വിവാഹസമയത്ത് അമൃത ഇട്ടിരുന്ന സ്വർണ്ണം എല്ലാം അച്ഛനും അമ്മയും നൽകിയതാണ് അതൊന്നും ബാല തിരിച്ചു കൊടുത്തിട്ടില്ല. മകളെ വിട്ടുകൊടുക്കാത്തതിന് കാരണമുണ്ട്.

158

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ വലിയ തോതിൽ കത്തി കയറുന്ന വിഷയമാണ് ബാല അമൃത വിഷയം.. വേർപിരിഞ്ഞതിനുശേഷം അമൃതയെ പിടികൂടിയിരിക്കുകയാണ് ബാല എന്നാണ് പലരും പറയുന്നത്.

ബാലയെക്കുറിച്ച് പൊതുവേദികളിൽ ഒന്നും തന്നെ അമൃത ഒരഭിപ്രായവും പറയാറില്ല. എന്നാൽ അമൃതയ്ക്ക് യാതൊരുവിധത്തിലുള്ള സ്വസ്ഥതയും നൽകാതെ പലതരത്തിലുള്ള അഭിപ്രായങ്ങളുമായി ബാല മുമ്പിൽ എത്തുകയാണ് എന്നാണ് പലരും പറയുന്നത്. തന്റെ മകളെ കാണിക്കുന്നില്ല എന്നും മകളെ അവധി ദിവസങ്ങളിൽ തന്റെ കൂടെ വിടുന്നില്ല എന്നും ഒക്കെ പറഞ്ഞുകൊണ്ടാണ് കഴിഞ്ഞദിവസം ബാല എത്തിയത്.

ADVERTISEMENTS

ഇതിന് അമൃത നേരിട്ടല്ല എങ്കിലും മറുപടി പറഞ്ഞിരിക്കുന്ന ഒരു വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്. അമൃത ബാബു എന്ന ഒരു വ്യക്തിയാണ് ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് അഭിരാമി സുരേഷ് ആണ്. ഇവരുടെ യൂട്യൂബ് ചാനലിൽ ഈ വീഡിയോയെ കുറിച്ച് ഇവർ വ്യക്തമായി തന്നെ പറയുകയും ചെയ്യുന്നുണ്ട്.

READ NOW  മമ്മൂട്ടിയുമായി ഒരിക്കൽ പിണങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി- സംഭവം ഇങ്ങനെ

അമൃതയെ കുറിച്ച് വെറുതെ ഇങ്ങനെ ഓരോന്ന് പറയുന്നത് ശരിയല്ല എന്ന് തരത്തിലാണ് ഇവർ സംസാരിക്കുന്നത്. അമൃത അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ എന്താണെന്ന് ആർക്കെങ്കിലും അറിയുമോ എന്നാണ് ഇവർ ചോദിക്കുന്നത്.

അമൃതയുടെ വിവാഹത്തിന് ഇട്ട സ്വർണം മുഴുവൻ അവളുടെ അച്ഛനും അമ്മയും ഉണ്ടാക്കിയതാണ്. അല്ലാതെ ബാല കൊണ്ടുവന്നിട്ടതല്ല. വിവാഹമോചന സമയത്ത് ആ സ്വർണ്ണം ഒന്നും തന്നെ തിരിച്ചു കൊടുത്തിട്ടില്ല. മാത്രമല്ല രണ്ടുകോടി കൊടുത്തു, 3 കോടി കൊടുത്തു എന്നൊക്കെ പറയുന്നുണ്ട് ഇതിന് എന്താണ് തെളിവുള്ളത്.

നിങ്ങളുടെ കയ്യിൽ അതിനുള്ള തെളിവ് എന്താണ് എന്നും ചോദിക്കുന്നുണ്ട്. മാത്രമല്ല അടി ഇടിയും കുത്തും തൊഴിയും ഒക്കെ കേസ് ആയി മാറിയിട്ടുണ്ടായിരുന്നു. ഇങ്ങനെ മൂന്നു കേസുകളാണ് അമൃത ബാലയ്ക്ക് എതിരെ നൽകിയത്. അന്ന് ഈ മൂന്നു കേസുകളും പിൻവലിക്കുകയാണെങ്കിൽ മകളുടെ മേൽ അവകാശം പറഞ്ഞു വരില്ല എന്ന് ഒരു വാക്ക് ബാല പറഞ്ഞിരുന്നു.

മൂന്ന് കേസുകളും പിൻവലിക്കുകയാണെങ്കിൽ മകളുടെ അവകാശം അമൃതയ്ക്ക് നൽകും എന്നായിരുന്നു പറഞ്ഞത്. അവൾ ഒരു അമ്മയല്ലേ അവൾ ആ നിമിഷം സെൻസിറ്റീവായി ചിന്തിച്ചു അതുകൊണ്ട് ആ മൂന്നു കേസുകളും അവൾ പിൻവലിച്ചു. അവൾക്ക് അവളുടെ മകളെ വേണമായിരുന്നു. ഇങ്ങനെയാണ് വീഡിയോയിൽ പറയുന്നത് ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി.

ADVERTISEMENTS