പ്രേംനസീറിനെ പുച്ഛിച്ച ഭരത് ഗോപിക്ക് സംഭവിച്ചത് ഇങ്ങനെ.

15455

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നൂറ് കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് ഭാരത് ഗോപി അടൂർ ഗോപാലകൃഷ്ണൻ പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിലായിരുന്നു കൂടുതലായും ഭാരത് ഗോപിയെ കാണാൻ സാധിച്ചിരുന്നത്. കൊമേഴ്സ്യൽ ചിത്രങ്ങളുടെ ഭാഗമായി മാറാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണ് സത്യം.

അദ്ദേഹത്തെക്കുറിച്ചുള്ള ഒരു കഥ പറയുകയാണ് ഇപ്പോൾ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ഭരത് ഗോപിയെ പറ്റി അദ്ദേഹം പറയുന്നത്. ഭരത് ഗോപി ഒരു പ്രത്യേക സ്വഭാവമുള്ള വ്യക്തിയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

ADVERTISEMENTS
   

പെട്ടെന്ന് അദ്ദേഹത്തിന്റെ സ്വഭാവം കാണുമ്പോൾ ഒരുപക്ഷേ അദ്ദേഹം ഒരു അഹങ്കാരിയാണ് എന്ന് പലർക്കും തോന്നും. എന്നാൽ അങ്ങനെയല്ല അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാണ്. ഒരിക്കൽ സത്യൻ അന്തിക്കാടിനോടൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചപ്പോൾ സത്യൻ അന്തിക്കാട് കഥാപാത്രത്തിന് വേണ്ടി മീശ എടുക്കണമെന്ന് ഭരത് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ സമയത്ത് ഒട്ടും തന്നെ ചിന്തിക്കാതെ മീശയെടുക്കാൻ ഒന്നും പറ്റില്ല എന്ന് അദ്ദേഹം തുറന്നു പറയുകയായിരുന്നു ചെയ്തത്. എന്നാൽ അത് അഹങ്കാരത്തോടെയാണെന്ന് ആർക്കും തോന്നും. പക്ഷേ ആ കഥാപാത്രത്തിന്റെ പൂർണ്ണത നഷ്ടമാകും എന്നതിനാലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഒരിക്കൽ പ്രേംനസീറിനോടൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി വിളിച്ചപ്പോൾ ആ സിനിമയിൽ അഭിനയിക്കാൻ വലിയ മടിയായിരുന്നു ഭരത് ഗോപിക്ക്. കാരണം പ്രേംനസീർ വലിയ നടനാണ്. അയാല്‍  ചിലപ്പോൾ അങ്ങോട്ട് തിരി ഇങ്ങോട്ട് തിരി എന്നൊക്കെ പറഞ്ഞു തന്നെ ഭരിക്കാൻ വരും. അങ്ങനെ വന്നാൽ തന്റെ സ്വഭാവം മാറും എന്ന് മുൻപേ തന്നെ അവിടെ ഉണ്ടായിരുന്ന എല്ലാവരോടും ഭരത് ഗോപി പറഞ്ഞിരുന്നു.

പ്രേം നസീറിനെ പുച്ഛം ആയിരുന്നു ഭരത് ഗോപിക്ക് . അദ്ദേഹം ഷൂട്ടിംഗ് ലൊക്കേഷനിൽ വന്നിറങ്ങിയപ്പോൾ അദ്ദേഹത്തെ കാണാതിരിക്കുവാൻ വേണ്ടി ഭരത് ഗോപി മനപ്പൂർവ്വം ഒരു മുറിക്കുള്ളിൽ കയറി ഇരിക്കുകയാണ് ചെയ്തത്. എന്നാൽ യാതൊരു താരജാഡയും ഇല്ലാതെ നേരിട്ട് ആ മുറിക്കുള്ളിലേക്ക് പ്രേംനസീർ എത്തുകയും എന്റെ നാട്ടുകാരനായ ഭരത് ഗോപി എന്തേ എന്ന് അന്വേഷിക്കുകയും ചെയ്തു.

