
മലയാള സിനിമയിൽ വളരെയധികം ആരാധകരും അതുപോലെ തന്നെ വിമർശകരും ഉണ്ടായിട്ടുള്ള ഒരു നടനാണ് ദിലീപ്. നടന്റെ കരിയറിൽ വെച്ച് തന്നെ ഏറ്റവും വലിയ വിമർശനം നേരിട്ടത് കൊച്ചിയിൽ നടി ആക്രമിച്ചതിന് പിന്നിൽ നടൻ ഉണ്ടായിരുന്നു എന്ന ആരോപിച്ചു പോലീസിന്റെ പ്രതിപ്പട്ടികയിൽ ഉണ്ടായതാണ് . ഇതിന്റെ പേരിൽ ജയിലിൽ കിടക്കേണ്ട അവസ്ഥ വരെ നടന് സംഭവിച്ചിട്ടുണ്ട്.
ആ സമയത്ത് സിനിമ രംഗത്തുള്ള ഒരു വിഭാഗം ദിലീപിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ആ കാലഘട്ടത്തിൽ ദിലീപിനെതിരെ പ്രമുഖ നടിമാർ നടത്തിയ വിമർശനവും അതിനെ തുടർന്നുണ്ടായ ചില ആരോപണ പ്രത്യാരോപണങ്ങളും ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരിക്കൽ ദിലീപിന്റെ എതിരെ തെന്നിന്ത്യൻ നടിയായ ലക്ഷ്മി മഞ്ജു പോസ്റ്റുമായി വന്നിരുന്നു. ഈ പോസ്റ്റ് താഴെ നിരവധി നടിമാർ ആയിരുന്നു രംഗത്തെത്തിയത്. അക്കൂട്ടത്തിൽ മലയാളികൾക്ക് സുപരിചിതമായ ലക്ഷ്മി റായിയും ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ ലക്ഷ്മി റായിക്ക് നേരിടേണ്ടി വന്നത് വലിയ ബുദ്ധിമുട്ടുകൾ ആയിരുന്നു എന്നാണ് ചിലർ ആരോപിക്കുന്നത്. മലയാള സിനിമയിലെ അവസരങ്ങൾ അതിനു ശേഷം നഷ്ടമായി എന്നതായിരുന്നു ഒരു വിഭാഗത്തിന്റെ ആരോപണം.
എന്നാൽ ലക്ഷമിയെ ആ സമയത്ത് ഒരു ദീലീപ് ചിത്രത്തിൽ കാസ്റ്റ് ചെയ്തിരുന്നു എന്നാൽ പിന്നീട് അവർക്ക് പകരം മറ്റൊരു നടിയെ കാസ്റ്റ് ചെയ്തിരുന്നു. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് പറയാനുള്ളത് മറ്റൊരു ആരോപണം ആണ് അതിങ്ങനെ.
സിനിമയുടെ കാസ്റ്റിംഗ് സമയത്തു ഒരു ഐറ്റം ഡാൻസ് ചെയ്യുന്നതിനായി ലക്ഷ്മി റായിയെ കോണ്ടക്ട് ചെയ്തപ്പോൾ അവർ പത്തുലക്ഷം രൂപയാണ് ആ വേഷത്തിനായി ചോദിച്ചത്. എന്നാൽ അത്രയും തുക അതിനു നൽകാനുള്ള സാമ്പത്തിക അവസ്ഥ ആ ചിത്രത്തിന് ഇല്ല എന്നും അക്കാരണം കൊണ്ടാണ് അവരെ ഒഴിവാക്കിയതും അതിനു പകരം മറ്റൊരു നടിയെ തിരഞ്ഞെടുത്തതും.
ഇത് കൊണ്ട് ആണ് ലക്ഷ്മി റായിയെ ആ സിനിമയിൽ നിന്നും അണിയറ പ്രവർത്തകർ മാറ്റിയത്. അതിന് അവർ പറഞ്ഞ കാരണം നടി കൂടുതൽ പ്രതിഫലം അവരോട് ചോദിച്ചു എന്നതാണ്. അതോടൊപ്പം തന്നെ ലക്ഷ്മി റായ്‌ക്കെതിരെ അണിയറ പ്രവർത്തകർ രൂക്ഷമായ ഒരു ആരോപണം കൂടി ഉന്നയിച്ചിരുന്നു.
ചിത്രത്തിലെ വേഷം നിഷേധിച്ചതിനാൽ ലക്ഷ്മി ദിലീപിനെ പരിഹസിച്ചുവെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ അവകാശപ്പെട്ടു. ദിലീപിനെതിരെ നടിമാർ ട്വീറ്റ് ചെയ്തപ്പോൾ ലക്ഷി അതിനു പിന്തുണ അർപ്പിച്ചു ട്വീറ്റ് ഇടുന്നതിന് മുൻപ് അവർ സിനിമയുടെ അണിയറക്കാരെ വിളിച്ചിരുന്നുവെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ അവകാശപ്പെട്ടു. അവർ ഉദ്ദേശിച്ച തുക ലഭിക്കാത്തതിനാലും അവരെ ഒഴിവാക്കിയത് കൊണ്ടും ആണ് അവർ ദിലീപിനെതിരെ അന്ന് ട്വീറ്റ് ചെയ്തത്.

