
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി കുറ്റകൃത്യം നടക്കുമ്പോൾ നടിയോട് പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തി ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യ ലക്ഷ്മി . താൻ ഒരു കൊട്ടേഷൻ ഏറ്റെടുത്ത് വന്നതാണെന്നും, നടിയെ മോശമായി ചിത്രീകരിക്കുകയാണ് ലക്ഷ്യമെന്നും സുനി അന്ന് പറഞ്ഞതായി ഭാഗ്യ ലക്ഷ്മി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ആ ഭീകരമായ നിമിഷങ്ങളിൽ നടി അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും ഭാഗ്യ ലക്ഷ്മി മനസ്സ് തുറന്നു.
സംഭവം നടന്ന ദിവസം കാറിൽ വെച്ച് നടന്ന കാര്യങ്ങളെക്കുറിച്ച് ഭാഗ്യ ലക്ഷ്മി പറയുന്നതിങ്ങനെ: “ആദ്യം രണ്ട് പേർ കാറിൽ കയറി നടിയുടെ കൈ മുറുകെ പിടിച്ചു. ഭയന്നുപോയ നടിയോട് ‘ചേച്ചി പേടിക്കേണ്ട, ചേച്ചിക്കെതിരെ ഒന്നുമല്ല ഞങ്ങൾ വന്നിരിക്കുന്നത്, ഡ്രൈവർക്കെതിരെയാണ്’ എന്ന് അവർ പറഞ്ഞു. അങ്ങനെ എങ്കിൽ ഡ്രൈവറെ പിടിച്ചാൽ പോരെ ന്നീട് ചോദിച്ചു ,അവർ അനഗ്നെ പറഞ്ഞപ്പോൾ അതോടെ അവർക്ക് അൽപ്പം ആശ്വാസം തോന്നി. വണ്ടിയിൽ ഡ്രൈവറും രണ്ടു പേരും ഉണ്ടായിരുന്നു. എന്നാൽ വണ്ടി മുന്നോട്ട് നീങ്ങിയതോടെ പൾസർ സുനി കാറിലേക്ക് കയറി.
സുനിയെ കണ്ടപ്പോൾ ഈ ചേട്ടനെ തനിക്ക് പരിചയമുണ്ടല്ലോ എന്നവൾ പറഞ്ഞു. പരിചയമുള്ള ഒരാളെ കണ്ട ആശ്വാസമായിരുന്നു നടിക്ക് ആദ്യം തോന്നിയത്. എങ്ങനെയാണു ഇയാളെ പരിചയം എന്ന് താൻ ചോദിച്ചപ്പോൾ ഗോവയിൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒരു മാസം പ്രൊഡക്ഷൻ ഡ്രൈവറായി സുനി കൂടെയുണ്ടായിരുന്നു. അന്ന് സുനിയിൽ ഒരു ക്രിമിനലിന്റെ ലാഞ്ചന പോലും കണ്ടിരുന്നില്ല. എന്നുമാ വാല് അപറഞ്ഞു എന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു”.

എന്നാൽ ആ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. തനിക്ക് കൊട്ടേഷൻ കിട്ടിയിട്ടുണ്ടെന്നും, നടിയെ മോശമായി ചിത്രീകരിച്ച് കൊടുക്കണമെന്നാണ് നിർദ്ദേശമെന്നും സുനി വെളിപ്പെടുത്തി. “ഞാൻ ആ പൈസ തന്നാൽ പോരെ, എന്നെ വെറുതെ വിട്ടുകൂടെ” എന്ന് നടി കരഞ്ഞുകൊണ്ട് ചോദിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും നടി തന്നോട് പറഞ്ഞതായി ഭാഗ്യ ലക്ഷ്മി ഓർത്തെടുക്കുന്നു.
അതിനെ കുറിച്ച് ഇതിൽ കൂടുതൽ തനിക്ക് പറയാൻ പറ്റില്ലെന്നും അന്വോഷണത്തിൽ ഇരിക്കുന്ന കേസാണ് എന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. അതിനെ പറ്റി ഞാനാ ധികാരികമായി ഒന്നും പറയാൻ പാടില്ല. എന്നോട് ആ കുട്ടി പറഞ്ഞു എന്ന് മാത്രമേ തനിക്ക് പറയാൻ പറ്റു ഇനി നാളെ വേണമെങ്കിൽ പറഞ്ഞില്ല എന്ന് പറഞ്ഞാലും എനിക്കൊന്നും ചെയ്യാൻ പറ്റില്ല എന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു. ഇതൊക്കെയാണ് നടന്നത്
തനിക്ക് ഇപ്പോഴും പേടി തോന്നുന്നത് നഗരമധ്യത്തിലൂടെ ഏകദേശം രണ്ട് മണിക്കൂറോളം വാഹനം ഓടിക്കൊണ്ടിരുന്നും പലരും ചോദിക്കുന്ന പോലെ പുറത്തുള്ള ആരും ശ്രദ്ധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന സംശയമ തനിക്കും തോന്നി എന്നും താണ അവളോട് അത് ചോദിച്ചു എന്നും ഭാഗ്യലക്ഷ്മി പറയുന്നു. “കൂളിംഗ് ഫിലിം ഇല്ലാത്ത കാറായിട്ടും പുറത്തുള്ളവർ കാണില്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്. ഞാനും അവളോട് ഇതേ ചോദ്യം ചോദിച്ചിരുന്നു. തിരക്കേറിയ റോഡിൽ വാഹനങ്ങൾ ചീറിപ്പായുന്നതിനിടയിൽ ആരും മറ്റൊരു വണ്ടിയിലേക്ക് ശ്രദ്ധിക്കുന്നില്ലായിരുന്നു. അപ്പോഴേക്കും ഒൻപതര പത്തു മാണി സമയമായി എന്നും ആരെങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചു പോയി എന്ന് അവൾ പറഞ്ഞു,” ഭാഗ്യ ലക്ഷ്മി കൂട്ടിച്ചേർത്തു.
https://www.youtube.com/shorts/NUuJ5gvi3Bs
കേസ് അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ പരിമിതിയുണ്ടെന്ന് അന്ന് ആ ഭിമുഖത്തിൽ പറഞ്ഞിരുന്നു , ആ പെൺകുട്ടി അനുഭവിച്ച വേദന ഓർക്കുമ്പോൾ ഇപ്പോഴും ഭയം തോന്നുന്നുവെന്നും വ്യക്തമാക്കി. ഇന്നിപ്പോൾ ആ കേസിൽ ദിലീപിനെ ഗൂഢാലോചനയിൽ നിന്ന് മുക്തനാക്കുകയും വെറുതെ വിടുകയും ചെയ്തു ഗൂഢാലോചന തെളിയിക്കുന്നതിനോ ദിലീപിനെയോ പൾസർ സുനിയെയോ ബന്ധിപ്പിക്കുന്ന ഒരു തെളിവും ഇല്ല എന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരിക്കുന്നു. അതോടൊപ്പം ശിക്ഷിക്കപ്പെട്ട ആറു പ്രതികൾക്കും 20 വർഷത്തെ കഠിന ശിക്ഷ കോടതി വിധിക്കുകയും ചെയ്തു.








