ആദ്യ ദിവസം തന്നെ വയ്യാത്ത കാലും കൊണ്ട് വന്നിരിക്കുന്നു :കാലു വയ്യാത്തത് കൊണ്ട് എല്ലാവരും ഒഴിവാക്കും: ബിബിൻ ജോർജ്

691

കാലിന് അസുഖം വന്നതിനാൽ എല്ലാവരും തന്നെ ഒഴിവാക്കുമായിരുന്നെന്നും എന്നാൽ സിനിമയിൽ ഇടം നേടിയത് ഭാഗ്യമായി കരുതുന്നുവെന്നും നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് പറഞ്ഞു.താൻ എന്ത് തെറ്റ് ചെയ്താലും അത് ഇരട്ടി ഫലമുണ്ടാക്കുമെന്ന് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ബിബിൻ പറയുന്നു.

ബിബിന്റെ വാക്കുകൾ:

ADVERTISEMENTS
   

‘എനിക്ക് നടക്കാൻ കഴിയാത്തതിനാൽ എല്ലാവരും എന്നെ മാറ്റി നിർത്തും അവർക്കു ബുദ്ധിമുട്ടാകും എന്ന് കരുതിയാകും. സ്‌കൂളിൽ നിന്ന് ടൂറൊ മറ്റോ പോകുമ്പോൾ നടക്കാൻ വയ്യാത്തതിനാൽ ബസിൽ ഇരിക്കും. ആ സമയം എന്റെ ഉത്കണ്ഠയും മടുപ്പും മാറ്റാൻ ബസ് ജീവനക്കാരുമായി കമ്പനിയാകും അല്ലെങ്കിൽ ബസ് പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തെ ചായക്കടക്കാരുമായി സംസാരിക്കും.

അങ്ങനെ കാലങ്ങൾ കൊണ്ടാണ് ഈ സ്വൊഭാവ രീതി ഞാൻ ഉണ്ടാക്കിയതാണ്. ഞാൻ ആദ്യം തിയേറ്ററിൽ കണ്ട സിനിമയാണ് വാത്സല്യം. അതിനു ശേഷം മമ്മൂക്കയുടെ വിഷ്ണു ലോകം കണ്ടു. അന്നു മുതലേ സിനിമയിൽ നായകനാകണമെന്ന ആഗ്രഹമായിരുന്നു. പക്ഷെ ആ ആഗ്രഹം ആരോടും പറയാൻ ധൈര്യമുണ്ടായില്ലല

ഒടുവിൽ കലാഭവനിൽ ചേർന്ന് മിമിക്രിയിൽ നിരവധി സ്കിറ്റുകൾ ഉണ്ടാകും. എന്നിരുന്നാലും, നടക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് ഇല്ലാതെ നിന്നും ഒഴിവാക്കും. ഒരിക്കൽ വിഷ്ണു വിളിച്ചു. ‘ഒരു സ്കിറ്റ് ഉണ്ട്. നിങ്ങൾ സംവിധാനം ചെയ്യൂ, ഞാൻ അഭിനയിക്കാം. ‘ അന്ന് ഞാൻ വല്ലാതെ പൊട്ടിത്തെറിച്ചുകൊണ്ട് പറഞ്ഞു, എന്നെ കൊണ്ട് നീ എന്തിനാണ് ഡയറക്റ്റ് ചെയ്യിക്കുന്നത് ? എനിക്ക് അഭിനയിക്കണം.’ അപ്പോഴാണ് തനിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് അടുത്ത സുഹൃത്തായ വിഷ്ണുവിന് പോലും മനസിലായത്.

കാലിന് പ്രശ്നമുണ്ടെന്ന് പറഞ്ഞ് ജീവിതത്തിൽ എവിടെയും പിന് തിരിഞ്ഞു നിന്നിട്ടില്ല .ജീവിതത്തിൽ ഞാൻ എന്ത് പ്രവർത്തി ചെയ്താലും അതിനു രണ്ടു രീതിയിൽ പ്രതികരണം ഉണ്ടാകും . ഉദാഹരണത്തിന്, ഒരു ബാറിൽ പോയാൽ, അവിടെയുള്ള ആളുകൾ പറയും.
കാലു വയ്യാഞ്ഞിട്ടും അവൻ ഇവിടെ വന്നത് കണ്ടില്ലേ? ഭരത്ചന്ദ്രൻ ഐപിഎസ് സിനിമയുടെ റിലീസ് ദിവസം തിയേറ്ററിൽ പോയി. ഭയങ്കര തിരക്ക്. ടിക്കറ്റെടുക്കാൻ ഓടിയെത്തിയപ്പോൾ പൊലീസ് മർദിച്ചു. ‘ആദ്യ ദിവസം തന്നെ വയ്യാത്ത കാലും വെച്ച് വന്നിരിക്കുന്നു ’ എന്നാണ് പോലീസ് പറഞ്ഞത്, ബിബിൻ പറഞ്ഞു.

ADVERTISEMENTS
Previous articleഇപ്പോഴത്തെ പോലെ വിവര ദോഷികൾ അക്കാലത്തു ഇല്ലാത്തതു കൊണ്ട് എംടി യെ ആരും സ്ത്രീ വിരുദ്ധൻ എന്ന് വിളിച്ചില്ല മമ്മൂട്ടിയുടെ ആ കഥാപാത്രത്തെ കുറിച്ച് രഞ്ജിത്
Next articleപ്രണയനൈരാശ്യമാണോ എന്നതാണ് ഏറ്റവും കൂടുതൽ പേർ ചോദിച്ചത്- ശരീരത്തെ മാറ്റി മറിച്ചത് ആ രോഗമായിരുന്നു – സനുഷ പറയുന്നു