാണ് എന്ന് പറയുന്നതിന് പകരം, ആ സ്ഥാപനം ആഗ്രഹിക്കുന്ന കഴിവുകൾ നിങ്ങൾക്ക് ഉണ്ടെന്ന് നിങ്ങൾ തെളിയിക്കണം.

ഉദാഹരണത്തിന്, ഒരു ജോലിയിൽ പുതുമയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ, നിങ്ങൾ മുമ്പ് ചെയ്ത കാര്യങ്ങളിൽ നിന്ന് ഒരുദാഹരണം പറയാം. നിങ്ങളുടെ കഴിവ് എത്രത്തോളമുണ്ടെന്ന് കാണിക്കാൻ അത് സഹായകമാകും. ബിൽ ഗേറ്റ്സ് തന്റെ കരിയറിന്റെ തുടക്കത്തിൽ, താൻ ഒരു മികച്ച പ്രോഗ്രാമറാണെന്നും സോഫ്റ്റ്‌വെയർ രംഗത്ത് വലിയ താല്പര്യമുണ്ടെന്നും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. തനിക്ക് ടീം വർക്ക് ചെയ്യാൻ കഴിവുണ്ടെന്നും ഭാവിയിൽ ഈ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും കൂടി പറഞ്ഞപ്പോൾ, അദ്ദേഹത്തെ അഭിമുഖം ചെയ്തവർക്ക് ഭാവിയിൽ ഒരു വലിയ വ്യക്തിയാകാൻ അദ്ദേഹത്തിന് കഴിയുമെന്ന് മനസ്സിലായി.

നിങ്ങളുടെ കഴിവുകളും പരിമിതികളും എന്തൊക്കെയാണ്?

ഈ ചോദ്യം സ്വയം പ്രശംസിക്കാനുള്ളതല്ല, മറിച്ച് സ്വയം തിരിച്ചറിയാനുള്ള ഒരു അവസരമാണ്. നിങ്ങൾക്ക് ജോലിക്ക് ആവശ്യമായ കഴിവുകൾ എന്തൊക്കെയാണെന്ന് പറയുകയും, ആ കഴിവുകൾ എങ്ങനെയാണ് മുൻപുള്ള ജോലികളിൽ നിങ്ങൾക്ക് സഹായകമായതെന്നും പറയാം. നിങ്ങളുടെ പരിമിതികളെക്കുറിച്ച് സത്യസന്ധമായി പറയുക. അതിനോടൊപ്പം ആ പരിമിതികളെ മറികടക്കാൻ നിങ്ങൾ എന്തൊക്കെയാണ് ചെയ്യുന്നതെന്നും വിശദീകരിക്കാം. പഠിക്കാനുള്ള താല്പര്യം, പക്വത എന്നിവ തൊഴിൽദാതാക്കൾക്ക് വളരെ പ്രധാനപ്പെട്ടതാണ്.

സ്വന്തം ജീവിതത്തിൽ നിന്ന് ഒരു ഉദാഹരണം പറഞ്ഞുകൊണ്ട് ബിൽ ഗേറ്റ്സ് ഈ ചോദ്യത്തിന് ഉത്തരം നൽകിയിട്ടുണ്ട്. മാർക്കറ്റിംഗ്, സെയിൽസ് എന്നീ മേഖലകളിൽ തനിക്ക് വലിയ കഴിവില്ലെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ ഒരു ഉൽപ്പന്നം എങ്ങനെ ഉണ്ടാക്കണം എന്നതിലും അതിന്റെ സവിശേഷതകൾ എന്തായിരിക്കണം എന്നതിലും താൻ മികച്ചതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾ എവിടെയായിരിക്കും?

ഈ ചോദ്യം ഭാവി പ്രവചിക്കാനല്ല, മറിച്ച് നിങ്ങളുടെ ലക്ഷ്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നാണ്. നിങ്ങളുടെ ലക്ഷ്യങ്ങൾ ഒരു സ്ഥാപനത്തിന്റെ വളർച്ചയുമായി ബന്ധിപ്പിക്കുക. നിങ്ങൾ ആ സ്ഥാപനത്തിനൊപ്പം വളരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് കാണിക്കുന്നത് മികച്ചൊരു മനോഭാവമാണ്.

ശമ്പളത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്?

ഈ ചോദ്യം അത്ര എളുപ്പമുള്ള ഒന്നല്ല. നിങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടെങ്കിലും, ശമ്പളത്തിന്റെ കാര്യത്തിൽ വഴക്കമുള്ള ഒരാളായിരിക്കണം. ശമ്പളത്തെക്കുറിച്ച് വളരെ കർശനമായ നിലപാടെടുത്താൽ, നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് തൊഴിൽദാതാവ് ചിന്തിക്കും. അതേസമയം നിങ്ങളുടെ ശമ്പളത്തെക്കുറിച്ച് വളരെ കുറഞ്ഞൊരു പ്രതീക്ഷ പങ്കുവെച്ചാൽ നിങ്ങളുടെ കഴിവുകളെക്കുറിച്ച് അവർക്ക് സംശയം തോന്നാം. അതുകൊണ്ട്, ഈ വിഷയത്തിൽ മുൻകൂട്ടി ഗവേഷണം നടത്തുക. എന്നിട്ട്, കൃത്യമായ ഒരു തുക പറയാതെ ഒരു പരിധിയിലുള്ള തുക പറയാൻ ശ്രമിക്കുക.

ബിൽ ഗേറ്റ്സിന്റെ അവസാന ഉപദേശം

ബിൽ ഗേറ്റ്സിനെ സംബന്ധിച്ച് അഭിമുഖം എന്നത് കേവലം ചോദ്യോത്തരവേദി മാത്രമല്ല, മറിച്ച് നിങ്ങളുടെ കഥ പറയുന്ന ഒരു വേദിയാണ്. നിങ്ങളുടെ ലക്ഷ്യങ്ങൾ, സാധ്യതകൾ, സ്ഥാപനത്തിന് നിങ്ങൾ എത്രത്തോളം അനുയോജ്യനാണെന്ന് എന്നിവയെല്ലാം അവിടെ അവതരിപ്പിക്കണം. നല്ല തയ്യാറെടുപ്പോടെയും ആത്മാർത്ഥതയോടെയും ഒരു അഭിമുഖത്തെ സമീപിക്കുക. മനപ്പാഠമാക്കിയ ഉത്തരങ്ങളെക്കാൾ ആത്മാർത്ഥമായ ഉത്തരങ്ങളാണ് തൊഴിൽദാതാവിനെ ആകർഷിക്കുക.

ADVERTISEMENTS