Advertisement
Home MOVIES Malayalam ജാസ്മിൻ മനപ്പൂർവം സിജോയ് ടാർഗറ്റ് ചെയ്യുന്നോ Bigg Boss ലൈവിലെ രഹസ്യങ്ങൾ ഇങ്ങനെ

ജാസ്മിൻ മനപ്പൂർവം സിജോയ് ടാർഗറ്റ് ചെയ്യുന്നോ Bigg Boss ലൈവിലെ രഹസ്യങ്ങൾ ഇങ്ങനെ

39

ബിഗ് ബോസ് റിയാലിറ്റി ഷോ ഒരു ദിവസം പിന്നിട്ടപ്പോൾ തന്നെ വളരെ വളരെയധികം നാടകീയമായ സംഭവങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. ആദ്യത്തെ ഒരു ദിവസം പിന്നിടുമ്പോൾ ബിഗ് ബോസ് ഹൗസിൽ നിലനിൽക്കാൻ സാധ്യതയുള്ളവർ ആരൊക്കെയാണ് എന്നതിന്റെ ഏകദേശം ലിസ്റ്റ് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

ബിഗ് ബോസ് ഹൗസിൽ അത്ര ആക്ടീവ് അല്ലാത്ത ആളുകളെ ഒക്കെ ഇന്നലെ നോമിനേഷൻ പ്രക്രിയയിലൂടെ മത്സരാർത്ഥികൾ തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചിലർ ചില പേഴ്സണൽ വൈരാഗ്യങ്ങൾ തീർക്കുന്നതായി ഈ ഒരു പരിപാടിയിൽ കാണാൻ സാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ എടുത്തുപറയേണ്ടത് യൂട്യൂബറായ ജാസ്മിന്റെ കാര്യമാണ്..

യൂട്യൂബർ ആയ ജാസ്മിൻ യൂട്യൂബർ ആയ സിജോയെ കണ്ടപ്പോൾ തന്നെ ഒന്ന് അമ്പരന്ന് പോകുന്നത് എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. സിജോ വീട്ടിലേക്ക് കയറി വന്നപ്പോൾ തന്നെ ജാസ്മിന്റെ മുഖഭാവം മാറുന്നുണ്ടായിരുന്നു. ഇപ്പോൾ ഇതാ സിജോയെ വീണ്ടും ജാസ്മിൻ ടാർഗറ്റ് ചെയ്യുന്നതായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

ADVERTISEMENTS
READ NOW  നിങ്ങൾ പൃഥ്‌വിരാജിനെ ഒതുക്കാൻ ശ്രമിച്ചു എന്ന് ആരോപണം ഉണ്ട് - അവതാരകന്റെ ചോദ്യത്തിന് ദിലീപ് നൽകിയ മറുപടി.

ആവശ്യമില്ലാതെ സിജോയുടെ മേൽ കുറ്റങ്ങൾ ചുമത്തുകയും സിജോ ഒരു പ്രശ്നക്കാരനാണ് എന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നത് ജാസ്മിന്റെ ഒരു രീതിയായി ലൈവ് കണ്ടവർക്കൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്..

ഇതിനു മുൻപ് ഒരു വീഡിയോ ജാസ്മിന്റെ താൻ ചെയ്തിട്ടുണ്ട് എന്ന സിജോ പറയുകയും ചെയ്തിട്ടുണ്ട്. പൊതുവേ റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന വ്യക്തിയാണ് സിജോ. അതുകൊണ്ടു തന്നെ വീഡിയോ ചെയ്തതിനുള്ള ഒരു ദേഷ്യമാണ് ജാസ്മിൻ തീർക്കുന്നത് എന്ന രീതിയിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

വളരെ ദേഷ്യത്തോടെയാണ് ജാസ്മിൻ സിജോയോട് ഇടപെടുന്നത്. ബിഗ് ബോസ് വീട്ടിൽ സിജോയെ തന്നെ ടാർഗറ്റ് ചെയ്തിരിക്കുകയാണ് ജാസ്മിൻ എന്ന് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അത്തരത്തിലുള്ള രീതികളാണ് ജാസ്മിൻ ചെയ്തു കൊണ്ടിരിക്കുന്നതും.

ഇത് മോശമായി പോകുന്നു എന്നും മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നും ഒക്കെ പ്രേക്ഷകർ പറയുന്നുണ്ട്. ലൈവിൽ കൂടുതൽ ആളുകളും ജാസ്മിനെ വിമർശിച്ചു കൊണ്ടാണ് രംഗത്ത് വരുന്നത്. പേഴ്സണൽ വിരോധം തീർക്കാനുള്ള സ്ഥലമല്ല ബിഗ് ബോസ് എന്ന് ജാസ്മിൻ മനസ്സിലാക്കണം എന്നാണ് പലരും പറയുന്നത്. ബിഗ് ബോസ് വീട്ടിൽ സിജോ ഉണ്ട് എന്ന് മനസ്സിലാക്കിയ നിമിഷം തന്നെ ജാസ്മിൻ ഒന്ന് ഭയന്നിരുന്നു എന്നും ആ ഭയം ആണ് ജാസ്മിനെ ഈ ഒരു അവസ്ഥയിലേക്ക് എത്തിച്ചത് എന്നും ഒക്കെ പലരും കമന്റ് ചെയ്യുന്നുണ്ട്..

READ NOW  റിവ്യൂ ബോംബിങ്ങിനെതിരെ ഏഴു വ്ലോഗർമാർക്കെതിരെ കേസ് കൊടുത്ത് ദിലീപ് ചിത്രമായ ബാന്ദ്ര യുടെ നിർമാതാക്കൾ.
ADVERTISEMENTS