തുടർന്ന് യാതൊരു താര ജാഡയുമില്ലാതെ ഭരത് ഗോപിക്ക് നേരെ പ്രേംനസീർ കൈ നീട്ടിയപ്പോൾ അറിയാതെ കൈ കൊടുത്തു പോവുകയായിരുന്നു ഭരത് ഗോപിയും ചെയ്തത്. ഒപ്പം നഴീര്‍ പറഞ്ഞു ഗോപി നിങ്ങളുടെ അഭിനയം എനിക്കിഷ്ടമാണ് നിങ്ങളുടെ അഭിനയം ഉദാത്തമാണ്. അതോടെ തീര്‍ന്നു ഭരത് ഗോപിയുടെ ഈഗോ.    പിന്നീട് നസീറിനെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ താൻ അദ്ദേഹത്തെക്കുറിച്ച് ചിന്തിച്ചു വച്ചതൊക്കെ തെറ്റാണ് എന്ന് ഭരത് ഗോപിക്ക് മനസ്സിലാക്കാനും സാധിച്ചു എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

ഈ വിഷയത്തെ കുറിച്ച് മുൻപ് നിരവധി പേർ സംസാരിച്ചിട്ടുണ്ട്. ഒരിക്കൽ ഇന്നസെന്റ് ഈ സംഭവതഃ കുറിച്ച് പറഞ്ഞിട്ടുണ്ട് – എന്റെ അടുത്ത് വന്നു ആവശ്യമില്ലാത്ത അക്കാര്യം പറഞ്ഞാൽ ഞാൻ കളഞ്ഞിട്ടു പോകും ഏന് പറഞ്ഞു ചൂടായി നീന ഭാരത് ഗോപിയോട് നസീർ പെരുമാറിയ കാര്യങ്ങളും പിന്നീട് ഭാരത് ഗോപിക്കുണ്ടായ മാറ്റവും ആണ് അന്ന് അദ്ദേഹം പറഞ്ഞത് .

അന്ന് പ്രേം നസീർ വന്നു ഭരത് ഗോപിയോട് നമസ്ക്കാരം പറഞ്ഞത്തിന് ശേഷം കുറച്ചു അപ്പുറത്തായി ഇട്ടിരുന്ന തന്റെ കസേര സ്വയം എടുത്തുകൊണ്ടു വന്നു ഭാരത് ഗോപിക്ക് അടുത്ത് ഇട്ടു ഇരുന്നിട്ട് നസീര്‍ ചോദിച്ചു ഇപ്പോൾ ഇലെക്സ്ട്രിസിറ്റിയിൽ ഉള്ള രാവുണ്ണി നായര് അദ്ദേഹം ഇപ്പോൾ എവിടെ? ആ ചോദ്യത്തോടെ തന്നെ ഭാരത് ഗോപി ഫ്ലാറ്റ് ആയി . ആള് പന്തളത്താണ് ഭാരത് ഗോപി പറഞ്ഞു. അത് വല്യമ്മയുടെ മകനല്ലേ ? അങ്ങനെ ഭാരത് ഗോപിയുടെ കുടുംബത്തിലെ പലരെയും പറ്റി പലവിധ ചോദ്യങ്ങളുമായി പ്രേം നസീർ. അത് കേട്ട് അമ്പരന്നു ഭരത് ഗോപി

ഒടുവിൽ ഉച്ചയായപ്പോൾ ഭാരത് ഗോപി തന്റെ അടുത്ത് വന്നു ഈ റേസ് മതിയോ വെളിയിലോട്ടു ഒന്ന് പോകാൻ എന്ന് ചോദിച്ചു അപ്പോൾ താൻ ചോദിച്ചു എന്താണ് എവിടേക്ക് പോവുകയാണ് എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു ഉച്ചക്ക് ഊണ് കഴിക്കാൻ നസീർ സാർ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട് എന്ന്. അന്ന് രാത്രി ഗോപി ചേട്ടൻ എന്നോട് വന്നു പറഞ്ഞു ഇത്രയും നല്ല ഒരു മനുഷ്യൻ വേറെ ഇല്ല എന്ന് പറയാം. ഇന്നസെന്റ് ആ സംഭവം ഓർക്കുന്നു. അതാണ് പെരുമാറ്റ ശുദ്ധി എന്ന് ഒരു പഴയ അഭിമുഖത്തിൽ ഇന്നസെന്റ് റയുന്നു.

ADVERTISEMENTS