എന്നാൽ താൻ ആദ്യം പറഞ്ഞ പ്രതിഫലത്തിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു ചെയ്തത് എന്ന് ലക്ഷ്മി റായി പറയുകയും ചെയ്യുന്നുണ്ട് എന്നാൽ അണിയറ പ്രവർത്തകർ നടിയെ ഈ ഒരു കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്യാൻ ഇഷ്ടപ്പെട്ടില്ല. റായ് ലക്ഷ്മി ഒഴിവാക്കി പകരം നേഹ അയ്യർ ആയിരുന്നു ഈ ഒരു നൃത്തരംഗത്തിൽ പ്രത്യക്ഷപ്പെട്ടത്.

ദിലീപിനു കുഞ്ഞുണ്ടായപ്പോൾ ആ സന്തോഷം അറിയിച്ചുകൊണ്ട് ഒരു മാധ്യമപ്രവർത്തകട്വീറ്റ് ചെയ്തതും. ആ ട്വീറ്റ് പ്രശ്നമായി മാറുകയും ആയിരുന്നു ചെയ്തത്. ഇതിനെതിരെ ആയിരുന്നു തെന്നിന്ത്യൻ മാധ്യമ പ്രവർത്തകയായ ശ്രീദേവി ശ്രീധർ ദിലീപിനും മഞ്ജുവിനും ആശംസ അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. അതിനെതിരെ ബോളിവുഡ് നടിയായ തപ്‌സി പന്നു രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു രംഗത്തെത്തിയിരുന്നു.തന്റെ ആശംസകൾ ദിലീപിന്റെ മകളെ അറിയിക്കും എന്നും അയാൾ തന്റെ മകൾക്ക് വാക്ക് കൊടുക്കണം അയാൾ മറ്റൊരു പെൺകുട്ടിക്കെതിരെ ചെയ്തപോലെ ഒരാണിനെയും അയാളുടെ മകൾക്കെതിരെ ചെയ്യുകയില്ല എന്ന്. തപ്സിയുടെ ഈ കമന്റിനു പിന്തുണയുമായി നിരവധി നടിമാർ രംഗത്തെത്തിയിരുന്നു.

നടിയായ വമിഖ കബ്ബിയും ശ്രേയ ശരണും അന്ന് ദിലീപിനെതിരെ നടി ലക്ഷ്മി മഞ്ചുവും ദിലീപിനെതിരെ രംഗത്തെത്തിയിരുന്നു. പോലീസിന്റെ ക്രിമിനൽ റെക്കോർഡിൽ ഉള്ള ഒരാളെ നിങ്ങൾ വളരെ അധികം പ്രകീർത്തിക്കുന്നത് ഇയാൾക്കെതിരെ സംസാരിച്ചതിന് മലയാളത്തിലെ നിരവധി നടിമാർക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് എന്നും ലക്ഷ്മി മൻചു പറഞ്ഞിരുന്നു.
ഈ ട്വീറ്റിനെ സപ്പോർട്ട് ചെയ്തുകൊണ്ടാണ് ലക്ഷ്മി റോയ് എത്തിയത്. ലക്ഷ്മി മൻചു പറഞ്ഞത് ശരിയാണെന്നും നിരവധി മോശമായ കാര്യങ്ങളുമായി ബന്ധപ്പെട്ടു ഈ മാധ്യമപ്രവർത്തകയെ തനിക്കറിയാമെന്നും ഈ ട്വീറ്റോടെ അവൾ എനജിനയുള്ള ആളാണ് എന്ന് എല്ലാവര്ക്കും മനസിലായി എന്നും ലക്ഷ്മി റോയ് പറയുന്നു.








