ഹണി റോസിനെ കാണുമ്പോൾ ആ പുരാണ കഥാപത്രത്തെ ഓർമ്മ വരുന്നു ബോബി ചെമ്മണ്ണൂരിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം

582

മലയാള സിനിമയിലെ യുവ താരമായ ഹണി റോസ് സംബന്ധിച്ച ബോബി ചെമ്മണ്ണൂരിന്റെ പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദമായിരിക്കുകയാണ്. ഒരു പരിപാടിയിൽ വച്ച് ഹണി റോസിനെ കുന്തി ദേവിയോട് ഉപമിച്ചതിനും, ഒരു നെക്‌ലേസ് അണിയിച്ച ശേഷം അവരെ കറക്കിയതിനും പിന്നാലെയാണ് വിവാദം. അടുത്തിടെയായി ഉൽഘാടനങ്ങൾ ധാരാളം ചെയ്യാറുളള ഹണി റോസ് വസ്ത്ര ധാരണത്തിന്റെ പേരിൽ വലിയ തോതിൽ വിമർശങ്ങളും ബോഡി ഷെമിങ്ങും നേരിടുന്ന ഒരു താരമാണ്. അപലപ്പോഴും പരിധികൾ ലംഖിച്ചുള്ള പെരുമാറ്റമാണ് പലരുടെയും ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. അല്പം ബോൾഡ് ആയുള്ള വസ്ത്ര ധാരണം ആണ് പലപ്പോഴും ഹണി റോസിന്റേത് . താൻ തനിക്കിഷ്ടമുളള വസ്ത്രനാണ് ആണ് ധരിക്കുന്നത് എന്ന് താരം വ്യക്തമായി തന്നെ പലപ്പോഴും തന്റെ നേരെ ഉള്ള വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിട്ടുമുണ്ട്.

READ NOW  ഗുണ്ടാ നേതാവിന്റെ ഹോട്ടൽ മുറിയിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും എത്തി - അവിടെ നിന്ന് പിടിച്ചെടുത്തത് ഇതൊക്കെ

ADVERTISEMENTS
   

ബോബി ചെമ്മണ്ണൂരിന്റെ പുതിയ ജൂവലറിയുടെ ഉൽഘാടനത്തിന്റെ ഭാഗമായി കണ്ണൂരിൽ എത്തിയപ്പോൾ പൊതു വേദിയിൽ വച്ചാണ് ബോബി ചെമ്മണ്ണൂർ ഹണി റോസിനെ അടുത്ത് നിർത്തി ഇത്തരത്തിൽ സ്ത്രീ വിരുദ്ധമായ ചില പരാമർശങ്ങൾ നടത്തിയത് . ഹണി റോസിന്റെ കഴുത്തിൽ ഒരു നെക്ലേസ് അണിയിച്ചിട്ടു അദ്ദേഹം താരത്തെ ഒന്ന് കറക്കിയിരുന്നു അതിനു ശേഷം അദ്ദേഹം പറഞ്ഞ കമെന്റുകൾ ആണ് വിവാദമായിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ പറഞ്ഞത്, “നേരെ നിന്നാൽ മാലയുടെ മുൻഭാഗമെ കാണൂ. മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത്,” എന്നാണ്. ഈ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും അശ്ലീലച്ചുവയുള്ളതാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

അതെ പോലെ തന്നെ ഹണി റോസിനെ കണക്കുമ്പോൾ തനിക്ക് കുന്തി ദേവിയെ പോലെയുമാണ് തോന്നുന്നത് എന്നും ബേബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു. മുൻപും സ്ത്രീ വിരുദ്ധവും അശ്‌ളീല ചുവയുള്ളതുമായ പരമർശങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ. ഇത്തരത്തിൽ സ്ത്രീ വിരുദ്ധവും അശ്‌ളീല ചുവയുള്ളതുമായ പരാമർശം പൊതു വേദിയിൽ വച്ച് സംസാരിക്കുന്നത് നിർഭാഗ്യകരമാണ് എന്നും ഇതിനും പകരം എത്ര വീടുകൾ വച്ച് കൊടുത്താലുംകാര്യമില്ല എന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

READ NOW  കൂടെ അഭിനയിച്ചിട്ടുള്ള നടന്മാരിൽ ഉർവശിക്ക് ഏറ്റവും സൗന്ദര്യം തോന്നിയിട്ടുള്ളത് ഈ നടനാണ്.

സമൂഹ മാധ്യമങ്ങളിൽ ഹണി റോസിനെതിരെയുള്ള മോശം കമന്റുകളെക്കുറിച്ച് സംസാരിക്കാറുള്ള ഹണി ഇത്തവണ ബോബിയുടെ പരാമർശത്തിന് പ്രതികരിച്ചില്ല എന്നത് മറ്റൊരു വിമർശനത്തിന് വഴി തുറന്നിരിക്കുന്നു. അഴകളവുകൾ വ്യക്തമാകുന്ന രീതിയിലുള്ള വസ്ത്ര ധാരണത്തിന്റെ പേരിൽ വിമർശനം നേരിടുന്ൻ താരത്തിനെ ഇതിനും വിമർശിക്കുന്നവർ കുറവല്ല. മോശം വാക്ക് മറ്റൊരാൾ പറഞ്ഞതിനും വിമർശനം നേരിടുന്നത് ഹണി റോസാണ്.

ADVERTISEMENTS